ഡാറ്റ ചോര്‍ത്തലില്‍ ഫേസ്ബുക്കിനേക്കാള്‍ ഭീകരര്‍ ഇവര്‍

|

ഡാറ്റ ചോര്‍ത്തല്‍ ഇപ്പോള്‍ സ്ഥിരം പരിപാടിയാണ്. ഫേസ്ബുക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വന്‍ ആശങ്കയിലാണ്. തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറിപ്പോയ ആപ്പുകളുടെ എണ്ണമാണ് പലരേയും ആശങ്കയിലേക്ക് തളളി വിടുന്നത്.

ഡാറ്റ ചോര്‍ത്തലില്‍ ഫേസ്ബുക്കിനേക്കാള്‍ ഭീകരര്‍ ഇവര്‍

തങ്ങളുടെ ഡാറ്റ ചോര്‍ത്തുന്ന ആപ്പുകള്‍ അന്വഷിച്ചിറങ്ങിയ ഉപഭോക്താക്കള്‍ സത്യം തിരിച്ചറിയുകയാണ് ഇപ്പോള്‍. പലരും ആയിരക്കണക്കിന് ആപ്പുകളുടെ ചതിയില്‍ പെട്ടിരിക്കുകയാണ്.

ഈയിടയ്ക്ക് പേഴ്‌സണാലിറ്റ് ക്വിസ് ആപ്പ് 270,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി 50 മില്ല്യന്‍ ഫേസ്ബുക്ക് അക്കൗണ്ടുകളും ചോര്‍ന്നു. ഇപ്പോള്‍ ഫേസ്ബുക്കിനെ പോലെ തന്നെ, വേണമെങ്കില്‍ അതിലേറെ എന്നു പറയാം, ഗൂഗിളും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താറുണ്ട്, അതായത് എല്ലാം ശേഖരിച്ച് വയ്ക്കാറുണ്ട്.

ജിമെയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ അവര്‍ വായിക്കാറുണ്ടെന്ന് ഒരിക്കല്‍ സമ്മതിച്ചതുമാണ്. ഇതിനു പുറമേ ആന്‍ഡ്രോയിഡ് ഫോണുകളിലെ ലൊക്കേഷന്‍ സര്‍വ്വീസ് ഡിസേബിള്‍ ചെയ്താലും ഓരോ ആന്‍ഡ്രോയിഡ് ഉപയോക്താവിന്റേയും നീക്കം അറിയുന്നുണ്ടെന്നും അവര്‍ സമ്മതിക്കേണ്ടി വരും.

ഗൂഗിള്‍ ഡാറ്റ ചോര്‍ത്തുന്നതിന്റെ ഭീകരത അറിഞ്ഞാല്‍ ഞെട്ടുമെന്ന് ഉറപ്പ്

ഗൂഗിള്‍ ഡാറ്റ ചോര്‍ത്തുന്നതിന്റെ ഭീകരത അറിഞ്ഞാല്‍ ഞെട്ടുമെന്ന് ഉറപ്പ്

നിങ്ങളുടെ ഫോണില്‍ ഒരു ആപ്പ് ഇല്ലെങ്കിലും സിം കാര്‍ഡ് ഇല്ലെങ്കിലും ലൊക്കേഷന്‍ സര്‍വ്വീസ് ഡിസേബിള്‍ ചെയ്താല്‍ കൂടിയും, എപ്പോള്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുന്നുവോ അപ്പോള്‍ തന്നെ ഗൂഗിളിന്റെ സെര്‍വറുകളില്‍ നിങ്ങളുടെ ലൊക്കേഷന്‍ എത്തും.

എന്നാല്‍ സിം ഇട്ടിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അടുത്തുളള ടവറിന്റെ അഡ്രസ് പിടിച്ചെടുക്കുകയും ചെയ്യുന്നു. സെല്ലൂലാര്‍ ഡാറ്റ ഉണ്ടെങ്കില്‍ ഓരോ ടവറിന്റേയും പരിധിക്കുളളില്‍ നിങ്ങള്‍ എത്തുമ്പോള്‍ ഗൂഗിള്‍ ഇത് അറിയുന്നു. qz.com നടത്തിയ പഠനത്തിലാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.

എന്നാല്‍ 'നോട്ടിഫിക്കേഷനുകളും മെസേജുകളും പുഷ് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്' എന്നാണ് ഗൂഗിളിന്റെ വാദം. എന്നാല്‍ ഈ ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യുന്നത് അവസാനിപ്പിക്കും എന്നും ഗൂഗിള്‍ പറയുന്നു.

ഗൂഗിള്‍ രഹസ്യമായി നിങ്ങളുടെ വോയിസ് സൂക്ഷിക്കുന്നു

ഗൂഗിള്‍ രഹസ്യമായി നിങ്ങളുടെ വോയിസ് സൂക്ഷിക്കുന്നു

വര്‍ഷങ്ങളോളം വോയിസ് സര്‍ച്ച് ഉപയോഗിക്കുന്നവരുടെ ഡേറ്റ സര്‍ച്ച് എന്‍ഞ്ചിന്‍ ഗൂഗിളും സൂക്ഷിക്കുന്നുണ്ട്. ഇതു കൂടാതെ നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന വാക്കുകളും ഗൂഗിള്‍ സൂക്ഷിക്കുന്നുണ്ട്. ഗൂഗിള്‍ പറയുന്നത്, ഓരോ വ്യക്തികളുടേയും ഉച്ചാരണം ശ്രദ്ധിച്ച് കൂടുതല്‍ മികച്ചതാക്കാന്‍ വേണ്ടിയാണത്രേ. എന്നാല്‍ ഇതു ഡിലീറ്റ് ചെയ്യാനുളള സംവിധാവും ഗൂഗിള്‍ തന്നെ നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ ഡാറ്റകള്‍ ഉപയോഗിക്കുന്ന മൂന്നാം കക്ഷി ആപ്‌സുകളെ എങ്ങനെ തടയാം?ഫേസ്ബുക്കിലെ നിങ്ങളുടെ സ്വകാര്യ ഡാറ്റകള്‍ ഉപയോഗിക്കുന്ന മൂന്നാം കക്ഷി ആപ്‌സുകളെ എങ്ങനെ തടയാം?

എന്തൊക്കെയാണ് ഗൂഗിള്‍ ചോര്‍ത്തുന്നത്?

എന്തൊക്കെയാണ് ഗൂഗിള്‍ ചോര്‍ത്തുന്നത്?

പത്തു വര്‍ഷമായി ഗൂഗിള്‍ ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്താന്‍ തുടങ്ങിയിട്ട്. ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത് നമ്മള്‍ എവിടെ പോയാലും അതെല്ലാം ഡാറ്റയായി സൂക്ഷിക്കുന്നുണ്ട് ഗൂഗിള്‍. നിങ്ങള്‍ സന്ദര്‍ശിച്ച അക്കൗണ്ടുകള്‍, ലൊക്കേഷന്‍, ക്ലിക്ക് ചെയ്ത പരസ്യങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിങ്ങനെയുളള ഒട്ടനവധി കാര്യങ്ങള്‍ ഗൂഗിള്‍ ശേഖരിച്ച് വച്ചിട്ടുണ്ട്.

ഇപ്പോള്‍ ഗൂഗിളുമായി ഫേസ്ബുക്കിനെ താരതമ്യം ചെയ്യുമ്പോള്‍ ഫേസ്ബുക്ക് 600എംബി ഡാറ്റ അല്ലെങ്കില്‍ 400,000 വേഡ് ഡോക്യുമെന്റുകള്‍ സൂക്ഷിച്ചിരിക്കുന്നു. എന്നാല്‍ ഗൂഗിള്‍ 5.5 ജിബി ഡാറ്റയാണ് ചോര്‍ത്തിയിരിക്കുന്നത്. ഇത് 12 മാസത്തിനിടെയുളള കണക്കുകളാണ് വ്യക്തമാക്കുന്നത്. ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം ഡാറ്റ ചോര്‍ത്തുന്നതില്‍ ഫേസ്ബുക്കിനേക്കാള്‍ ഭീകരരാണ് ഗൂഗിളെന്ന്.

ഇതൊക്കെയാണ് ഗൂഗിള്‍ ചോര്‍ത്തുന്ന വിവരങ്ങ

1. ലൊക്കേഷന്‍

2. സെര്‍ച്ച് ഹിസ്റ്ററി

3. പരസ്യ പ്രൊഫൈലുകള്‍

4. ആപ്‌സ് ആന്റ് എക്സ്റ്റന്‍ഷന്‍സ്

5. യൂട്യൂബ് ഹിസ്റ്ററി

6. ബുക്ക്മാര്‍ക്ക്‌സ്

7. ഈമെയിലുകള്‍

8. കോണ്‍ടാക്റ്റുകള്‍

9. ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍

10. നിങ്ങളുടെ ഫോണില്‍ നിന്നും എടുത്ത ഫോട്ടോകള്‍

11. ബിസിനസ് വിവരങ്ങള്‍

12. ഗൂഗിള്‍ വഴി വാങ്ങിയ ഉത്പന്നങ്ങള്‍

13. ഗൂഗിള്‍കലണ്ടര്‍

14. ഗൂഗിള്‍ ഹാംഗ്ഔട്ട് സെഷന്‍സ്

15. നിങ്ങള്‍ കേട്ട പാട്ടുകള്‍

16. ഗൂഗിള്‍ ഗ്രൂപ്‌സ്

17. നിങ്ങള്‍ നിര്‍മ്മിച്ച വെബ്‌സൈറ്റുകള്‍

18. നിങ്ങള്‍ വാങ്ങിയ ഫോണുകളുടെ വിവരങ്ങള്‍

19. നിങ്ങള്‍ ഷെയര്‍ ചെയ്ത പേജുകള്‍

20. ഗൂഗിള്‍ ഫിറ്റ്

Best Mobiles in India

Read more about:
English summary
Facebook had stored around 600 Mb, or 400,000 Word documents, worth of data. Which was paltry compared to the 5.5 Gb of data Google had on him.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X