നിങ്ങളുടെ ജീവിതം സ്മാര്‍ട്ട്‌ഫോണുകള്‍ നശിപ്പിക്കുന്ന 10 വഴികള്‍..!

Written By:

ഇന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ മുഴുകി ഇരിക്കുന്ന ആളുകളെ എവിടെ നോക്കിയാലും നമുക്ക് ചുറ്റിലും കാണാവുന്ന അവസ്ഥയാണുളളത്. സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി തീര്‍ന്ന് പോയാലോ, കുറച്ച് നിമിഷങ്ങള്‍ക്ക് ഫോണ്‍ കൈയില്‍ ഇല്ലെങ്കിലോ അസ്വസ്ഥരാകുന്ന ആളുകള്‍ വര്‍ധിച്ചു വരികയാണ്.

കമ്പ്യൂട്ടറിനെ സെക്കന്‍ഡുകള്‍ കൊണ്ട് നശിപ്പിക്കാന്‍ സാധിക്കുന്ന കില്ലര്‍ യുഎസ്ബി ഇതാ..!

ഈ സാഹചര്യത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതം നശിപ്പിക്കുന്ന വഴികളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍

റോഡിലൂടെ നടക്കുന്ന സമയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് കണ്ണ് എടുക്കാതെ പോകുന്ന ആളുകള്‍ സ്ഥിരം കാഴ്ചയായി മാറുകയാണ്. സംഗീത പരിപാടികളോ, ഏതെങ്കിലും തത്സമയ പരിപാടികളോ നടക്കുമ്പോള്‍ ആളുകള്‍ അത് ശ്രദ്ധിക്കാതെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് നിത്യ കാഴ്ചയായി മാറുകയാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

വണ്ടികള്‍ ഓടിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ടെക്സ്റ്റ് ചെയ്യുന്നതും, ട്വീറ്റ് ചെയ്യുന്നതും, ഫേസ്ബുക്ക് ബ്രൗസ് ചെയ്യുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നത് ഓര്‍ക്കേണ്ടതാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഡേറ്റിങ് ആപുകള്‍ സജീവമായതോടെ ഉപരിപ്ലവമായ ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ നോക്കിയും ഫോട്ടോകള്‍ നോക്കിയും ഡേറ്റിങില്‍ ഏര്‍പ്പെടാനുളള പ്രവണതയാണ് നടക്കുന്നത്. എന്നാല്‍ ആളുകളെ നേരില്‍ കണ്ട് പ്രണയം വളര്‍ത്താനുളള ശേഷി പലര്‍ക്കും കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഏതെങ്കിലും വിവരങ്ങള്‍ ഓര്‍ത്തെടുക്കാനുളള ആളുകളുടെ ശേഷി സ്മാര്‍ട്ട്‌ഫോണുകളില്‍ ഗൂഗിള്‍ പരതാനുളള സവിശേഷത എത്തിയതോടെ മങ്ങുകയാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ ചാര്‍ജ് തീരുന്നു എന്ന സന്ദേശം എത്തുമ്പോള്‍ പരിഭ്രാന്തിയും ആധിയും വര്‍ധിക്കുന്ന ആളുകളെ നാം കാണുന്നത് കൂടുതലാകുകയാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതില്‍ പിന്നെ ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്ന ശീലം കുറയുകയും, ഫോണുകളില്‍ മുഴുകി ഇരിക്കുന്നതും വര്‍ധിക്കുകയാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ മുഴുവന്‍ സമയവും തല കുനിച്ച് നോക്കിയിരിക്കുന്നതിനാല്‍, 80 വയസ്സ് കഴിയുമ്പോള്‍ നേരെ നില്‍ക്കാന്‍ കഴിയാത്ത ഒരു തലമുറയെ നമ്മള്‍ കാണേണ്ടി വരുമെന്ന ആശങ്ക ബലപ്പെടുകയാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ജോലി ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സമയം നഷ്ടപ്പെടുന്നത് നിങ്ങളുടെ ഉല്‍പാദന ക്ഷമതയെ താഴ്ത്തുന്നതാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ കാണാതെ പോകുകയോ, പൊട്ടി പോകുകയോ ചെയ്യുമ്പോള്‍ വളരെ ദുഖിതരാകുകയും, എന്തോ വിലപ്പെട്ട കാര്യങ്ങള്‍ നഷ്ടപ്പെടുമെന്ന തോന്നലില്‍ പുതിയ ഫോണ്‍ ഉടനെ കൈക്കലാക്കുകയും ചെയ്യുന്ന ആളുകള്‍ വര്‍ധിച്ച് വരുന്നു.

 

സ്മാര്‍ട്ട്‌ഫോണുകള്‍

വില കൂടിയ മികച്ച സവിശേഷതകളുളള ഫോണ്‍ പുതുതായി വിപണിയില്‍ എപ്പോഴും എത്തുന്നത് അത് സ്വന്തമാക്കാനുളള ആഗ്രഹം ചിലരില്‍ ജനിപ്പിക്കുന്നതാണ്. എന്നാല്‍ വില കൂടിയ ഫോണുകള്‍ ഇടയ്ക്കിടെ വാങ്ങിക്കുന്നത് നിങ്ങളുടെ പേഴ്‌സ് ശൂന്യമാക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Ways Your Smartphone Is Ruining Your Life.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot