ജി.പി.എസിനെ മറന്നേക്കു; സ്മാര്‍ട് ഷൂ വഴികാണിക്കും!!!

Posted By:

കാഴ്ചയില്ലാത്തവരോ കാഴ്ച്ചക്കുറവുള്ളവരോ തനിച്ച് എവിടേക്കെങ്കിലും പോവുക എന്നാല്‍ ദുഷ്‌കരമാണ്. പ്രത്യേകിച്ച് അപരിചിതമായ സ്ഥലങ്ങളില്‍. എന്നാല്‍ ഇനി അത്തരം പേടിവേണ്ട.

എത്തേണ്ട സ്ഥാനത്ത് ആളുകളെ കൃത്യമായി എത്തിക്കുന്ന സ്മാര്‍ട് ഷൂ വരുന്നു. ഇന്ത്യന്‍ വെയറബിള്‍ ടെക് സ്റ്റാര്‍ടപ്പായ ഡ്യുസെര്‍ ടെക് ആണ് 'ലേചല്‍' എന്നു പേരിട്ടിരിക്കുന്ന ഈ ഷൂ കണ്ടുപിടിച്ചിരിക്കുന്നത്.

ബ്ലൂടൂത്ത് വഴി സ്മാര്‍ട്‌ഫോണുമായി കണകറ്റ് ചെയ്യാവുന്ന ഷൂ ആണ് ഇത്. ഗൂഗിള്‍ മാപ് ഉപയോഗിച്ച് ലേചല്‍ ആപ്ലിക്കേഷനില്‍ പോകേണ്ട സ്ഥലം രേഖപ്പെടുത്തിയാല്‍ മാത്രം മതി. പിന്നീട് ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടി വരുമ്പോള്‍ ഷൂ അതിനനുസരിച്ച് ശബ്ദം പുറപ്പെടുവിക്കും.

ക്രിസ്പിന്‍ ലോറന്‍സ്, അനിരുദ്ധ് ശര്‍മ എന്നിവരാണ് ഈ ഷൂവിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു പുറമെ എത്ര ദൂരം നടന്നു, എത്ര കലോറി ബേണ്‍ ചെയ്തു തുടങ്ങിയ കാര്യങ്ങളും ഷൂ രേഖപ്പെടുത്തും. സാധാരണ ചെരുപ്പുകളിലും ഷൂകളിലും ഈ സംവിധാനം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നും ലേചലിന്റെ നിര്‍മാതാക്കള്‍ പറയുന്നു.

ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാവുന്ന ഷൂവിന് 6000 രൂപ മുതല്‍ 9000 രൂപവശരയാണ് വില. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ ലേചല്‍ ആപ് ലഭ്യമാണ്.

ഷൂവിന്റെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷൂവിന്റെ സോളില്‍ ആണ് സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യുന്ന സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയെ്തശേഷം ലേചല്‍ ആപ്ലിക്കേഷനില്‍ പോകേണ്ട സ്ഥലം രേഖപ്പെടുത്തിയാല്‍ മതി. പിന്നീട് ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടി വരുമ്പോള്‍ ഷൂ നിര്‍ദേശം നല്‍കും.

 

കമ്പനി അവതരിപ്പിക്കുന്ന ഷൂ ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാവും

 

സാധാരണ ചെരുപ്പുകളിലും ഷൂകളിലും ഈ സംവിധാനം ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. സോള്‍ മാറ്റിവയ്ക്കുക മാത്രമാണ് വേണ്ടത്.

 

ഇന്ത്യന്‍ സ്റ്റാര്‍ടപ്പായ ഡ്യുസേര്‍ ആണ് ഷൂ അവതരിപ്പിച്ചിരിക്കുന്നത്. 6000 രൂപ മുതല്‍ 9000 രൂപവരെയാണ് ഷൂവിന്റെ വില.

 

കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Walk This Way: Smart Shoes Lead the Way for the Blind, Smart shoes to help find direction, Smart shoe will show you direction with out looking into smartphone, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot