വേള്‍ഡ് വൈഡ് വെബിന് 25 വയസ്; അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങള്‍

By Bijesh
|

ഇന്റര്‍നെറ്റും വെബ്‌സൈറ്റുകളും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയുമോ. ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും ഇല്ലാത്ത കാലം. ഒരിക്കലും സാധിക്കില്ല. എന്നാല്‍ 25 വര്‍ഷം മുമ്പാണ് ഈ വിപ്ലവത്തിന് തുടക്കമാകുന്നത്. വ്യക്തമായി പറഞ്ഞാല്‍ 1989 മാര്‍ച്ച് 12-ന് ടിം ബെര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ് എന്ന ആശയം സാധ്യമാക്കിയതുമുതല്‍.

 

90 കളുടെ മധ്യത്തിലാണ് പൊതുജനങ്ങള്‍ക്കിടയില്‍ വെബ് വ്യകപകമാവുന്നത്. ലോകത്തെ അത് ചിന്തിക്കാവുന്നതിനപ്പുറത്തേക്ക് മാറ്റി മറിക്കുകയും ചെയ്തു. വേള്‍ഡ് വൈഡ് വെബ് ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ലോകം എന്താകുമായിരുന്നു?.

വെബ് സ്ഥാപിക്കുമ്പോള്‍ ടിം ബെര്‍ണേഴ്‌സ് ലീ പോലും ഇത്തരത്തില്‍ സ്വധീനമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. എന്തായിരുന്നു വേള്‍ഡ് വൈഡ് വെബ് എന്ന ആശയത്തിനു പിന്നില്‍ എങ്ങനെയാണ് തുടക്കം. അതറിയാന്‍ താഴെകൊടുത്തിരിക്കുന്ന സ്ലൈഡുകള്‍ കാണുക.

#1

#1

1989 മാര്‍ച് 12-നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ടിം ബെര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിക്കുന്നത്. ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി വിവരങ്ങള്‍ കൈമാറുക എന്നതായിരുന്നു വെബിന്റെ ലക്ഷ്യം.

 

 

#2

#2

ബെല്‍ജിയന്‍ സിസ്റ്റം എഞ്ചിനീയറായ റോബോട് കൈലിയാവുവുമായി ചേര്‍ന്ന് 1989-ല്‍ ആണ് ഇത്തരമൊരു പ്രപോസല്‍ ആദ്യമായി മുന്നോട്ടു വച്ചത്. 1990-ല്‍ ഇതിന്റെ വിശദ രൂപം അവതരിപ്പിച്ചു. വേള്‍ഡ് വൈഡ് വെബ് എന്ന പേരില്‍ ഒരു ഹൈപര്‍ ടെക്‌സ്റ്റ് പദ്ധതിയാണ് ഇതിലുടെ വിവരിച്ചത്. ബ്രൗസറുകളിലൂടെ ഹൈപര്‍ടെക്‌സ്റ്റുകള്‍ ഒരു നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയായിരുന്നു ഇത്. ആപ്പിളിന്റെ നെക്‌സ്റ്റ് കമ്പ്യൂട്ടറാണ് ഇതിന് ജീവന്‍ നല്‍കിയത്.

 

 

#3
 

#3

യൂറോപ്യന്‍ ന്യൂക്ലിയര്‍ റിസര്‍ച് ഓര്‍ഗനൈസേഷനായ സി.ഇ.ആറ.എന്നിനു വേണ്ടിയാണ് ആദ്യ വെബ്‌സൈറ്റ് നിര്‍മിക്കുന്നത്. വെബ്‌സൈറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ഇതില്‍ ഉണ്ടായിരുന്നത്.

 

 

#4

#4

1991 ഡിസംബര്‍ 12-ന് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് ലിനിയര്‍ ആക്‌സലറേറ്റര്‍ സെന്ററിലാണ് യൂറോപ്പിനു പുറത്തെ ആദ്യ വെബ് സെര്‍വര്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. 1993-ല്‍ നാഷണല്‍ സെന്റര്‍ഫോര്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷന്‍ ഇല്ലിനിയോസ് സര്‍വകലാശാലയില്‍ മൊസൈക് വെബ് ബ്രൈൗസര്‍ ലോഞ്ച് ചെയ്തു.

 

 

#5

#5

1993 ഏപ്രില്‍ 30-ന്് സി.ഇ.ആര്‍.എന്‍ പൊതുജനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ വേള്‍ഡ് വൈഡ് വെബ് ലഭ്യമാക്കി. 1994 അവസാനമായപ്പോഴേക്കും 10,000 സെര്‍വറുകള്‍ ലോകത്താകമാനം ഉണ്ടായി. ഒരു കോടി ഉപയോക്താക്കളും.

 

 

#6

#6

ടിം ബെര്‍ണേഴ്‌സ് ലീ നെക്‌സ്റ്റ് കമ്പ്യൂട്ടറിനു വേണ്ടി ഡിസൈന്‍ ചെയ്ത ബ്രൗസര്‍ മികച്ചതായിരുന്നുവെങ്കിലും അന്നത്തെ കമ്പ്യൂട്ടറുകളുടെ നിലവാരത്തിന് യോജിച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ ഏതു കമ്പ്യൂട്ടറിലും പ്രവര്‍ത്തിപ്പിക്കാവുന്ന കുറെക്കൂടി ലളിതമായ ബ്രൗസര്‍ കണ്ടെത്താനുള്ള പരിശ്രമം തുടങ്ങി. അങ്ങനെയാണ് ലൈന്‍ മോഡ് ബ്രൗസര്‍ വരുന്നത്. ചിത്രങ്ങളോ നിറങ്ങളോ ഇല്ലാതെ കണ്ടന്റുകള്‍ മാത്രമാണ് ഇതില്‍ ലഭ്യമായിരുന്നത്.

 

 

#7

#7

1996 ആവുമ്പോഴേക്കും വേള്‍ഡ് വൈഡ് വെബ് ഇല്ലാതാവുമെന്ന് ഇഥര്‍നെറ്റിന്റെ സ്ഥാപകന്‍ റോബര്‍ട് മക്‌ഫെ പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്നും ലോകത്തെ മാറ്റി മറിക്കുന്നത് വേള്‍ഡ് വൈഡ് വെബ് ആണ്.

 

 

#8

#8

ചിലര്‍ക്കെങ്കിലും ഒരു ധാരണയുണ്ട് വെബും ഇന്റര്‍നെറ്റും ഒന്നാണെന്ന്. എന്നാല്‍ ഇവ രണ്ടും രണ്ടാണ്. ഇന്റര്‍നെറ്റ് എന്നത് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ ബന്ധിപ്പിക്കുന്ന ആഗോള സംവിധാനമാണ്. ഇതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നാണ് വെബ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X