ആമസോൺ പ്രൈമിനേക്കാൾ ചിലവുകുറഞ്ഞ വാൾമാർട്ട് പ്ലസ് ഇന്ന് അവതരിപ്പിക്കും

|

വാൾമാർട്ട് പ്ലസിന്റെ ലോഞ്ച് തീയതി ഇപ്പോൾ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിൽ നിങ്ങൾക്ക് ചേരുവാനുള്ള അംഗത്വ ഫീസ് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനേക്കാൾ വിലകുറഞ്ഞതാണ്. അതിവേഗ ഡെലിവറി സേവനത്തിനായി വാൾമാർട്ട് പ്രതിമാസം 12.95 ഡോളർ അഥവാ പ്രതിവർഷം 98 ഡോളർ ഈടാക്കുന്നു. അതിനാൽ, വാർഷിക വാൾമാർട്ട് പ്ലസിന്റേത് മികച്ച വില തന്നെയാണ്. സമാന ആനുകൂല്യങ്ങൾക്കായി ആമസോൺ പ്രൈമിന് പ്രതിവർഷം 119 ഡോളർ ചിലവാകും, അല്ലെങ്കിൽ മാസം 12.99 ഡോളർ (വാൾമാർട്ട് പ്ലസിനേക്കാൾ കുറച്ച് കൂടുതൽ) ചിലവാകുന്നുവെന്നാണ് കണക്ക്.

വാൾമാർട്ട് പ്ലസ്

നിങ്ങൾ യുഎസിന്റെ പ്രാന്തപ്രദേശങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ ആണെങ്കിൽ വാൾമാർട്ടിൽ ഷോപ്പുചെയ്യുകയാണെങ്കിൽ ചില പ്രധാന നേട്ടങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. വാൾമാർട്ട് പ്ലസ് ആനുകൂല്യങ്ങൾ 15 വർഷമായി ആമസോൺ പ്രൈമിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഓഫറുകൾക്ക് ചില വ്യത്യാസങ്ങളോടുകൂടി വരുന്നു. ആമസോൺ പോലെ വാൾമാർട്ട് പ്ലസ് അൺലിമിറ്റഡ് ഫ്രീ ഡെലിവറി നടത്തുന്നു. വാൾമാർട്ടിന് 35 ഡോളറിൽ കൂടുതലുള്ള ഓർഡറുകൾ ആവശ്യമാണെങ്കിലും, ആമസോൺ ചെയ്യുന്നതുപോലെ ഒരേ ദിവസത്തെ ഡെലിവറികൾക്ക് ഇത് പണം ഈടാക്കില്ല.

ആമസോൺ പ്രൈം

നിങ്ങളുടെ ഷോപ്പിംഗ് കാർട്ട് മതിയായ രീതിയിൽ നിറയ്ക്കുവാൻ കഴിയുമെങ്കിൽ അത് വാൾമാർട്ട് ഒരു വിജയമാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് ഒരു മണിക്കൂർ ഡെലിവറി വിൻഡോകളിൽ ഒന്ന് കണ്ടെത്താൻ കഴിയുമെങ്കിൽ. ഏതെങ്കിലും വാൾമാർട്ട് സ്റ്റോറിൽ നേരിട്ട് ഷോപ്പിംഗ് നടത്തുമ്പോൾ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഷോപ്പിംഗ് നടത്തുമ്പോൾ ഫോണിലൂടെ സാധനങ്ങൾ സ്കാൻ ചെയ്യാനും സ്വയം ചെക്ക്ഔട്ട് ലൈനിലെ ഒരു ക്യുആർ കോഡ് വഴി വേഗത്തിൽ പണമടയ്ക്കാനും ഇതിന്റെ മൊബൈൽ സ്കാൻ & ഗോ സവിശേഷത നിങ്ങളെ അനുവദിക്കുന്നു.

ഡെലിവറികൾ

വാൾമാർട്ടിന് ആമസോണിനേക്കാൾ മറ്റൊരു അനുകൂല്യമെന്നത് വാൾമാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇന്ധനം വാങ്ങുമ്പോൾ ലാഭം കിട്ടുമെന്നാണ്. ആമസോൺ പ്രൈമിന് വാൾമാർട്ട് പ്ലസിനേക്കാൾ വരുന്ന പ്രധാന ഒരു കാര്യമെന്നത് ആമസോൺ പ്രൈം വീഡിയോയാണ്. പുതിയ സേവനം മൂല്യവത്താണോയെന്ന് നിർണ്ണയിക്കാൻ 15 ദിവസത്തെ വാൾമാർട്ട് പ്ലസ് ഫ്രീ ട്രയലും നിങ്ങളുടെ പ്രദേശത്ത് ഡെലിവറികൾ ലഭ്യമാണോ എന്ന് കണ്ടെത്താൻ ഒരു ഫീച്ചറും സമർപ്പിക്കുന്നു എന്നതാണ് ഒരു സന്തോഷ വാർത്ത.

വാൾമാർട്ട് പ്ലസ് ഇന്ന് അവതരിപ്പിക്കും

കളിപ്പാട്ടങ്ങൾ, ഗാർഹിക അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ 160,000 ലധികം ഇനങ്ങൾക്ക് ഒരേ ദിവസത്തെ ഡെലിവറിയിൽ വേഗത്തിൽ ഉപയോക്താക്കൾക്ക് ലഭിക്കും. ലോകമെമ്പാടുമുള്ള 150 ദശലക്ഷത്തിലധികം പെയ്ഡ് പ്രൈം അംഗങ്ങളുണ്ടെന്ന് 2020 ന്റെ തുടക്കത്തിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് പ്രസ്താവിച്ചു. വാൾമാർട്ട് പ്ലസ് തീർച്ചയായും കൈക്കലാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സംഖ്യയാണിത്.

Best Mobiles in India

English summary
The Walmart Plus launch date is finally here and the membership price is cheaper than an Amazon Prime subscription, just as the months of rumors had suggested. Walmart charges $12.95 a month, or $98 a year, for its fast delivery service. The better deal will be the annual Walmart Plus price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X