Just In
- 13 min ago
നേട്ടം സമ്മാനിക്കുന്ന സുഹൃത്ത്! ജിയോയുടെ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതാ
- 44 min ago
ലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazon
- 16 hrs ago
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
- 17 hrs ago
മിഡ്റേഞ്ചിലെ പുതിയ ഗ്ലാമർ താരം; Oppo A78 5G സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം
Don't Miss
- Automobiles
മഹീന്ദ്ര ഥാര് RWD; വാങ്ങാന് ഇത്രയും കാരണങ്ങള്, വാങ്ങാതിരിക്കാന് അതിലേറെ കാരണങ്ങള്
- Sports
IND vs NZ: തേര്ഡ് അംപയര് കുരുക്കില്! ഹാര്ദിക്ക് വിവാദത്തില് പ്രതികരിച്ച് മുന് താരങ്ങള്
- News
'വ്യക്തിപരമായി ആക്രമിക്കപ്പെട്ടു, ചിലർക്ക് രണ്ട് മുഖം, ചിലത് പറയും'; തുറന്നടിച്ച് ബിനു പുളിക്കക്കണ്ടം
- Travel
വിശ്വാസികൾ നടതുറപ്പിച്ച് പ്രാർത്ഥിക്കുന്ന ക്ഷേത്രം, ഒരൊറ്റ ദേവിക്കായി മൂന്ന് ശ്രീകോവിൽ!
- Finance
'നല്ല പ്രായം' കഴിഞ്ഞിട്ടും സമ്പാദ്യമൊന്നും കയ്യിലില്ലെ; വയസ് 40 കഴിഞ്ഞാലും വൈകിയില്ല; നിക്ഷേപത്തിന് ഈ വഴികൾ
- Lifestyle
പഴങ്ങള് കഴിക്കുന്നത് കൂടുതലോ, എങ്കില് ഒരു അപകടം ഉണ്ട്: ശ്രദ്ധിക്കണം
- Movies
'എന്ത് കണ്ടിട്ടാണ് ഇവനെ പ്രണയിച്ചത്?, പെണ്ണ് ചോദിച്ച് വന്നപ്പോൾ അത്ര നല്ല സ്വീകരണമായിരുന്നില്ല'; മഷൂറ!
Airtel: എയർടെൽ അക്കൌണ്ട് ബാലൻസ് ചെക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാവാണ് എയർടെൽ. കോടിക്കണക്കിന് യൂസേഴ്സും രാജ്യ വ്യാപക നെറ്റ്വർക്കുകളും ഉള്ള കമ്പനി മൊബൈൽ സർവീസുകൾ, ഡിടിഎച്ച്, ബ്രോഡ്ബാൻഡ് സേവനങ്ങൾ എന്നിവയൊക്കെ ഓഫർ ചെയ്യുന്നു. രാജ്യത്തെ ടെലിക്കോം രംഗത്ത് സർവാധിപത്യം പുലർത്തുന്ന റിലയൻസ് ജിയോയ്ക്ക് നേരിട്ടൊരു മത്സരം നൽകാൻ ശേഷിയുള്ള ഏക ടെലിക്കോം കമ്പനി കൂടിയാണ് Airtel.

എയർടെൽ മുകളിൽ പറഞ്ഞത് പോലെയുള്ള നിരവധി സേവനങ്ങളും അവയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളും ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. എയർടെൽ വരിക്കാർക്ക് എങ്ങനെ തങ്ങളുടെ അക്കൌണ്ട് ബാലൻസ് പരിശോധിക്കാം എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ് സേവനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുള്ളവർ കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച്
- ഇതിനായി ആദ്യം എയർടെൽ താങ്ക്സ് ആപ്പ് നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഡൗൺലോഡ് ചെയ്യുക.
- ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഫോണുകളിൽ ആപ്പ് സ്റ്റോറിൽ നിന്നും എയർടെൽ താങ്ക്സ് ആപ്പ് ഡൌൺലോഡ് ചെയ്യാം.
- തുടർന്ന് ആപ്പിൽ സ്വയം രജിസ്റ്റർ ചെയ്യുക.
- രജിസ്ട്രേഷൻ പൂർത്തിയാക്കാതെ സേവനം ഉപയോഗിക്കാൻ കഴിയില്ല.
- ശേഷം 'മാനേജ്' പേജിൽ കാണാൻ കഴിയുന്ന സർവീസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- തുടർന്ന് നിങ്ങൾക്ക് സബ്‌സ്‌ക്രിപ്ഷൻ ഉള്ള എല്ലാ സേവനങ്ങളും കാണാൻ കഴിയും.
- ഇവിടെ തന്നെ പ്രീപെയ്ഡ് | (നിങ്ങളുടെ നമ്പരും) നൽകിയിരിക്കുന്ന ബോക്സ് കാണാൻ കഴിയും.
- നിങ്ങളുടെ കണക്ഷന്റെ നിലവിലെ അവസ്ഥ, ഡാറ്റ ബാലൻസ്, വാലിഡിറ്റി, ഫോൺ ബാലൻസ് എന്നിവയെല്ലാം ഈ ബോക്സിൽ നൽകിയിരിക്കും.
- ഈ ബോക്സിൽ ടാപ്പ് ചെയ്താൽ വിവരങ്ങൾ കൂടുതൽ വിശദമായി കാണാൻ കഴിയും.
- ഇവിടെ നിന്നും റീചാർജ് ചെയ്യാൻ ഉള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.
- യൂസറിന് ഏതാവശ്യങ്ങൾക്കും എയർടെൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാം ഇതിന് ഫോണിൽ നിന്നും, 121 ഡയൽ ചെയ്താൽ മാത്രം മതിയാകും.
- നിങ്ങളുടെ എയർടെൽ നെറ്റ്‌വർക്കിനെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള പരാതികൾ ഉന്നയിക്കണമെങ്കിൽ, 198 ഡയൽ ചെയ്യുക.
- നിങ്ങളുടെ എയർടെൽ നമ്പറിൽ DND സേവനം ആക്റ്റിവേറ്റ് ചെയ്യാൻ ആയി 1909 ഡയൽ ചെയ്യുക.



യുഎസ്എസ്ഡി കോഡുകൾ ഉപയോഗിച്ച്
ഓഫർ ചെയ്യുന്ന മിക്കവാറും സേവനങ്ങൾക്കും അനുബന്ധമായ യുഎസ്എസ്ഡി കോഡുകൾ എയർടെൽ സജ്ജീകരിച്ചിട്ടുണ്ട്. എയർടെൽ അക്കൌണ്ട് ബാലൻസ് പരിശോധിക്കാനും നിരവധി യുഎസ്എസ്ഡി കോഡുകൾ ലഭ്യമാണ്. എയർടെൽ അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനുള്ള യുഎസ്എസ്ഡി കോഡുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

എയർടെലിന്റെ മെയിൻ ബാലൻസ് പരിശോധിക്കാൻ യൂസർ സ്വന്തം സ്മാർട്ട്‌ഫോണിൽ *123# എന്ന യുഎസ്എസ്ഡി കോഡ് ഡയൽ ചെയ്യുക. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിൽ തന്നെ എല്ലാ വിവരങ്ങളും ലഭിക്കും. നിങ്ങളുടെ കണക്ഷനിൽ ബാക്കിയുള്ള 4ജി ടോക്ക് ടൈം, ഡാറ്റ ബാലൻസ് എന്നിവയെല്ലാം ഇവിടെ ലഭ്യമാകും.

നിങ്ങളുടെ എയർടെൽ മൊബൈൽ നമ്പറിലെ വിവിധ സേവനങ്ങൾ, ഓഫറുകൾ എന്നിവ അറിയാൻ വേണ്ടിയും യുഎസ്എഎസ്ഡി കോഡ് സംവിധാനം ഉപയോഗിക്കാൻ കഴിയും. ഇതിനായി യൂസർ *121# എന്ന യുഎസ്എഎസ്ഡി കോഡ് ഡയൽ ചെയ്യണം. എയർടെൽ കണക്ഷനിലെ ബാലൻസ്, വാലിഡിറ്റി. ഡാറ്റ വാലിഡിറ്റി, മറ്റ് ഓഫറുകൾ എന്നിവ അറിയാൻ വേണ്ടിയുള്ള യുഎസ്എസ്ഡി കോഡ് ആണ് *123*10#.

*123*9# എന്ന യുഎസ്എസ്ഡി കോഡ് ഡയൽ ചെയ്താലും സമാനമായ സേവനം ലഭിക്കും. നിങ്ങളുടെ ബാലൻസ് തീരുന്ന സമയത്ത് ടോക്ക് ടൈം അല്ലെങ്കിൽ മെയിൻ ബാലൻസ് എന്നിവ ലോൺ എടുക്കാനും യുഎസ്എഎസ്ഡി കോഡ് ഉണ്ട്. ഇതിനായി യൂസർ *141# എന്ന യുഎസ്എഎസ്ഡി കോഡ് ഡയൽ ചെയ്യണം.

എയർടെൽ സപ്പോർട്ട് കോഡുകൾ
മികച്ച ഡാറ്റ, കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾ നൽകുന്ന ചില എയർടെൽ പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

497 രൂപ വിലയുള്ള എയർടെൽ പ്ലാൻ
പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ആകെ മൊത്തം 84 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. വെബ് സർഫിങ്, സോഷ്യൽമീഡിയ ഉപയോഗം, ഷോർട്ട് വീഡിയോസ് കാണാൻ എന്നിങ്ങനെയുള്ള ഉപയോഗങ്ങൾക്ക് ഈ ഡാറ്റ മതിയാകും. ഡെയിലി 100 എസ്എംഎസുകളും 497 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു.

എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് സൌജന്യ കോളുകളും 497 രൂപ വിലയുള്ള എയർടെൽ പ്ലാനിന് ഒപ്പം ലഭ്യമാണ്. ഇതൊരു ഫസ്റ്റ് റീചാർജ് പ്ലാൻ കൂടിയാണെന്നും മനസിലാക്കണം. 56 ദിവസത്തെ വാലിഡിറ്റിയാണ് 497 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 56 ദിവസം ( എകദേശം രണ്ട് മാസം ) വാലിഡിറ്റിയുള്ള പ്ലാനുകൾ വേണമെന്നുള്ളവർക്ക് ഈ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്.

456 രൂപ വിലയുള്ള എയർടെൽ പ്ലാൻ
60 ദിവസത്തെ വാലിഡിറ്റിയാണ് 456 രൂപ വിലയിൽ എത്തുന്ന എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 60 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 50 ജിബി ഡാറ്റ യൂസേഴ്സിന് ലഭിക്കും. ഫെയർ യൂസേജ് പോളിസിയുടെ പരിധിയിൽ വരുന്ന പ്ലാൻ അല്ലാത്തതിനാൽ ഈ ഡാറ്റ ലിമിറ്റുകൾ ഒന്നുമില്ലാതെ യൂസേഴ്സിന് ഉപയോഗിക്കാം. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ എന്നിവയും 456 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു.

മറ്റ് ആനുകൂല്യങ്ങളും 456 രൂപ വിലയുള്ള എയർടെൽ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനാണ് ഇതിൽ ഹൈലൈറ്റ് ആയിട്ടുള്ള ആനുകൂല്യം. എയർടെൽ എക്സ്സ്ട്രീം, സൌജന്യ ഹലോ ട്യൂൺസ്, അപ്പോളോ 24 | 7 സർക്കിൾ, വിങ്ക് മ്യൂസിക്, ഷാ അക്കാദമിയിൽ നിന്നുള്ള സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയൊക്കെ 456 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470