സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്

|

പൊലീസുകാരെക്കുറിച്ച് നിങ്ങൾക്കെന്താണ് അഭിപ്രായം? സ്റ്റീരിയോടൈപ്പ് കാഴ്ചപ്പാടുകൾ പുലർത്തുന്നവർക്ക് ചോരക്കണ്ണും കപ്പടാമീശയുമായി വരുന്നവരാണ് പൊലീസുകാർ. എന്നാൽ ഈ അഭിപ്രായവും രീതികളും കുറേയെങ്കിലും മാറിത്തുടങ്ങിയിട്ടുമുണ്ട്. കൂടുതൽ ജനകീയമായ ഇടപെടലുകളും മാന്യമായ പെരുമാറ്റവും നിയമവിധേയമായ പൊലീസിങ് രീതികളുമാണ് ഇന്നത്തെക്കാലത്തെ പൊലീസ് സേനകളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആധുനിക കാലവും സാമൂഹ്യയാഥാർഥ്യങ്ങളും നമ്മുടെ പൊലീസ് സേനകളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുമുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ

സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയത് പൊലീസിങിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചുവെന്നും പറയാം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്ന പൊലീസ് സേനകളെ കാണാൻ കഴിയും. കോൺസ്റ്റബിൾ കൂട്ടൻ പിള്ള പോലെയുള്ള ചില മണ്ടത്തരങ്ങൾ ഒഴിച്ച് നിർത്തിയാൽ കേരള പൊലീസും നവമാധ്യമങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

കേരള പൊലീസിന്റെ ട്രോളുകളും അതിനുള്ള എതിർ ട്രോളുകളും, കമന്റുകളും കമന്റുകൾക്കുള്ള മറു കമന്റുകളുമൊക്കെ നവമാധ്യമങ്ങളിലെ ചൂടുള്ള ചർച്ചാ വിഷയങ്ങളുമാണ്. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടാകുമ്പോൾ പരസ്യ വിമർശനത്തിനുള്ള വേദിയായും ആളുകൾ സോഷ്യൽ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്നു.

പൊലീസ് എന്ത് പോസ്റ്റ് ചെയ്താലും അനുകൂലിച്ചും എതിർകൂലിച്ചുമുള്ള ധാരാളം കമന്റുകൾ വരാറുണ്ട്. അവയൊക്കെ വൈറൽ ആകുകയും ചെയ്യാറുണ്ട്. അത്തരത്തിൽ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആകുകയാണ് ഒരു യൂസർ ചെയ്ത കമന്റും കമന്റിനുള്ള പൊലീസിന്റെ മറുപടിയും. പൊലീസെന്ന് പറയുമ്പോൾ കേരള പൊലീസാണെന്ന് കരുതരുത്.

മുംബൈ പോലീസ്

സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല

ഇത് "മുംബൈ പോലീസ്" സേനയെക്കുറിച്ചുള്ള വാർത്തയാണ്. പ്രിത്ഥിരാജ് ചിത്രത്തെക്കുറിച്ചാവും പറഞ്ഞ് വരുന്നതെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. സാക്ഷാൽ മുംബൈ പൊലീസിനെക്കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നത്. ഇപ്പോഴത്തെ മറ്റ് പൊലീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ തന്നെ മുംബൈ പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. പല വിഷയങ്ങളിലും അവബോധം വളർത്താൻ നവമാധ്യമങ്ങളിലെ ലേറ്റസ്റ്റ് ട്രെൻഡുകൾ ഉപയോഗപ്പെടുത്തുന്നതിൽ ഏറെ മുന്നിലുമാണ് സേന. രസകരമായ പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും കുറിക്ക് കൊള്ളുന്ന മറുപടികൾ നൽകുന്നതും Mumbai Police അക്കൌണ്ടുകളുടെ സ്വഭാവവുമാണ്.

ഇനിയും പറഞ്ഞ് കാട് കയറുന്നില്ല. മുംബൈ പൊലീസിന് വന്ന ഒരു കമന്റും അതിന് സേനയുടെ അക്കൌണ്ടിൽ നിന്ന് നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം അപകടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പെട്ട് പോകുന്നവർ "100" ൽ വിളിക്കാൻ മടിക്കരുതെന്ന് കാട്ടി മുംബൈ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഇത്തരം ട്വീറ്റുകൾ വരുമ്പോൾ യൂസേഴ്സ് രസകരമായ കമന്റുകളുമായി വരുന്നത് സാധാരണവുമാണ്. അത്തരത്തിൽ ഒരു യൂസർ താൻ ഒരു സ്ഥലത്ത് സ്റ്റക്ക് ആയിരിക്കുകയാണെന്ന് കമന്റ് ചെയ്തു. സ്റ്റക്ക് ആയിരിക്കുന്ന സ്ഥലത്തിന്റെ ഒരു ഫോട്ടോയും യൂസർ ഷെയർ ചെയ്തിരുന്നു.

ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുന്ന ബഹിരാകാശ സഞ്ചാരിയുടെ പടമാണ് പുള്ളിക്കാരൻ ഷെയർ ചെയ്തത്. ഈ ഫോട്ടോ കാണുമ്പോൾ കമന്റ് ചെയ്ത യൂസറിനെ എടുത്ത് കിണറ്റിൽ കളയാൻ തോന്നിയാൽ കുറ്റം പറയാൻ ഒക്കില്ല. എന്നാൽ പൊലീസുകാർ കുറച്ച് സംയമനം പാലിച്ചെന്ന് വേണമെങ്കിൽ പറയാം. രസകരവും കുറിക്ക് കൊള്ളുന്നതുമായ മറുപടിയും മുംബൈ പൊലീസ് നൽകിയിട്ടുണ്ട്. " ഇത് ഞങ്ങളുടെ അധികാര പരിധിയിൽ വരുന്ന സ്ഥലമല്ല, എന്നാൽ ചന്ദ്രനിൽ വരെ ഞങ്ങളെ വിശ്വസിച്ചതിൽ സന്തോഷമുണ്ടെന്നും " മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു.

സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല

എന്തായാലും വളരെപ്പെട്ടെന്ന് തന്നെ യൂസറിന്റെ ട്വീറ്റും അതിനുള്ള മറുപടിയും വൈറലായിരിക്കുകയാണ്. മുംബൈ പൊലീസിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും ബുദ്ധിപരമായ മറുപടിയാണ് നൽകിയതെന്ന് ഒരു യൂസർ കമന്റ് ചെയ്തു. എപ്പിക് എന്നായിരുന്നു മറ്റൊരു യൂസറിന്റെ പ്രതികരണം. പൊലീസും സാധാരണക്കാരും തമ്മിലുള്ള ഇടപഴകലുകൾ കൂടുതൽ ലളിതവും സൌഹൃദപരമായി മാറുന്നുവെന്നതിനുള്ള സൂചനയായും ഇതിനെ വിലയിരുത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ ഇത്തരം ഇടപെടലുകൾ ഗ്രൌണ്ട് ലെവലിലും കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും നിരവധിയാണ്. പൊലീസും സാധാരണക്കാരും തമ്മിൽ പല സംസ്ഥാനങ്ങളിലും ഉരസലുകളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇതിനൊക്കെ പരിഹാരം കാണാൻ സമാനമായ രീതിയുള്ള പെരുമാറ്റവും ഇടപെടലുകളും സഹായിക്കുമെന്നതിൽ തർക്കമില്ല.

Best Mobiles in India

English summary
It can also be said that the use of social media platforms has changed the face of policing. In states including Kerala, police forces can be seen reaching out to people more through platforms like Facebook, Instagram, and Twitter. The Kerala Police is also making effective interventions in new media.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X