പുകവലി നിര്‍ത്താം; സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും റേഡിയേഷന്‍ മാരകമാണെന്നുമെല്ലാം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതാ സ്മാര്‍ട്‌ഫോണ്‍ കൊണ്ട് സമൂഹത്തിന് ഗുണകരമായ ചില മാറ്റങ്ങളും സംഭവിക്കാന്‍ പോകുന്നു.

പുകവലി നിര്‍ത്താം; സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍

പുകവലി നിര്‍ത്തുന്നതിനായി സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് വഴി കൗണ്‍സിലിംഗ് നടത്താനാണ് യു.എസിലെ കൊളംബിയ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പദ്ധതിയിടുന്നത്. പുകവലിക്കുന്നവരോട് സ്മാര്‍ട്‌ഫോണിലൂടെ നേരത്തെ സെറ്റ് ചെയ്ത ചോദ്യങ്ങള്‍ ചോദിക്കുകയും അതിലൂടെ ഓരോരുത്തരുടെയും പുകവലിയുടെ സ്വഭാവം മനസിലാക്കുകയും ചെയ്യും.

തുടര്‍ന്ന് ഫോണിലൂടെ തന്നെ കൗണ്‍സിലിംഗ് നല്‍കും. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയപ്പോള്‍ തന്നെ നിരവധി പേര്‍ പുകവലി നിര്‍ത്താന്‍ സന്നദ്ധരായതായി കൊളംബിയ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് അധികൃതര്‍ പറഞ്ഞു.

ഭാവിയില്‍ ഇതിനു സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ് ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot