ഷിയോമി Mi3 സ്മാര്‍ടഌഫോണ്‍ ഇങ്ങനെ- കാണുക വീഡിയോ

Posted By:

കഴിഞ്ഞയാഴ്ചയാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷിയോമി Mi3 എന്ന സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. മിതമായ വിലയും മികച്ച സാങ്കേതിക മേന്മയും ഫോണിന്‍െ ഇതിനോടകം ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കി.

വില്‍പനയാരംഭിച്ച് 40 മിനിറ്റിനുള്ളില്‍ സ്‌റ്റോക് മുഴുവന്‍ തീര്‍ന്നതും അതുകൊണ്ടുതന്നെയാണ്. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട പല സ്മാര്‍ട്‌ഫോണുകളിലും കാണുന്ന ഹാര്‍ഡ്‌വെയറാണ് 13,999 രൂപ വിലയുള്ള ഷിയോമി Mi 3യിലും ഉള്ളത്.

ഷിയോമി Mi3 സ്മാര്‍ടഌഫോണ്‍ ഇങ്ങനെ- കാണുക വീഡിയോ

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസിനൊപ്പം ഷിയോമിയുടെ MIUI ഇന്‍ര്‍ഫേസ് കൂടിയാവുമ്പോള്‍ സോഫ്റ്റ്‌വെയറിലും മികച്ചു നില്‍ക്കുന്നു. എന്തായാലും കഴിഞ്ഞ ദിവസം ഷിയോമിയുടെ Mi3 ഹാന്‍ഡ്‌സെറ്റ് ഗിസ്‌ബോട്ടിനു ലഭിച്ചു.

ഫോണിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന അണ്‍ബോക്‌സിംഗ് വീഡിയോ ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് Mi3 യുടെ പ്രത്യേകതകള്‍ നോക്കാം.

ഷിയോമി Mi3 സ്‌പെസിഫിക്കേഷന്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, GPS, NFC, 3500 mAh ബാറ്ററി.

<center><iframe width="100%" height="360" src="//www.youtube.com/embed/lph7zRTr1Y0?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Watch Xiaomi Mi 3 Unboxing [VIDEO], Xiaomi Mi3 Unboxing, Xiaomi Launched Mi3 Smartphone in India, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot