പാട്ടുകേള്‍ക്കാം, ഫോണ്‍ചെയ്യാം, കൂട്ടത്തില്‍ ഒരു കുളിയുമാവാം... വാട്ടര്‍പ്രൂഫ് സ്പീക്കറുണ്ടെങ്കില്‍

Posted By:

സംഗീതം ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ സംഗീതം കൈയില്‍ കൊണ്ടുനടക്കാമെന്നായി. യാത്രകളിലും ഒഴിവുസമയങ്ങളിലും ജോലിക്കിടയിലുംവരെ പാട്ടുകേള്‍ക്കാന്‍ ഇപ്പോള്‍ നമുക്ക് സാധിക്കും.

എന്നാല്‍ കുളിക്കുമ്പോഴോ. ബാത്ത്‌റൂമില്‍ മൂളിപ്പാട്ടുപാടുന്ന 'സംഗീതജ്ഞ'രുണ്ടാകാം. എന്നാല്‍ നല്ലൊരു പാട്ടുകേട്ടു കുളിക്കാമെന്നു കരുതിയാലോ? മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ നനയും. സി.ഡി. പ്ലയര്‍ ഉള്‍പ്പെടെയുള്ളവ കുളിമുറിയില്‍ വയ്ക്കാനും പറ്റില്ല. പിന്നെ എന്തുചെയ്യും.

അതിനാണ് വയര്‍ലെസ് വാട്ടര്‍പ്രൂഫ് സ്പീക്കറുകള്‍. റീചാര്‍ജ് ചെയ്യാവുന്നതും ആണിയിലോ മറ്റോ തൂക്കിയിടാവുന്നതുമായ ഇത്തരം സ്പീക്കറുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചാല്‍ ബാത്ത്‌റൂമിലിരുന്ന് സുഖമായി പാട്ടുകേള്‍ക്കാം.

മൊബൈല്‍ ഫോണില്‍ ആരെങ്കിലും വിളിച്ചാല്‍ മറുപടിപറയാന്‍ സഹായിക്കുന്ന സ്പീക്കറുകളും ഇക്കൂട്ടത്തിലുണ്ട്. ബാത്ത്‌റൂമില്‍ ഉപയോഗിക്കാവുന്ന ഏതാനും വയര്‍ലെസ് വാട്ടര്‍പ്രൂഫ് സ്പീക്കറുകള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ION Audio Sound Splash

ഷവര്‍ ഹെഡിലോ ആണിയിലോ തൂക്കിയിടാന്‍ സാധിക്കുന്നതാണ് ഈ സ്പീക്കര്‍. ബ്ലൂടൂത്ത് സംവിധാനമുള്ള ഏതു ഉപകരണമായും ബന്ധിപ്പിക്കാം. പാട്ടുകേള്‍ക്കാനും ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്യാനും സാധിക്കും. 70 ഡോളറാണ് വില.

iDuck

ചിത്രത്തില്‍ കാണുന്ന വിധത്തില്‍, മുട്ടയുടെ രൂപത്തിലുള്ള വയര്‍ലെസ് ട്രന്‍സ്മിറ്ററില്‍ ഫോണോ മറ്റ് ഐപോഡോ കണക്റ്റ് ചെയ്യുക. സമീപത്തുള്ള താറാവിന്റെ രൂപത്തിലുള്ള സ്പീക്കറിലൂടെ പാട്ടുകേള്‍ക്കാം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ താറാവിനെ ബക്കറ്റിലോ ടബിലോ വേണമെങ്കില്‍ നിക്ഷേപിക്കാം. 29.99 ഡോളറാണ് വില.

 

iShower

ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐ ഷവര്‍ അഞ്ച് ഉപകരണങ്ങളുമായി വരെ ബ്ലൂട്ടുത്തിലൂടെ ബന്ധിപ്പിക്കാം. അതോടൊപ്പം സമയം അറിയാനും ഈ വാട്ടര്‍പ്രൂഫ് സ്പീക്കറിലൂടെ സാധിക്കും. 99.99 ഡോളറാണ് വില.

 

Hipo by Ivation

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 25 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്ന ഈ വയര്‍ലെസ് സ്പീക്കറിലൂടെ പാട്ടുകേള്‍ക്കാനും കോളുകള്‍ അറ്റന്റ് ചെയ്യാനും സാധിക്കും. ആണിയിലും മറ്റും തൂക്കിയിടുകയും ചെയ്യാം. 99.99 രൂപയാണ് വില.

 

Splash Shower Tunes

ഫോണ്‍കോളുകള്‍ സ്വീകരിക്കാനും പാട്ടുകേള്‍ക്കാനും കഴിയുന്ന സ്പ്ലാഷ് ഷവര്‍ ട്യൂണ്‍സിന് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ബട്ടണുകളുമുണ്ട്. ബ്ലുടൂത്ത് വഴിയാണ് ഉപകരണവുമായി ബന്ധിപ്പിക്കേണ്ടത്. വില 59.95 ഡോളര്‍

 

ION Audio Water Rocker

നിങ്ങളുടെ ഐ ഫോണ്‍ നൂറ് അടിവരെ അകലത്തില്‍ വച്ചാലും വാട്ടര്‍ റോക്കറിലൂടെ പാട്ടുകേള്‍ക്കാം. വാട്ടര്‍പ്രൂഫ് ആണെന്നുമാത്രമല്ല വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും. ഈ സ്പീക്കര്‍. അതോടൊപ്പം ഇന്‍ബില്‍റ്റ് എഫ്.എം. സംവിധാദനവുമുണ്ട്. വില 79.99 ഡോളര്‍

 

Moxie Showerheads

മുന്‍പ് പറഞ്ഞതിനേക്കാളെല്ലാം മികച്ചതാണ് മോക്‌സി ഷവര്‍ഹെഡ്‌സ്. ഒരേസമയം ഷവറായും സ്പീക്കറായും പ്രവര്‍ത്തിക്കും റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഈ ഉപകരണം. വില 199 ഡോളര്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
പാട്ടുകേള്‍ക്കാം, ഫോണ്‍ചെയ്യാം, കൂട്ടത്തില്‍ ഒരു കുളിയുമാവാം... വാട്ടര

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot