ഫേസ്ബുക്കിന് ഇന്ത്യയില്‍ കൂടുതല്‍ പ്രതീക്ഷ; ഷേര്‍ലി സാന്‍ഡ്‌ബെര്‍ഗ്

Posted By:

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സി.ഒ.ഒ ഷെര്‍ലി സാന്‍ഡ്‌ബെര്‍ഗ്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നിലവില്‍ രാജ്യത്ത് 100 മില്ല്യന്‍ ഉപയോക്താക്കള്‍ ഫേസ്ബുക്കിനുണ്ട്. എന്നാല്‍ ഇനിയും വളര്‍ത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല, പരസ്യ വരുമാനത്തിലും ഇന്ത്യയില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫേസ്ബുക്കിന് ഇന്ത്യയില്‍ കൂടുതല്‍ പ്രതീക്ഷ; ഷേര്‍ലി സാന്‍ഡ്‌ബെര്‍ഗ്

ഭാവിയില്‍ ഫേസ്ബുക്കിന്റെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഇവിടെ നിന്നു നടത്താനും പദ്ധയുണ്ട്. ഇന്ത്യയില്‍ ഇനിയും വളരാനുള്ള സാധ്യത ഏറെയാണ്. അതിനു വേണ്ടി കൂടുതല്‍ മുതല്‍മുടക്കുമെന്നും ഷെര്‍ലി സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.

ഇന്ത്യയില്‍ പരസ്യ മേഘലയില്‍ കൂടുതല്‍ ശ്രദ്ധിപതിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'ക്ലിക് ടു മിസ്ഡ് കോള്‍' എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. ഏതെങ്കിലും പരസ്യദാദാവിന്റെ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ ഉടന്‍ തിരിച്ചുവിളിക്കുന്ന സംവിധാനമാണ് ഇത്.

ഫീച്ചര്‍ ഫോണുകളിലും സ്മാര്‍ട്‌ഫോണുകളിലും കൂടുതല്‍ സൗകര്യപ്രദമായി ഫേസ്ബുക് ആക്‌സസ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കും. ടെലികോം ഓപ്പറേറ്റര്‍മാരുടെ കൂടി സഹായത്തോടെ ആയിരിക്കും ഇതെന്നും ഷേര്‍ലി സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot