ആമസോൺ പ്രൈമിനെ നേരിടാൻ ഫ്ലിപ്പ്കാർട്ട് ഉടമസ്ഥരായ വാൾമാർട്ടും സബ്ക്രിപ്ഷൻ സർവ്വീസ് ആരംഭിക്കുന്നു

|

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ സിനിമ പ്രേമികൾക്ക് മാത്രമല്ല താൽപ്പര്യമുള്ള ഏതൊരാൾക്കും ഇത് ഉപയോഗപ്രദമായ ഒരു സേവനമാണ്. നമ്മളിൽ മിക്കവർക്കും ആമസോൺ പ്രൈമിനെ ഒരു സ്ട്രീമിംഗ് അപ്ലിക്കേഷൻ ഈന്ന നിലയിൽ അറിയാം, പക്ഷേ നിങ്ങൾക്ക് ഒരു പ്രൈം സബ്‌സ്‌ക്രൈബർമാരെന്ന നിലയിൽ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അറിയില്ല. ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം എന്ന നിലയിൽ ഇത് നെറ്റ്ഫ്ലിക്സുമായി മത്സരിക്കുകയും എക്സ്ക്ലൂസീവ് കണ്ടെന്റുകൾ വളരെ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ആമസോണ്‍

നെറ്റ്ഫ്‌ളിക്‌സും ആമസോണും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് നെറ്റ്ഫ്‌ളിക്‌സ് ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രമാണ് എന്നതാണ്. എന്നാല്‍ ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് വണ്‍ഡേ ഡെലിവറി, ഡിസ്‌കൗണ്ട് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ഇത് ലഭ്യമാക്കുന്നു. അത്തരത്തിൽ ലഭ്യമാക്കുന്ന സേവനങ്ങളെ നമുക്ക് വിശദമായി പരിചയപ്പെടാം.

വണ്‍ഡേ ഡെലിവറി

വണ്‍ഡേ ഡെലിവറി

പ്രതിവര്‍ഷം 999 രൂപയ്ക്ക് ലഭ്യമാക്കുന്നത് ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നോണ്‍പ്രൈം അംഗങ്ങളേക്കാള്‍ പെട്ടന്ന് ലഭിക്കുന്നു എന്നുള്ളതാണ്. അതായത്, ആമസോൺ പ്രൈം അംഗങ്ങള്‍ക്ക് ഒരു ഉത്പന്നത്തിന്റെ ലോഞ്ചിങ് തീയതിയിൽ തന്നെ ഡെലിവറി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കില്‍, റിലീസ് ചെയ്ത അതേ ദിവസം തന്നെ പ്രൈം അംഗങ്ങള്‍ക്ക് ഉല്‍പ്പന്നം ലഭിക്കാനുള്ള അവസരത്തിന് ഇത് വഴിയൊരുക്കുന്നു.

ഡെലിവറി തുക നൽകുക
 

ഡെലിവറി തുക നൽകുക

മിക്കപ്പോഴും, ഉല്‍പ്പന്നത്തിന് 500 രൂപയില്‍ താഴെ വിലയാണെങ്കില്‍ ഡെലിവറി ഫീസ് നിങ്ങൾ നൽകേണ്ടതായി വരുന്നു. എന്നാല്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡെലിവറി ഫീസായി ഒന്നും തന്നെ നൽകേണ്ടതായി വരുന്നില്ല. ഒരു തുകയും ഡെലിവറിക്കായി നൽകാതെ തന്നെ നിങ്ങൾക്ക് ഉൽപ്പന്നം കൈപ്പറ്റാവുന്നതാണ്.

ആമസോൺ പ്രൈം വീഡിയോ ഇനിമുതൽ ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്സിലുംആമസോൺ പ്രൈം വീഡിയോ ഇനിമുതൽ ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്സിലും

ലൈറ്റ്‌നിങ് ഡേ സെയില്‍സ്

ലൈറ്റ്‌നിങ് ഡേ സെയില്‍സ്

ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് ലൈറ്റ്‌നിംഗ് ഡീലുകളിലേക്ക് മറ്റാരേക്കാളും ഉടനടി തന്നെ പ്രവേശനം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യകത. പൊതുവെ ഒരു ദിവസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ലൈറ്റ്‌നിംഗ് ഡീലുകളിലാണ് നേരത്തെ പ്രവേശനം ലഭിക്കുന്നത്. എന്നാല്‍ വരിക്കാരല്ലാത്തവര്‍ക്ക് 30 മിനിറ്റ് മുമ്പ് മാത്രമേ ഡീലുകളിലേക്ക് പ്രവേശിക്കാൻ കഴിയൂകയുള്ളു. ഡീല്‍ നീണ്ടുനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാത്തരം ഉല്‍പ്പന്നങ്ങളും നല്ല വിലകിഴിവില്‍ സ്വന്തമാക്കാവുന്നതാണ്.

ഫ്ലൈറ്റ് ബുക്കിംഗിലെ ഇളവുകൾ

ഫ്ലൈറ്റ് ബുക്കിംഗിലെ ഇളവുകൾ

മെയ് മാസത്തില്‍ ആമസോണ്‍ ക്ലിയര്‍ട്രിപ്പുമായി കൈകോർത്ത് ഇന്ത്യയിലെ പ്ലാറ്റ്‌ഫോമില്‍ ആഭ്യന്തര ഫ്ലൈറ്റ് ബുക്കിംഗ് തുടങ്ങി. ഫ്ലൈറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. പ്ലാറ്റ്‌ഫോമില്‍ നിന്ന് ആദ്യമായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രൈം ഉപയോക്താക്കൾക്ക് 1,200 രൂപ വരെ കിഴിവ് ലഭിക്കുന്നു. തുടക്കത്തിലെ ഓഫറിന്റെ ഭാഗമായി എല്ലാ ഉപഭോക്താക്കള്‍ക്കും 1,600 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്നു, പ്രൈം വരിക്കാര്‍ക്ക് ആമസോണ്‍ വഴി അവരുടെ ഫ്ലൈറ്റ് ബുക്കിംഗ് നടത്തുമ്പോൾ 2,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു.

ആമസോണ്‍ മ്യൂസിക് ആക്‌സസ്

ആമസോണ്‍ മ്യൂസിക് ആക്‌സസ്

ആമസോണ്‍ പ്രൈം അതിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലേക്കും, കൂടാതെ ആമസോണ്‍ മ്യൂസിക് ലൈബ്രറിയിലേക്കുമുള്ള പ്രവേശനത്തിന് അവസരമൊരുക്കുന്നു. ആമസോണ്‍ മ്യൂസിക്ക് 2 ദശലക്ഷത്തിലധികം ഗാനങ്ങളിലേക്ക് അൺലിമിറ്റഡ് ആക്‌സസാണ് പ്രൈം അംഗങ്ങൾക്ക് ലഭ്യമാക്കുന്നത്. വിവിധ ഡിവൈസുകളിൽ നിന്നും നിങ്ങൾക്ക് മ്യൂസിക് ആസ്വദിക്കാനും നിങ്ങളുടെ ഫോണിലോ ടാബ്‌ലെറ്റിലോ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്നതാണ്.

ആമസോണ്‍ പ്രൈം ഷെറിങ്

ആമസോണ്‍ പ്രൈം ഷെറിങ്

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആമസോണ്‍ പ്രൈമില്‍ ആറ് അക്കൗണ്ടുകള്‍ വരെ നിർമിക്കാവുന്നതാണ്. ഒരൊറ്റ അക്കൗണ്ട് ഉപയോഗിച്ച് എല്ലാ പ്രൊഫൈലുകളും നിർമിക്കുവാൻ കഴിയുമെന്ന് ചുരുക്കം. ഉപയോക്താക്കള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു പ്രത്യേക പ്രൊഫൈല്‍ ഉണ്ടാക്കുവാനും മുതിര്‍ന്നവരുടെ കണ്ടെന്റ് അവരുടെ കുട്ടികളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നത് തടയാനും കഴിയും.

പ്രൈം റീഡിംഗ്

പ്രൈം റീഡിംഗ്

പ്രൈം റീഡിംഗ് നിങ്ങൾക്ക് ഏത് ഡിവൈസിലേക്കും ആയിരത്തിലധികം ഇ-ബുക്കുകൾ, ജനപ്രിയ മാഗസിനുകൾ, കോമിക്സ്, കേൾക്കാവുന്ന വിവരണമുള്ള പുസ്‌തകങ്ങൾ എന്നിവയിലേക്ക് അൺലിമിറ്റഡ് ആക്‌സസ് നൽകുന്നു.

ഫ്ലിപ്പ്കാർട്ട് ഉടമസ്ഥരായ വാൾമാർട്ടും സബ്ക്രിപ്ഷൻ സർവ്വീസ് ആരംഭിക്കുന്നു

ഫ്ലിപ്പ്കാർട്ട് ഉടമസ്ഥരായ വാൾമാർട്ടും സബ്ക്രിപ്ഷൻ സർവ്വീസ് ആരംഭിക്കുന്നു

റീട്ടെയിൽ പ്ലാറ്റ്‌ഫോമായ വാൾമാർട്ട് ആമസോൺ പ്രൈമിന് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 'വാൾമാർട്ട് +' എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ പ്രാരംഭ പദ്ധതികളെ കൊറോണ താളം തെറ്റിക്കുന്നതിനുമുൻപായി വാൾമാർട്ട് ഈ വർഷം ആദ്യം പുറത്തിറക്കുമെന്ന് പ്രഖ്യപിച്ചിരുന്നു. എന്നാൽ ഇപ്പോൾ യു.എസിലെ ഏറ്റവും വലിയ റീട്ടെയിലർ ഈ വേനൽക്കാലത്ത് പ്രതിവർഷം 98 ഡോളറിന് സേവനം ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന് വാർത്താ വെബ്‌സൈറ്റ് വോക്സ് റിപ്പോർട്ട് ചെയ്തു.

ഫ്ലിപ്പ്കാർട്ട്

വാൾമാർട്ട് + ൽ ഒരേ ദിവസത്തെ പലചരക്ക് വിതരണം, ഇന്ധന വാങ്ങലുകൾക്കുള്ള കിഴിവുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുത്തും. അതേസമയം, പ്രതിവർഷം 119 ഡോളർ വില വരുന്ന ആമസോൺ പ്രൈമിൽ ധാരാളം ഇനങ്ങളിൽ രണ്ട് ദിവസത്തെ സൗജന്യ ഡെലിവറിയും ലഭ്യമാക്കുന്നുണ്ട്. കോവിഡ് -19 ഭീതി മൂലം ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടി. ഇത് ഈ വർഷം തുടക്കത്തിൽ വാൾമാർട്ട് വിൽപ്പനയിൽ റെക്കോഡ് ഉയർത്താൻ സഹായിച്ചെങ്കിലും, യുഎസ് ഇ-കൊമേഴ്‌സ് ഇപ്പോഴും ആമസോണിന്റെ എട്ടിലൊന്ന് മാത്രമാണ് നേടിയത്.

വാൾമാർട്ട് +

റിപ്പോർട്ട് അനുസരിച്ച് ആമസോണിന്റെ മൂല്യം 1.5 ട്രില്യൺ ഡോളറും വാൾമാർട്ടിന്റെ മൂല്യം 337 ബില്യൺ ഡോളറാണ്. ആമസോൺ പ്രൈമാണ് ആമസോണിന്റെ ലാഭവിഹിതത്തിൽ വലിയൊരാളവും കൈവരിച്ചിരിക്കുന്നത്. റീട്ടെയിൽ സ്റ്റാർട്ടപ്പ് 'ക്യാമ്പ്', ഓൺലൈൻ വീഡിയോ ടെക്നോളജി സ്ഥാപനമായ 'എക്കോ' എന്നിവയുമായി സഹകരിച്ച് വാൾമാർട്ട് 'ക്യാമ്പ്' എന്ന ഓൺലൈൻ ഫാമിലി എന്റർടൈൻമെന്റ് പ്രോഗ്രാം ലോഞ്ച് ചെയ്യാൻ പോകുന്നു.

Best Mobiles in India

English summary
Amazon Prime membership is a handy resource not only for the movie geeks, but for avid shoppers too. Most of us know Amazon Prime as a subscription service but don't know the perks we 're enjoying as Prime customers. It competes with Netflix as a streaming network, which provides exclusive content at a much cheaper price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X