ഇനി പുസ്തകം വായിക്കുമ്പോള്‍ കഥാപാത്രങ്ങളെ അനുഭവിച്ചറിയാം!!!

Posted By:

സാഹിത്യ സൃഷ്ടികള്‍ക്ക് ഒരു പരിധിവരെ ജീവന്‍ നല്‍കുന്നത് വായനക്കാരന്റെ മാനസിക തലങ്ങളാണ്. ഓരോ വായനക്കാരനും തന്റേതായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് കഥാപാത്രങ്ങളെ മനസില്‍ കാണുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നു.

എന്നാല്‍ സാങ്കേതിക വിദ്യയുടെ വികാസം വായനയുടെ അനുഭൂതിയിലും മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. ഒരു കഥയോ നോവലോ വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ മാനസികാവസ്ത ശാരീരികമായി തന്നെ നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

അതായത് നോവലിലെ കഥാപാത്രം ഭയപ്പെടുമ്പോള്‍ വായനക്കാരന്റെ നെഞ്ച് വിരിഞ്ഞ് മുറുകകയും അമിതാഹഌദം വരുമ്പോള്‍ അതിനനുസരിച്ച് ഹൃദയമിടിപ്പ് വ്യത്യാസപ്പെടുകയും ദേഷ്യം വരുമ്പോള്‍ ശരീരത്തിന്റെ താപനില വര്‍ദ്ധിക്കുകയുമൊക്കെ ചെയ്യുമെന്നര്‍ഥം.

യു.എസിലെ മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ മീഡിയാ ലാബ് ആണ് പുതിയ രീതിയിലുള്ള പുസ്തകം തയാറാക്കുന്നത്. 150 LED ലൈറ്റുകള്‍, നിരവധി സെന്‍സറുകള്‍, ചെറിയ മോട്ടോറുകള്‍ എന്നിവ ഘടിപ്പിച്ച ബുക്, പ്രത്യേക യന്ത്രസംവിധാനമുള്ള ശരീരത്തില്‍ ബനിയനുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുക.

ഈ പ്രത്യേക ബനിയന്‍ ധരിച്ച് പുസ്തകം വായിക്കുമ്പോള്‍ പ്രധാന കഥാപാത്രത്തിന്റെ മാനസിക തലങ്ങള്‍ ശാരീരികമായി വായനക്കാരന് അനുഭവവേദ്യമാകും. ഓരോ പേജിലും കഥാപാത്രത്തിന്റെ മാനസികതലങ്ങള്‍ക്കനുസരിച്ചാണ് LED കളും സെന്‍സറുകളും മറ്റു സംവിധാനങ്ങളും സെറ്റ് ചെയ്തിരിക്കുന്നത്.

സെന്‍സറി ഫിക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്കായി 'ദി ഗേള്‍ ഹു വാസ് പ്ലഗ്ഡ് ഇന്‍' എന്ന സയന്‍സ് ഫിക്ഷന്‍ നോവലാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും ഇത് വിശ്വസനീയമായി തോന്നുന്നില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും കണ്ടുനോക്കു.

ഇനി പുസ്തകം വായിക്കുമ്പോള്‍ കഥാപാത്രങ്ങളെ അനുഭവിച്ചറിയാം!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot