Home
News

Thallumala OTT: ഇനി മൊത്തം 'അടിമയം'; തല്ലുമാലയിലെ പൊടി പാറിയ അടി കാണാൻ കിടിലൻ OTT ഓഫറുകൾ

കല്ല്യാണി പ്രിയദർശനും ടൊവിനോ തോമസുമൊന്നിക്കുന്ന മെഗാഹിറ്റ് സിനിമ തല്ലുമാല OTT റിലീസിന് ഒരുങ്ങുകയാണ്. അപ്രതീക്ഷിതമായി വന്ന് വലിയ ഫാൻക്രേയ്സ് സൃഷ്ടിച്ച ചിത്രം രാജ്യത്തെ ഏറ്റവും വലിയ OTT പ്ലാറ്റ്ഫോമുകളിൽ ഒന്നായ നെറ്റ്ഫ്ലിക്സിലാണ് ഞായറാഴ്ച മുതൽ ( സെപ്റ്റംബർ 11 ) സ്ട്രീം ചെയ്യുന്നത്. ഈ പൊടി പാറുന്ന അടിപ്പടം തടസങ്ങളും ലാഗുകളുമില്ലാതെ Netflix ൽ കാണാൻ നിങ്ങളെ സഹായിക്കുന്ന ചില അടിപൊളി OTT ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ ( Thallumala OTT Release ).

ഇന്റർനെറ്റ് സർവീസ്

രാജ്യത്തെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സായ ജിയോ, എയർടെൽ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികളെല്ലാം അടിപൊളി OTT പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഈ ബ്രോഡ്ബാൻഡ് പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ഒന്നിലധികം OTT പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ലഭിക്കും. തല്ലുമാലയും നെറ്റ്ഫ്ലിക്സും മാത്രമല്ല, പുറത്തിറങ്ങുന്ന എതാണ്ട് എല്ലാ ചിത്രങ്ങളും കാണാൻ ഉള്ള അവസരമാണ് നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ആണ് ജിയോ ഫൈബർ. ജിയോ നൽകുന്ന ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള OTT ബണ്ടിൽഡ് ബ്രോഡ്ബാൻഡ് സർവീസ് ( നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന ) 300 Mbps ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്നു. 1,499 രൂപയാണ് 300 Mbps പ്ലാനിന് ജിയോ ഈടാക്കുന്ന നിരക്ക്. 30 ദിവസമാണ് വാലിഡിറ്റി.

ജിയോ പ്ലാൻ

ഈ റിലയൻസ് ജിയോ പ്ലാൻ അൺലിമിറ്റഡ് ഓഫർ കൂടിയാണ്. തുല്ല്യമായ അപ്‌ലോഡ്, ഡൌൺലോഡ് വേഗവും ( 300 Mbps ) 1,499 രൂപയുടെ ജിയോ ഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. തങ്ങളുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകളിലൊന്നായാണ് 1,499 രൂപയുടെ ഓഫറിനെ ജിയോ ഫൈബർ വിലയിരുത്തുന്നത്.

പ്ലാൻ ആക്സസ്

15 OTT സേവനങ്ങളിലേക്കാണ് ജിയോ ഫൈബറിന്റെ 1,499 രൂപ വിലയുള്ള പ്ലാൻ ആക്സസ് നൽകുന്നത്. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഇറോസ് നൌ എന്നിവ പോലെയുള്ള OTT പ്ലാറ്റ്ഫോമുകളിലേക്ക് പ്ലാനിലൂടെ ആക്സസ് ലഭിക്കുന്നു. ഇതിൽ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഇറോസ് നൌ എന്നീ പ്ലാറ്റ്ഫോമുകളിലേക്ക് ഒരു വർഷത്തെ ആക്സസാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാൻ ആക്സസും യൂസേഴ്സിന് ലഭിക്കും.

എയർടെൽ

എയർടെൽ

വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സിൽ ഒന്നാണ് എയർടെൽ. OTT ആക്സസ് തരുന്ന നിരവധി പ്ലാനുകൾ എയർടെലിന്റെ എക്സ്ട്രീം ഫൈബർ കണക്ഷൻ ഓഫർ ചെയ്യുന്നുണ്ട്. പ്രൊഫഷണൽ പായ്ക്ക് എന്ന പേരിലാണ് നെറ്റ്ഫ്ലിക്സ് ആക്സ് നൽകുന്ന എയർടെലിന്റെ ഏറ്റവും ബേസിക്ക് പ്ലാൻ വരുന്നത്.

പ്രൊഫഷണൽ പായ്ക്ക്

പ്രതിമാസം 1,498 രൂപയാണ് ( നികുതികൾ ഇല്ലാതെ ) ഈ പ്ലാനിന് എയർടെൽ ഈടാക്കുന്നത്. 300 Mbps ഇന്റർനെറ്റ് സ്പീഡും പ്രൊഫഷണൽ പായ്ക്ക് ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് ഇന്റർനെറ്റ്, അൺലിമിറ്റഡ് കോളുകൾ എന്നിവയൊക്കെ യൂസേഴ്സിന് ലഭിക്കും. ഈ ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം എയർടെലിന്റെ താങ്ക്സ് ബെനിഫിറ്റ്സ് ആനുകൂല്യങ്ങളും ഓഫർ ചെയ്യപ്പെടുന്നുണ്ട്.

വിങ്ക് മ്യൂസിക്

വിങ്ക് മ്യൂസിക്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള ആക്സ് ആണ് പ്രധാനമായും ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനിലേക്കും 1,498 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നുണ്ട്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 100Mbps പ്ലാനുകൾ ഇക്കൂട്ടത്തിൽ പരിഗണിക്കപ്പെടേണ്ട പ്ലാനുകളിൽ ഒന്നാണ് ( തല്ലുമാല കാണാൻ വേണ്ടിയല്ലെങ്കിലും ). ബിഎസ്എൻഎൽ രാജ്യത്തെ പബ്ലിക്ക് ടെലിക്കോം സർവീസ് പ്രൊവൈഡർ ആണ്. കമ്പനിയുടെ ഭാരത് ഫൈബർ കണക്ഷൻ പ്ലാനുകൾ OTT ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നുണ്ട്. OTT പ്ലാറ്റ്ഫോം ആക്സസും 100Mbps ഡാറ്റയും ഓഫർ ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനിനേക്കുറിച്ച് അറിയാം.

സൂപ്പർസ്റ്റാർ പ്രീമിയം

മാസം 749 രൂപ വില വരുന്ന സൂപ്പർസ്റ്റാർ പ്രീമിയം പ്ലാനിനെക്കുറിച്ചാണ് പറയുന്നത്. ഈ പ്ലാൻ 100Mbps വേഗതയും ഓഫർ ചെയ്യുന്നു. 100 ജിബി FUP ഡാറ്റ പരിധിയും സൂപ്പർ സ്റ്റാർ പ്രീമിയം-1 പ്ലാൻ നൽകുന്നുണ്ട്. ഇപ്പോൾ നൽകിയിരിക്കുന്ന വില ജിഎസ്ടി പരിഗണിക്കാതെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1000GB പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 5Mbps ആയി കുറയുമെന്ന് മാത്രം.

സെലക്റ്റഡ്

സെലക്റ്റഡ് ആയിട്ടുള്ള OTT പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ബിഎസ്എൻഎല്ലിന്റെ 749 രൂപ വില വരുന്ന പ്ലാൻ ഓഫർ ചെയ്യുന്നു. സോണി ലിവ് പ്രീമിയം സീ5 പ്രീമിയം എന്നിവ പോലെയുള്ള പ്ലാറ്റ്ഫോമുകളിലേക്കാണ് 749 രൂപ പ്ലാനിനൊപ്പം ആക്സസ് ലഭിക്കുന്നത്.

കമ്പനി

കൊവിഡ് കാലത്തിനിപ്പുറം അതിവേഗ ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്റർനെറ്റ് സേവന ദാതാക്കൾ (ISP-കൾ) നൽകുന്ന ബ്രോഡ്‌ബാൻഡ് അതിവേഗ ഡാറ്റ നൽകുന്നു എന്ന് മാത്രമല്ല, നിലവിൽ നമ്മുടെ നാട്ടിലെ ഓരോ വ്യക്തിയെയും അവന്റെ ദൈനം ദിന ജീവിതത്തെയും സ്വാധീനിക്കുന്ന ഘടകവുമാണ്. പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യാൻ വേണ്ടി അധിക ആനുകൂല്യങ്ങളും കമ്പനികൾ നൽകുന്നുണ്ട്.

ആക്സസ് ആവശ്യം

അതിൽ ഒന്നാണ് OTT പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ. OTT കണ്ടന്റിലേക്കും പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ആക്സസ് ആവശ്യം രാജ്യത്ത് വർധിച്ച് കൊണ്ടിരിക്കുന്ന കാലമാണ്. OTT സബ്സ്ക്രിപ്ഷനുകൾ സൌജന്യമായും നിരക്ക് കുറച്ചും ലഭിക്കുന്ന പ്ലാനുകൾ അവതരിപ്പിച്ച് ടെലിക്കോം കമ്പനികൾ ഈ ഇന്റർനെറ്റ് വിപ്ലവത്തിന്റെ ഭാഗമാകുന്നുണ്ട്.

Best Mobiles in India

English summary
Kalyani Priyadarshan and Tovino Thomas starrer Megahit Thallumala is gearing up for OTT release. The film will be streaming on Netflix from Sunday. Let's get to know some cool OTT broadband plans that will help you watch this dusty base without interruptions and lags on Netflix ( Thallumala OTT Release
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X