സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

Written By:

ആപ്പിളില്‍ സ്റ്റീവ് ജോബ്‌സ് കൊണ്ടു വന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. 1977-ല്‍ ആപ്പിള്‍ കടം കൊണ്ട് നിലംപരിശായപ്പോള്‍ രക്ഷിക്കാനായി സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ സുത്യര്‍ഹമാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ഐപോഡ്, ഐഫോണ്‍, ഐപാഡ് എന്നീ മികച്ച മൂന്ന് ഉല്‍പ്പന്നങ്ങള്‍ ആപ്പിള്‍ വാര്‍ത്തെടുക്കുന്നത് സ്റ്റീവിന്റെ നേതൃത്വത്തിലാണ്. എന്നാല്‍ സ്റ്റീവിന്റെ ഭാവനയെ ആപ്പിള്‍ 5 വിധത്തില്‍ തകര്‍ക്കുകയുണ്ടായി. അവയേതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 3.5 ഇഞ്ചില്‍ കൂടുതലായാല്‍ ആളുകള്‍ അത് സ്വീകരിക്കില്ല എന്നായിരുന്നു സ്റ്റീവിന്റെ പക്ഷം. എന്നാല്‍ 4 ഇഞ്ചിന്റേയും, 4.7 ഇഞ്ചിന്റേയും, 5.5 ഇഞ്ചിന്റേയും സ്‌ക്രീന്‍ വലിപ്പമുളള ഫോണുകള്‍ ആപ്പിള്‍ ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചു.

സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

10 ഇഞ്ചായിരിക്കണം ടാബ്ലറ്റിന്റെ കുറഞ്ഞ സ്‌ക്രീന്‍ വലിപ്പം എന്നായിരുന്നു സ്റ്റീവ് ജോബ്‌സ് വാദിച്ചിരുന്നത്. എന്നാല്‍ 7.9 ഇഞ്ചിന്റെ ഐപാഡ് മിനി ഇറക്കി ആപ്പിള്‍ ഈ വാദത്തെ പാടെ തളളുകയായിരുന്നു.

സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

ഐഒഎസ് 7-ന് മുന്‍പ് ആപ്പിളിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തില്‍ നോട്ട്‌സ് ആപ് ഐക്കണ്‍ ലീഗല്‍ പാഡുപോലെയും, കലണ്ടര്‍ ആപ് ഐക്കണ്‍ പേപ്പര്‍ കലണ്ടര്‍ പോലെയും ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ടച്ച്‌സ്‌ക്രീന്‍ മൊബൈല്‍ ഡിവൈസുകളുമായി ആളുകള്‍ താദാത്മ്യം പ്രാപിച്ചതിനാല്‍ സ്റ്റീവിന് പ്രിയങ്കരമായ ഈ രൂപകല്‍പ്പന രീതി ആപ്പിള്‍ ഉപേക്ഷിച്ചു.

സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

ടാബ്ലറ്റില്‍ സ്റ്റൈലസ് കൂടി ഉള്‍പ്പെടുത്തുന്നതിനെ സ്റ്റീവ് ജോബ്‌സ് ശക്തിയുത്തം എതിര്‍ത്തിരുന്നു. ആളുകള്‍ സ്റ്റൈലസ് കിട്ടിയാല്‍ അത് പറത്തി കളയുമെന്നായിരുന്നു സ്റ്റീവ് പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിള്‍ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്ന 12.9 ഇഞ്ചിന്റെ ഐപാഡില്‍ സ്റ്റൈലസ് കൂടി ഉള്‍പ്പെടുത്തുമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്.

സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

ആപ്പിള്‍ വാച്ചിന് രൂപം കൊടുക്കുന്നത് സ്റ്റീവിന്റെ മരണത്തിന് ശേഷമായിരുന്നു. എന്നാല്‍ സാങ്കേതിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത് സ്റ്റീവ് ജീവിച്ചിരിക്കുമ്പോള്‍, ആപ്പിള്‍ വാച്ച് എന്ന ആശയം പോലും മൊട്ടിടാന്‍ സ്റ്റീവ് സമ്മതിക്കുമായിരുന്നില്ല എന്നാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Photo by Justin Sullivan/Getty Images

Read more about:
English summary
Ways Apple Has Broken Steve Jobs’s Product Design Rules.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot