വി ചാറ്റ് സ്റ്റിക്കറുകള്‍ അയച്ചാല്‍ നേടാം 60 രൂപവരെയുള്ള സൗജന്യ റീചാര്‍ജ്

Posted By:

രക്ഷാബന്ധന്‍ ഉത്സവത്തോടനുബന്ധിച്ച് മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വിചാറ്റ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫര്‍ നല്‍കുന്നു. ഫ്രണ്ട്‌സ്, ഫാമിലി ഗ്രൂപ്പുകളിലേക്ക് വി ചാറ്റ് സ്റ്റിക്കറുകള്‍ അയയ്ക്കുന്നവര്‍ക്ക് 60 രൂപവരെയുള്ള ഫ്രീ റീചാര്‍ജ് ലഭ്യമാവുന്ന ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്.

വി ചാറ്റ് സ്റ്റിക്കറുകള്‍ അയച്ചാല്‍ നേടാം 60 രൂപവരെയുള്ള സൗജന്യ റീചാര്

ഫ്രണ്ട്‌സ് ആന്‍ഡ് റിവാര്‍ഡ്‌സ് ഇനിഷ്യേറ്റീവ് എന്നുപേരിട്ടിരിക്കുന്ന ഓഫര്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിച്ചത്. 14 വരെ ഇത് ലഭ്യമാവും. ഈ കാലയളവില്‍ ആപ്ലിക്കേഷനിലെ ഏതെങ്കിലും ഗ്രൂപ്പുകളിലേക്ക് വിചാറ്റ് സറ്റിക്കറുകള്‍ അയയ്ച്ചാല്‍ മതി. വിചാറ്റ് ടീമിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്താല്‍ ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം.

നിലവില്‍ വാട്‌സ്ആപിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന മെസേജിംഗ് ആപ്ലിക്കേഷനാണ് വിചാറ്റ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ്, ബ്ലാക്‌ബെറി, സിംബിയന്‍ പ്ലാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാവും.

ചൈന ആസ്ഥാനമായുള്ള വി ചാറ്റിന് നിലവില്‍ 30 കോടി ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ ഏഴുകോടി ചൈനയ്ക്ക് പുറത്തുനിന്നുള്ളവരാണ്.

വിചാറ്റിന്റെ വളര്‍ച്ചയെ കുറിച്ചു ഭാവിയെ കുറിച്ചും കമ്പനി വൈസ്പ്രസിഡന്റ് നിലയ് അറോറ ഗിസ്‌ബോട് പ്രതിനിധിക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.

<center><iframe width="100%" height="360" src="//www.youtube.com/embed/vbAl_N0Jo4g?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
WeChat Offer: Get Up To Rs 60 Free Recharge By Sending Stickers to Friends, WeChat introduces new offer on Raksha Bandhan festival, Get Up To Rs 60 Free Recharge By Sending Stickers to Friends, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot