വ്രിറ്റി വിദ്യാഭ്യാസ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍

Posted By: Super

വ്രിറ്റി വിദ്യാഭ്യാസ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍

വ്രിറ്റി ഇ-ലേണിംഗ് ആപ്ലിക്കേഷനായ വിലേണ്‍ സ്മാര്‍ട് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ ലഭിക്കുന്നു. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഈ ആപ്ലിക്കഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. വിവിധ വിദ്യാഭ്യാസ, തൊഴില്‍ മത്സര പരീക്ഷകള്‍ക്കായി ഒരുങ്ങുന്നവര്‍ക്ക് പരീക്ഷാ പരിശീലനം നല്‍കുകയാണ് വ്രിറ്റി ചെയ്യുന്നത്.

സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെ ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി വരെയുള്ള കോഴ്‌സുകള്‍ക്ക് ഇണങ്ങുന്ന സ്മാര്‍ട് കോഴ്‌സുകള്‍ വ്രിറ്റിയുടെ ആപ്ലിക്കേഷനില്‍ നിന്നും ലഭിക്കും. മൈക്രോമാക്‌സ് ഫണ്‍ബുക്ക് ടാബ്‌ലറ്റ് വഴിയാണ് വ്രിറ്റിയുടെ ഈ ആപ്ലിക്കേഷന്‍ ആദ്യമായി ആന്‍ഡ്രോയിഡില്‍ എത്തിയത്. ഒരു പെയ്ഡ് ആപ്ലിക്കേഷനാണിത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot