Just In
- 1 hr ago വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- 3 hrs ago മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- 5 hrs ago ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
- 7 hrs ago ഐപിഎൽ കാണാൻ നിങ്ങളെ ജിയോ സഹായിക്കും, ഇതാ രണ്ട് കിടിലൻ പ്ലാനുകൾ
Don't Miss
- News ചാലക്കുടിയില്‍ ഇത്തവണ ആര്: യുഡിഎഫ് കോട്ട, ഇടത് പ്രതീക്ഷ രവീന്ദ്രനാഥില്‍, അറിയാം ചാലക്കുടി മണ്ഡല ചരിത്രം
- Automobiles ഈ ടാറ്റയ്ക്ക് എന്തൊരു സ്നേഹമാ... ടിയാഗോ ഇവിയിൽ അടിപൊളിയൊരു ഫീച്ചർ ചേർത്ത് കമ്പനി
- Movies 'മകൾ അഡ്ജസ്റ്റ്മെന്റിന് ഓക്കെയാണെന്ന് പറയുന്ന അമ്മമാർ; ഞാനിങ്ങനെ ഉള്ളവളാണല്ലോ എന്ന കുത്തൽ ഉണ്ടാകരുത്'
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Lifestyle കനത്ത ചൂട് ചര്‍മ്മത്തിന് ആപത്ത്; പൊള്ളലേല്‍ക്കാതിരിക്കാന്‍ വഴികള്‍ ഇത്
- Finance വരുമാന വളർച്ചയ്ക്കൊപ്പം നികുതി ഇളവുകളും, മ്യൂച്വൽ ഫണ്ട് നിക്ഷേപം പൊളിയല്ലേ, നോക്കുന്നോ...
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
പുതിയ സിം വാങ്ങുന്നവർ ഇനി DoTന്റെ ഈ നിയമങ്ങള്‍ തീർച്ചയായും പാലിക്കുക!
പുതിയ സിം കാര്‍ഡ് എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ DoT ന്റെ പുതിയ നിബന്ധനകള്‍ നിങ്ങള്‍ പാലിക്കേണ്ടതാണ്. പുതിയ സിം കാര്‍ഡ് ഇനി മുതല്‍ e-KYC പ്രക്രിയ ഉപയോഗിച്ചു മാത്രമായിരിക്കും ലഭിക്കുന്നത്. അതായത് ബയോമെട്രിക് സംവിധാനത്തിലൂടെയാകും. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാഭല്യത്തില്‍ വന്നു വന്നു തുടങ്ങി.
മുഴുവര്‍ ആധാര്‍ വിവരങ്ങളും ടെലികോം ഓപ്പറേറ്ററുമായി പങ്കുവയ്ക്കേണ്ടതില്ല
ഒരു പുതിയ സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല എന്ന് ഡോട്ട് അടുത്തിടെ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ e-KYC പ്രക്രിയ പരിഗണിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമേ പുതിയ സിം കാര്‍ഡ് ലഭ്യമാവുകയുളളൂ. കാരണം ബയോമെട്രിക് അംഗീകാരത്തിന് ആധാര്‍ കാര്‍ഡ് തന്നെ വേണം. ഇത്തവണ നിങ്ങളുടെ മുഴുവര്‍ ആധാര്‍ വിവരങ്ങളും ടെലികോം ഓപ്പറേറ്ററുമായി പങ്കുവയ്ക്കേണ്ടതില്ല. പകരം വെര്‍ച്ച്വല്‍ ഐഡി ഉപയോഗിച്ച് ഓപ്പറേറ്റര്‍ക്ക് ആവശ്യമുളള ഡേറ്റകള്‍ മാത്രം പങ്കിടുക.
എന്താണ് വെര്‍ച്ച്വല്‍ ഐഡിയും പരിമിത e-KYC യും?
ആധാര്‍കാര്‍ഡ് ഉടമകളുടെ സ്വകാര്യതകള്‍ കാത്തു സൂക്ഷിക്കാനാണ് വിര്‍ച്ച്വല്‍ ഐഡി UIDAI കൊണ്ടു വന്നത്. ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമാകും വെര്‍ച്ച്വല്‍ ഐഡിയില്‍ ഉണ്ടാകുക. സിം വേരിഫിഫിക്കേഷന് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാറിനു പകരം ഈ വെര്‍ച്ച്വല്‍ ഐഡി ഉപയോഗിക്കാം.
ഗുണങ്ങൾ
സിം കാര്‍ഡ് വേരിഫിക്കേഷന് പോലുളള ആവശ്യങ്ങള്‍ക്ക് പേര്, വിലാസം, ഫോട്ടോ എന്നീ വിവരങ്ങള്‍ മാത്രമേ ആവശ്യമുളളൂ. വെര്‍ച്ച്വല്‍ ഐഡി വഴി ബന്ധപ്പെട്ട കമ്പനിക്ക് ഈ വിവരങ്ങള്‍ ലഭിക്കും. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാക്കും എന്നാതാണ് വെര്‍ച്ച്വല്‍ ഐഡിയുടെ പ്രത്യേകത. ഏതൊരു ഉപയോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വിര്‍ച്ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ പഴയ ഐഡികള്‍ സ്വമേധയ റദ്ദു ചെയ്യപ്പെടും.
ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വിര്‍ച്ച്വല്‍ ഐഡി ഉണ്ടാക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ലിമിറ്റഡ് e-KYC എന്ന പ്രക്രിയയിലൂടെ ടെലികോം ഓപ്പറേറ്റര്‍ക്ക് നിങ്ങളുടെ വിലാസവും പേരും അറിയാന്‍ സാധിക്കും. ഈ പ്രക്രിയ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ പൂര്‍ത്തിയാകും. ഉപയോക്താവ് വിര്‍ച്ച്വല്‍ ഐഡി നല്‍കണം അതിനു ശേഷം ബയോമെട്രിക് സ്ഥിരീകരണ പ്രക്രിയ ഉപയോഗിച്ച് ആധികാരികത സ്ഥിരീകരിക്കപ്പെടും. നിങ്ങളുടെ പരിമിത ഡേറ്റ ഓപ്പറേറ്ററുമായി പങ്കിടുമ്പോള്‍ അതില്‍ ആധാര്‍ നമ്പര്‍ പ്രസിദ്ധീകരിക്കില്ല.
ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം?
ഡേറ്റ ലംഘനത്തെ കുറിച്ച് വളരെ ആകുലപ്പെടുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. ആധാറിലെ എല്ലാ വിവരങ്ങളും പങ്കു വയ്ക്കേണ്ട ആവശ്യമില്ല. കൂടാതെ ആധാര്‍ നമ്പര്‍ അജ്ഞാതമാക്കി വയ്ക്കുകയും ചെയ്യാം. കൂടാതെ വിര്‍ച്ച്വല്‍ ഐഡി ഉപയോഗിച്ച് ആധാര്‍ നമ്പര്‍ കണ്ടു പിടിക്കാനും കഴിയില്ല. നിങ്ങള്‍ ഓരോ പ്രാവശ്യം നിര്‍മ്മിക്കുന്ന വിര്‍ച്ച്വല്‍ ഐഡി 24 മണിക്കൂര്‍ മാത്രമേ നിലനിര്ക്കൂ. അതു കഴിഞ്ഞാല്‍ അടുത്ത ആവശ്യത്തിനു വേണ്ടി വീണ്ടും പുതിയതു സൃഷ്ടിക്കേണ്ടി വരും.
ദിവസം 4.5 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിച്ച് ജിയോ! അതും ഇത്രയും കുറഞ്ഞ തുകയ്ക്ക്!
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470