ഉമ്മന്‍ ചാണ്ടിയ്ക്ക് സ്വര്‍ണമെഡല്‍

Posted By: Staff

ഉമ്മന്‍ ചാണ്ടിയ്ക്ക് സ്വര്‍ണമെഡല്‍

എന്താ നമ്മുടെ മുഖ്യന് സ്വര്‍ണമെഡല്‍ കിട്ടിയാല്‍ കൊള്ളില്ലേ ? എന്നാല്‍ കക്ഷിയ്ക്കും ഒരെണ്ണം കിട്ടി കേട്ടോ. ഓട്ടത്തിനും ചാട്ടത്തിനുമൊന്നുമല്ല,   എന്ന കക്ഷിയുടെ വെബ്‌സൈറ്റിനാണ് പുരസ്‌ക്കാരം കിട്ടിയത്. രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ വെബ്‌സൈറ്റിനുള്ള വെബ് രത്‌ന ഗോള്‍ഡന്‍ അവാര്‍ഡിനാണ് ഈ വെബ്‌സൈറ്റ് അര്‍ഹമായിരിയ്ക്കുന്നത്.

എങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് തുറക്കാം?

മുഖ്യമന്ത്രയിുടെ ഓഫീസിന്റെ തത്സമയ സംപ്രേക്ഷണം, ഓണ്‍ലൈന്‍ പരാതി പരിഹാരം, ഫയല്‍ ട്രാക്കിംഗ്, വിഷന്‍ 2030 എന്ന നൂതന ആശയ സംവിധാനം തുടങ്ങിയവയിലൂടെ സാങ്കേതികവിദ്യയെ ജനനന്മയ്ക്ക് ഉചിതമായി ഉപയോഗിച്ചതിനാലാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിന് ഈ നേട്ടം സ്വന്തമാക്കാനായത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തത്സമയ സംപ്രേക്ഷണം ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു.

ഇന്റര്‍നെറ്റിന്റെയും, വിവരസാങ്കേതികവിദ്യയുടെയും പ്രയോഗത്തിന്റ കാര്യത്തില്‍ കേരളം നല്ല രീതിയില്‍ വളര്‍ച്ച പ്രാപിയ്ക്കുകയും, സ്മാര്‍ട്ട് ക്ലാസ്സ് റൂം പോലെയുള്ള പദ്ധതികള്‍ നടപ്പാകുകയും ചെയ്യുന്ന സമയത്ത് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് കിട്ടിയ അംഗീകാരം സാങ്കേതികവികസന രംഗത്ത് സംസ്ഥാനത്തിന് കിട്ടുന്ന മറ്റൊരംഗീകാരമാണ്.

കേരളത്തിലെ എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot