നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...

|

ഏറെ പ്രതീക്ഷകളുമായി 5ജി(5G) യു​ടെ ലോകത്തേക്ക് നമ്മുടെ ഇന്ത്യയും കാലെടുത്ത് വച്ചിരിക്കുകയാണ്. ​ഒക്ടോബർ 1ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ വേദിയിൽ വച്ച് രാജ്യത്തെ 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആ ചരിത്ര ദിനത്തിൽത്തന്നെ രാജ്യത്തെ 8 നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ച് പ്രമുഖ ടെലിക്കോം കമ്പനിയായ എയർടെലും രംഗത്തെത്തി.

 

5ജി സേവനങ്ങൾ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ​ജിയോം, എയർടെൽ, വിഐ എന്നിവർക്കാണ് നിലവിൽ രാജ്യത്ത് 5ജി സേവന വിതരണത്തിന് അ‌വകാശമുള്ളത്. ഇതിൽ ഒന്നാം സ്ഥാനത്തുള്ള ജിയോയ്ക്ക് 5ജി സേവനങ്ങൾ ആരംഭിക്കുന്നതിൽ എയർടെലിന് പിന്നിലായി മാത്രമേ ഇടം പിടിക്കാനായുള്ളൂ. ദീപാവലിക്ക് 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ജിയോ ലക്ഷ്യമിട്ടിരുന്നത്.

എയർടെൽ ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു

എന്നാൽ രാജ്യത്ത് 5ജി ആരംഭിച്ച അ‌ന്നുതന്നെ തങ്ങളുടെ 5ജി സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ച് എയർടെൽ ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. തുടർന്ന് സമയം ഒട്ടും പാഴാക്കാനില്ലെന്ന് തിരിച്ചറിഞ്ഞ ജിയോ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കൃത്യമായി പറഞ്ഞാൽ വിജയദശമി ദിനത്തിൽ 4 നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ച് മത്സരരംഗത്തേക്ക് കടന്നുവന്നു.

നിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂനിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂ

 വിഐയുടെ 5ജി ലോഞ്ച്
 

എന്നാൽ വിഐയുടെ 5ജി ലോഞ്ച് മാത്രം എപ്പോൾ ഉണ്ടാകുമെന്ന് കമ്പനിക്ക് ഉൾപ്പെടെ വ്യക്തതയില്ലാതെ തുടരുകയാണ്. 5ജി സേവനങ്ങൾ ആരംഭിച്ചതായി എയർടെലും ജിയോയും പറയുമ്പോൾ തന്നെ, അ‌ത് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് എന്ന് പ്രത്യേകം മനസിലാക്കേണ്ടതുണ്ട്. കാരണം യഥാർഥത്തിൽ 5ജി സേവനങ്ങൾ ഇതുവരെ ആർക്കും ലഭ്യമായിത്തുടങ്ങിയിട്ടില്ല എന്നതാണ് വാസ്തവം.

തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് 5ജി

ഇപ്പോൾ 5ജി ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുന്ന നഗരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് 5ജി സേവനം ലഭ്യമാകുക. തുടർന്ന് കൂടുതൽ ടവറുകളും സജ്ജീകരണങ്ങളും പൂർത്തിയാകുന്ന മുറയ്ക്കാണ് ഈ നഗരങ്ങളിലെ കമ്പനികളുടെ എല്ലാ വരിക്കാർക്കും 5ജി ആസ്വദിക്കാൻ സാധിക്കുക. അ‌തിനും ശേഷമാകും ഈ നഗരങ്ങൾക്ക് പുറത്തേക്ക് 5ജി വ്യാപിപ്പിക്കാൻ സാധിക്കുക.

ഒപ്പം കൂട്ടിയ ആപ്പിൾവാച്ച് പറഞ്ഞു അ‌പകടം അ‌രികിൽ; പന്ത്രണ്ടുകാരിക്ക് ക്യാൻസറിൽനിന്ന് അ‌ദ്ഭുത രക്ഷപ്പെടൽഒപ്പം കൂട്ടിയ ആപ്പിൾവാച്ച് പറഞ്ഞു അ‌പകടം അ‌രികിൽ; പന്ത്രണ്ടുകാരിക്ക് ക്യാൻസറിൽനിന്ന് അ‌ദ്ഭുത രക്ഷപ്പെടൽ

കൂടുതൽ നഗരങ്ങളിലേക്ക് 5ജി

5ജി ആരംഭിച്ചിരിക്കുന്ന നഗരങ്ങളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും 5ജി സേവനങ്ങൾ പൂർണമായി നൽകുന്ന കാര്യത്തിൽ ജിയോയും എയർടെലും നിലവിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ​ഒരേ പോലെ നിൽക്കുകയാണ്. അ‌ടുത്തവർഷത്തോടെ മാത്രമാകും കൂടുതൽ നഗരങ്ങളിലേക്ക് 5ജി എത്തുക എന്ന് സാരം. എന്നാൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ 5ജി ലഭ്യമാകാൻ ടെലിക്കോം കമ്പനികൾ മാത്രം വിചാരിച്ചാൽ സാധ്യമാകില്ല.

5ജി സജ്ജമായ സ്മാർട്ട്ഫോൺ

5ജി ഉപയോഗിക്കാൻ 5ജി സജ്ജമായ സ്മാർട്ട്ഫോൺ കൂടി ഉണ്ടാകണം. ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ടഫോണുകളിൽ ചിലത് പോലും 5ജി സപ്പോർട്ട് ഉള്ളവയല്ല. എന്നാൽ ​അ‌പ്ഡേഷനിലൂടെ 5ജി ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ പലരുടെയും ​കൈയിൽ ഉണ്ട് എന്നുള്ളത് വേറെകാര്യം. ഇപ്പോൾ ഈ ഉപഭോക്താക്കൾക്കായി 5ജി അ‌പഡേഷൻ സോഫ്ട്വേർ ഉണ്ടാക്കുന്ന തിരക്കിലാണ് പല പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികളും. പ്രമുഖ സ്മാർട്ട്ഫോണുകളുടെ 5ജി അ‌പ്ഡേഷനുകളെ സംബന്ധിച്ചും അ‌വ എപ്പോഴേക്ക് നമുക്ക് ലഭ്യ​മാകും എന്ന വിവരങ്ങളും അ‌റിയാം.

ജിയോ ട്രൂ 5ജി ​​​വൈ​ഫൈയും എത്തിപ്പോയ്; ജിയോ വരിക്കാർക്ക് ആദ്യഘട്ടത്തിൽ സൗജന്യംജിയോ ട്രൂ 5ജി ​​​വൈ​ഫൈയും എത്തിപ്പോയ്; ജിയോ വരിക്കാർക്ക് ആദ്യഘട്ടത്തിൽ സൗജന്യം

വൺപ്ലസ്

വൺപ്ലസ്

5ജി സപ്പോർട്ട് ചെയ്യുന്ന ഏതാനും സ്മാർട്ട്ഫോണുകൾ വൺപ്ലസ് ഈ വർഷം പുറത്തിറക്കിയിരുന്നു. ഇനിയും കൂടുതൽ ഫോണുകൾ തയാറാകുന്നു എന്നാണ് വൺപ്ലസ് അ‌റിയിക്കുന്നത്. നിലവിലുള്ള വൺപ്ലസ് ഫോണുകളിൽ മിക്കവയും ജിയോയുടെയും എയർടെലിന്റെയും 5ജി സപ്പോർട്ട് ചെയ്യുന്നവയാണ്. ശേഷിക്കുന്ന ഫോണുകളിൽ 5ജി സജ്ജമാക്കാനുള്ള അ‌പ്ഡേഷൻ ഉടൻ പുറത്തിറക്കും എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്.

ഷവോമി

ഷവോമി

ദീപാവലിയോടെ ഷ​വോമിയുടെ ഭൂരിഭാഗം ഫോണുകൾക്കുമുള്ള അ‌പ്ഡേഷൻ എത്തും എന്നാണ് കമ്പനി അ‌റിയിച്ചിരുന്നത്. അ‌തിനാൽ ഏതു സമയത്തും ഉപയോക്താക്കൾക്ക് ഷവോമിയുടെ അ‌പ്ഡേഷൻ പ്രതീക്ഷിക്കാം.

നത്തിങ് ഫോൺ

ഉപയോക്താക്കൾക്ക് ഉടൻ തന്നെ നത്തിങ് ഫോണിൽ 5ജി ഉപയോഗിച്ച് തുടങ്ങാം. ഇതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. ജിയോയുടെയും എയർടെലിന്റെയും 5ജി നത്തിങ് ഉപയോക്താക്കൾക്ക് ലഭ്യമാകും.

5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്? 5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?

പിക്സൽ​ഫോൺ

പിക്സൽ​ഫോൺ

പിക്സൽ 7 ൽ ഉള്ള ചില ഫീച്ചറുകൾ കൂടി ഉൾപ്പെ​ടുത്തി പിക്സൽ 6എയ്ക്കുള്ള 5ജി അ‌പ്ഡേഷൻ ഗൂഗിൾ ഡിസംബറിൽ പുറത്തിറക്കും എന്നാണ് ഇപ്പോൾ അ‌റിയാൻ കഴിയുന്നത്.

സാംസങ്

അ‌ടുത്തമാസം, അ‌തായത് നവംബറിൽ തങ്ങളുടെ ഭൂരിഭാഗം ഫോണുകളിലും 5ജിക്ക് ആവശ്യമായ അ‌പ്ഡേഷൻ പുറത്തിറക്കും എന്നാണ് സാംസങ് വാക്ക് പറഞ്ഞിരിക്കുന്നത്.

മോട്ടറോള

മോട്ടറോള

ഉപഭോക്താക്കൾക്ക് അ‌വരുടെ മോട്ടോ എഡ്ജ് 30 അ‌ൾട്ര, മോട്ടോ എഡ്ജ് ഫ്യൂഷൻ എന്നീ മോഡലുകളിൽ 5ജി അ‌പ്ഡേഷൻ ലഭ്യമാണ്. ഫോണിന്റെ സെറ്റിങ്സിൽ എത്തിയ ശേഷം സോഫ്റ്റ്വേർ അ‌പ്ഡേഷൻ നടത്താം. ഒക്ടോബർ 25 മുതൽ മോട്ടോ എഡ്ജ് 30, മോട്ടോ ജി62, മോട്ടോ ജി82, എന്നീ മോഡലുകൾക്കുള്ള 5ജി അ‌പ്ഡേഷൻ ലഭ്യമാകും. നവംബർ 5ന് മോട്ടോ ജി71, മോട്ടോ എഡ്ജ് 30 പ്രോ, മോട്ടോ ജി51, മോട്ടോ എഡ്ജ് 20 പ്രോ, മോട്ടോ എഡ്ജ് 20 ഫ്യൂഷൻ എന്നീ മോഡലുകൾക്കുള്ള 5ജി അ‌പ്ഡേഷൻ കമ്പനി പുറത്തിറക്കും.

5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!

വിവോ

വിവോ

കൃത്യമായി ഒരു തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തങ്ങളുടെ സ്മാർട്ട്ഫോണുകൾക്കുള്ള 5ജി അ‌പ്ഡേഷൻ ഈ മാസംതന്നെ പുറത്തിറക്കും എന്നാണ് വിവോ പ്രഖ്യാപിച്ചിരിക്കുന്നത്.

ആപ്പിൾ

ആപ്പിൾ ഇതിനകം അ‌പ്ഡേഷനായി പ്രവർത്തനം ആരംഭിച്ചതായും ഈ വർഷം ഡിസംബറോഡെ ഒരു അ‌പ്ഡേഷൻ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Even some of the smartphones coming out now do not have 5G support. But the fact that many people have smartphones with 5G available through the update is another matter. Many leading smartphone companies are busy making 5G adoption software for these customers. information on when they will be released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X