മൂന്ന് കോടി രൂപ വിലയുള്ള വാച്ച്! ബുൾഗാരി ഒക്ടോ ഫിനിസിമോ അൾട്രയെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഒരു വാച്ചിന് എത്ര രൂപ വരെ വില വരും? അതും ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ചിന്? 3.32 കോടി വരെയെന്നാണ് ഇറ്റാലിയൻ ലക്ഷ്വറി വാച്ച് കമ്പനിയായ ബുൾഗാരിയുടെ പക്ഷം. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഒക്ടോ ഫിനിസിമോ അൾട്ര വാച്ചിനാണ് ഈ കണ്ണ് തള്ളിപ്പിക്കുന്ന വില. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ പ്രവർത്തിക്കുന്ന മെക്കാനിക്കൽ വാച്ച് ആണ് ബുൾഗാരിയുടെ ഒക്ടോ ഫിനിസിമോ അൾട്ര. കനം കുറഞ്ഞ വാച്ചിന് ഇത്ര വിലയെന്ത് എന്നൊന്നും ആലോചിക്കേണ്ടതില്ല. ആഡംബര വാച്ച് വിപണിയിൽ മറിയുന്ന കോടികളുടെ കണക്ക് അറിയുമ്പോൾ ഈ വാച്ചുകളും ചൂടപ്പം പോലെ വിറ്റഴിയും എന്ന് മനസിലാകും.

 

ബുൾഗാരി

ബുൾഗാരി പുറത്തിറക്കിയ ഒക്ടോ ഫിനിസിമോ അൾട്രയുടെ കനം വെറും 1.8 മില്ലീ മീറ്റർ മാത്രമാണ്. സ്വിസ് കമ്പനിയായ പിയാഷെയുടെ അൾട്ടിപ്ലാനോ അൾട്ടിമേറ്റ് കൺസപ്റ്റ് വാച്ചായിരുന്നു ഇത് വരെ ലോകത്തെ ഏറ്റവും കനം കുറഞ്ഞ മെക്കാനിക്കൽ വാച്ച്. 2 മില്ലീ മീറ്റർ മാത്രം വലിപ്പമുണ്ടായിരുന്ന അൾട്ടിപ്ലാനോ അൾട്ടിമേറ്റ് കൺസപ്റ്റിന്റെ റെക്കോർഡ് ആണ് ഒക്ടോ ഫിനിസിമോ അൾട്ര തകർത്തത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ബുൾഗാരി ഒക്ടോ ഫിനിസിമോ അൾട്രയുടെ വില നൽകിയിട്ടില്ല. ഡെയിലി മെയിൽ പോലെയുള്ള മാധ്യമങ്ങളാണ് പുതിയ വാച്ചിന്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് വില കുറച്ചു, നീക്കം വൺപ്ലസ് 10 പ്രോ 5ജി ലോഞ്ചിന് തൊട്ട് മുമ്പ്വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് വില കുറച്ചു, നീക്കം വൺപ്ലസ് 10 പ്രോ 5ജി ലോഞ്ചിന് തൊട്ട് മുമ്പ്

മെക്കാനിക്കൽ
 

2 മില്ലീ മീറ്ററിലും കനം കുറഞ്ഞ മെക്കാനിക്കൽ വാച്ച് ഏതാണ്ട് അപ്രായോഗികം എന്ന് വിധിയെഴുതിയിരുന്നിടത്ത് നിന്നുമാണ് ബുൾഗാരി അസാധ്യമെന്ന് കരുതിയ നേട്ടം സ്വന്തമാക്കിയത്. 10 യൂറോ സെൻറ് നാണയം, അമേരിക്കൻ നിക്കൽ അല്ലെങ്കിൽ ഓസ്ട്രേലിയൻ 20 സെന്റ് നാണയം എന്നിവയേക്കാൾ കനം കുറഞ്ഞതാണ് ഒക്ടോ ഫിനിസിമോ അൾട്ര. സാൻഡ്ബ്ലാസ്റ്റഡ് ടൈറ്റാനിയത്തിലാണ് വാച്ചിന്റെ കേസ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ അവിശ്വസനീയമാം വിധം ഭാരം കുറഞ്ഞതുമാണ് ഒക്ടോ ഫിനിസിമോ അൾട്ര വാച്ച്. വാച്ചിന്റെ പിൻവശം ടങ്സ്റ്റൺ കാർബൈഡ് കൊണ്ടും നിർമിച്ചിരിക്കുന്നു.

ഒക്ടോ

ഒക്ടോ ശ്രേണിയിലെ ആഡംബര വാച്ചുകൾ പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിലാണ് ബുൾഗാരി ഒക്ടോ ഫിനിസിമോ അൾട്ര അനാവരണം ചെയ്യുന്നത്. ലിമിറ്റഡ് എഡിഷൻ എന്ന നിലയിൽ വെറും 10 വാച്ചുകൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുന്നത്. മൂന്ന് വർഷം ചിലവഴിച്ചാണ് ബുൾഗാരി ഈ വാച്ച് വികസിപ്പിച്ചെടുത്തത്. ഒക്ടോ ഫിനിസിമോ അൾട്ര ആഡംബര വാച്ച് വിപണിയിൽ വലിയ ഡിമാന്റ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുൾഗാരി ഒക്ടോ ഫിനിസിമോ അൾട്ര വാച്ചിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇലക്ട്രിക് വാഹനങ്ങൾ ഏത്രമാത്രം സുരക്ഷിതമാണ്?ഇലക്ട്രിക് വാഹനങ്ങൾ ഏത്രമാത്രം സുരക്ഷിതമാണ്?

വാച്ച് ഗ്ലാസ്

അഷ്ടഭുജ ആകൃതിയിലാണ് ബുൾഗാരി ഒക്ടോ ഫിനിസിമോ അൾട്ര നിർമിച്ചിരിക്കുന്നത്. ഒപ്പം എട്ട് പേറ്റന്റുകളും ഒക്ടോ ഫിനിസിമോ അൾട്രയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബുൾഗാരിക്ക് ലഭിച്ചിട്ടുണ്ട്. വാച്ച് ഗ്ലാസ് അസംബ്ലി മുതൽ ബ്രേസ്‌ലെറ്റിന്റെയും ബാരൽ സ്ട്രക്ചറിന്റെയും കാര്യത്തിൽ വരെ കമ്പനി പേറ്റൻറ്റഡായ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചിട്ടുണ്ട്. ബുൾഗാരി ഒക്ടോ ഫിനിസിമോ അൾട്രയിലെ റാറ്റ്ചെറ്റ് വീലിൽ പ്രത്യേകതയുള്ള ഒരു ഡിസൈൻ കണ്ണിൽപ്പെടുന്നുണ്ടോ? വാസ്തവത്തിൽ അതൊരു ക്യൂആർ കോഡ് ആണ്. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ എക്സ്ക്ലൂസീവ് ആയിട്ടുള്ള ഒരു എൻഎഫ്റ്റി ആർട്ട് വർക്കിലേക്ക് ഉപഭോക്താവിന് ആക്സസ് ലഭിക്കുന്നു.

ടൈറ്റാനിയം

0.05 ഇഞ്ച് (1.5 മിമി) കട്ടിയുള്ള ടൈറ്റാനിയം സ്ട്രാപ്പിനൊപ്പം മോണോക്രോമാറ്റിക് ലുക്കും വാച്ചിന്റെ സവിശേഷതയാണ്. അഷ്ടഭുജാകൃതിയിലുള്ള ഡയൽ തന്നെ മുകളിൽ വലത് കോണിലുള്ള പ്രധാന ക്ലോക്കും അതിന് പിന്നിൽ ഒരു തുറന്ന സംവിധാനവും അവതരിപ്പിക്കുന്നു. സ്ഥലം ലാഭിക്കാൻ ഒക്ടോ ഫിനിസിമോ അൾട്രയിലെ ബിവിഎൽ കാലിബർ 180 മൂവ്മെന്റ് സംവിധാനം വാച്ച് കേസിന്റെ പിൻ ഭാഗത്ത് നൽകിയിരിക്കുന്നു. ഈ കാലിബറിലാണ് ഇതിലെ 170 പാർട്ടുകളും നൽകിയിരിക്കുന്നത്.

25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ

Most Read Articles
Best Mobiles in India

English summary
How much does a watch cost? That too for the world's thinnest watch? According to the Italian luxury watch company Bulgari, it is around Rs 3.32 crore. This eye-popping price is for the company’s recently launched Octo Finissimo Ultra Watch. Bulgari Octa Finissimo Ultra is the world's thinnest mechanical watch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X