മരുന്നുകളെക്കുറിച്ച് ആഴത്തിലറിയാന്‍ ഒരു വെബ്‌സൈറ്റ്...!

Written By:

വിപണിയിലുള്ള മരുന്നുകളെക്കുറിച്ച് സമഗ്ര വിവരങ്ങളുമായി ഒരു വെബ്‌സൈറ്റ് പുറത്തിറങ്ങി. www.medsplan.com എന്നതാണ് സൈറ്റിന്റെ പേര്. മരുന്നുകളെക്കുറിച്ചുളള മുഴുവന്‍ വിവരങ്ങളും അതായത് മരുന്നിന്റെ രാസനാമം, ഏതൊക്കെ കമ്പനികള്‍ എത്രവിലയില്‍ മരുന്ന് വില്‍ക്കുന്നു, ഗുണവും ദോഷവും, മരുന്ന് കഴിക്കേണ്ട രീതി തുടങ്ങിയവയല്ലാം സൈറ്റില്‍ നിന്ന് ലഭ്യമാണ്.

മരുന്നുകളെക്കുറിച്ച് ആഴത്തിലറിയാന്‍ ഒരു വെബ്‌സൈറ്റ്...!

www.medsplan.com സൈറ്റില്‍ നിന്ന് 557 മരുന്നുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുക. മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്കായി കൂടുതല്‍ വിശദീകരണങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തും. ഒരു കൂട്ടം ഫാര്‍മസി അധ്യാപകരാണ് ഈ ശ്രമത്തിന് പിന്നില്‍.
ഓരോ ദിവസവും സൈറ്റ് അഅപ്‌ഡേറ്റ് ചെയ്ത് എല്ലാ മരുന്നുകളുടെയും വ്യക്തമായ വിവരം ലഭ്യമാക്കുകയും സാധാരണക്കാരെ ബോധവല്‍കരിക്കുകയുമാണ് ഉദ്യമത്തിന് പുറകിലെന്ന് സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot