എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

|

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ കമ്പനികൾക്കാണ് ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ഏറ്റവും സ്വാധീനമുള്ളതെന്ന് അറിയാമല്ലോ. ഈ ടെലിക്കോം കമ്പനികൾ അവരുടെ ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളും മറ്റും അവതരിപ്പിക്കുന്നുമുണ്ട്. മറുവശത്ത്, സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ അതിശയകരമായ ആനുകൂല്യങ്ങളോടെ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുവെങ്കിലും സ്വകാര്യ ഭീമന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾക്കും പളപളപ്പുകൾക്കും മുന്നിൽ ബിഎസ്എൻഎൽ പ്ലാനുകൾ അത്ര ശ്രദ്ധ നേടാറില്ലെന്നതാണ് യാഥാർഥ്യം. മാത്രമല്ല, രാജ്യത്തെ എല്ലാ കോണിലും 4ജി സേവനങ്ങൾ ഇന്നും എത്തിക്കാൻ ആയില്ലെന്ന പോരായ്മയും ബിഎസ്എൻഎൽ തിരഞ്ഞെടുക്കുന്നതിൽ നിന്നും ആളുകളെ പിന്നോട്ട് വലിക്കുന്നു.

 

ബിഎസ്എൻഎൽ

ഇന്ത്യയിലുടനീളം സമഗ്രമായ ടെലിക്കോം സേവനങ്ങൾ നൽകുന്ന, രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് കൂടിയാണ് ബിഎസ്എൻഎൽ. മികച്ച പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, അതിശയകരമായ ഡാറ്റാ ആനുകൂല്യങ്ങൾ എന്നിവയെല്ലാം ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രത്യേകതയാണ്. ബിഎസ്എൻഎലിന്റെ ചില പ്ലാനുകൾ ആകട്ടെ, ആകർഷകമായ ഒടിടി ആനുകൂല്യങ്ങളും നൽകുന്നവയാണ്. ഇത്തരത്തിൽ വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്നവ മാത്രമല്ല, ഒരു പ്രൈസ് ടാഗിൽ എല്ലാ ആനുകൂല്യങ്ങളും നൽകുന്ന ഓൾ ഇൻ വൺ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന മികച്ച അഞ്ച് ഓൾ ഇൻ വൺ പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

സ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുസ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

ബിഎസ്എൻഎല്ലിൽ നിന്നുള്ള മികച്ച അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ
 

ബിഎസ്എൻഎല്ലിൽ നിന്നുള്ള മികച്ച അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ

ലിസ്റ്റിലെ ആദ്യ പ്ലാൻ തീർച്ചയായും എടുത്ത് പറയേണ്ടത് തന്നെയാണ്. 247 രൂപയ്ക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ആണിത്. ബിഎസ്എൻഎല്ലിൽ നിന്നുള്ള 247 രൂപ പ്ലാൻ വരുന്നത് 30 ദിവസത്തെ വാലിഡിറ്റിയുമായാണ്. വാലിഡിറ്റി കാലയളവിലേക്ക് 50 ജിബി അതിവേഗ ഡാറ്റയും ലഭ്യമാണ്. 50 ജിബി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയി കുറയുകയും ചെയ്യും. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും (ലോക്കൽ / എസ്ടിഡി / റോമിങ്) 247 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. പ്ലാൻ ബിഎസ്എൻഎൽ ട്യൂണുകളിലേക്കുള്ള ആക്‌സസും ഒടിടി പ്ലാറ്റ്‌ഫോമായ ഇറോസ് നൗവിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്.

വാലിഡിറ്റി

ബിഎസ്എൻഎൽ നൽകുന്ന 298 രൂപയുടെ പ്ലാനും മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് 298 രൂപയുടെ പ്ലാൻ നൽകുന്നത്. വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റയാണ് 298 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിന പരിധിക്ക് ശേഷം ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയും കുറയുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഒരു ദിവസം 100 എസ്‌എംഎസുകളും 298 രൂപ പ്ലാനിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് 56 ദിവസത്തേക്ക് ഇറോസ് നൌ എന്റർടെയിൻമെന്റ് സേവനങ്ങളിലേക്കും ആക്സസ് ലഭിക്കും.

മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാംമാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

പ്രീപെയ്ഡ്

പട്ടികയിലെ അടുത്ത പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 429 രൂപയുടെ പ്ലാനാണ്, ഇത് ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്‌സസും നൽകുന്നു. 81 ദിവസത്തെ വാലിഡിറ്റിയാണ് 429 രൂപയുടെ പ്ലാൻ നൽകുന്നത്. വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ വേഗം 40 കെബിപിഎസ് ആയി കുറയുകയും ചെയ്യും. അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളിലേക്കും 429 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നു. കൂടാതെ ഉപയോക്താക്കൾക്ക് സിങ്, ബിഎസ്എൻഎൽ ട്യൂണുകളിലേക്കും ആക്സസ് ലഭിക്കും. ബിഎസ്എൻഎൽ വെബ്‌സൈറ്റിലെ 'വോയ്‌സ് വൗച്ചറിൽ' നിന്ന് പ്ലാൻ സ്വന്തമാക്കാവുന്നതാണ്.

പ്ലാൻ

പട്ടികയിൽ വരുന്ന അടുത്ത പ്ലാൻ ഡാറ്റ ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന പ്ലാൻ ആണ്. 447 രൂപയ്ക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. ഒപ്പം പ്ലാൻ കാലയളവിലേക്ക് 100 ജിബി ഹൈസ്പീഡ് ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നു. 100 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ വേഗം 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. വെബ്‌സൈറ്റിൽ 'ഡാറ്റ വൗച്ചറി'ന് കീഴിലായാണ് 447 രൂപയുടെ പ്ലാൻ വരുന്നതെങ്കിലും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയെല്ലാം 447 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. 447 രൂപയുടെ പ്ലാനിന് ഒപ്പം, ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂണുകളിലേക്കും ഇറോസ് നൗ എന്റർടെയിൻമെന്റ് സേവനങ്ങളിലേക്കും സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

എയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംഎയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

ഓഫർ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന വാലിഡിറ്റി കൂടിയ കൂടുതൽ ഡാറ്റ് ഓഫർ ചെയ്യുന്ന പ്ലാൻ ആണ് അടുത്തത്. ഡാറ്റ പ്രീപെയ്ഡ് പ്ലാനാണ് പട്ടികയിലെ അവസാനത്തേത്. ബിഎസ്എൻഎല്ലിൽ നിന്നുള്ള 599 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. കൂടാതെ പ്രതിദിനം 5 ജിബി ഡാറ്റയും 599 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. 5 ജിബി ഡാറ്റ പരിധി അവസാനിച്ചാലും ഉപയോക്താക്കൾക്ക് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാനാകും.

എൽഎസ്എ

ഹോം എൽഎസ്എയിലും മുംബൈയിലും ഡൽഹിയിലും റോമിംഗ് ഉൾപ്പെടെയുള്ള ദേശീയ റോമിംഗിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ആയിരക്കണക്കിന് പാട്ടുകൾ, സിനിമകൾ, മറ്റ് വിനോദ ഉള്ളടക്കങ്ങൾ എന്നിവയിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന സിങ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാനിൽ ഉൾപ്പെടുന്ന മറ്റൊരു നേട്ടം ഉപയോക്താക്കൾക്ക് രാത്രി 12 മണി മുതൽ രാവിലെ 5 മണി വരെ പരിധികളില്ലാതെ സൌജന്യമായി ഡാറ്റ സേവനങ്ങൾ ലഭ്യമാകും എന്നതാണ്.

15 മാസം വാലിഡിറ്റിയുള്ള 'വാർഷിക' പ്ലാൻ; കിടിലൻ ന്യൂ ഇയർ ഓഫറുമായി ബിഎസ്എൻഎൽ15 മാസം വാലിഡിറ്റിയുള്ള 'വാർഷിക' പ്ലാൻ; കിടിലൻ ന്യൂ ഇയർ ഓഫറുമായി ബിഎസ്എൻഎൽ

Best Mobiles in India

English summary
Although BSNL, a state-owned telecom company, offers prepaid plans with amazing benefits, the reality is that BSNL plans do not get much attention in the face of eye-popping advertisements and hype by private giants. In addition, BSNL has the disadvantage of not being able to roll out 4G services to all corners of the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X