ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന 10 ഉപകരണങ്ങള്‍

Posted By:

ആപ്പിള്‍ റീടെയ്ല്‍ സ്‌റ്റോറുകളില്‍ ചെന്നാല്‍ അനാവശ്യമായി ഒന്നും കാണാന്‍ കഴിയില്ല. വൃത്തിയുള്ള ടേബിളുകള്‍. ജീവനക്കാര്‍ക്കു മാത്രം കൈയെത്തുന്ന വിധത്തില്‍ വച്ചിരിക്കുന്ന ഐ ഫോണുകളും ഐ പാഡുകളും ലാപ്‌ടോപുകളും മാത്രമാണ് കാണാന്‍ കഴിയുക.

എന്നാല്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ആപ്പിള്‍ ഉപകരണങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന നിരവധി തേഡ്പാര്‍ടി ഉത്പന്നങ്ങള്‍ ഇവിടെ സുലഭമാണ്.

അത്തരത്തില്‍ ആപ്പിള്‍ സ്‌റ്റോറില്‍ ലഭ്യമാവുന്ന വ്യത്യസ്തമായ ഏതാനും ഉപകരണങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാരറ്റ് AR ഡ്രോണ്‍

ഐഫോണ്‍ ഉപയോഗിച്ച് 165 അടി വരെ അകലെ നിന്നുകൊണ്ട് പാരറ്റ് AR ഡ്രാണ്‍ നിയന്ത്രിക്കാന്‍ കഴിയും. കൂടാതെ ഡ്രോണിലെ ക്യാമറ ഉപയോഗിച്ച് 720 പിക്‌സല്‍ വീഡിയോ റെക്കോഡ് ചെയ്യാനും അവ നേരിട്ട് ഫോണില്‍ സ്‌റ്റോര്‍ ചെയ്യാനും സാധിക്കും.

 

 

സ്മാര്‍ട് ബാസ്‌കറ്റ് ബോള്‍

ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ ഒന്നാണ് ഇത്. സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുള്ള സ്മാര്‍ട് ബാസ്‌കറ്റ് ബോള്‍ നിങ്ങള്‍ കളിക്കുന്ന രീതി പകര്‍ത്തി വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഐ ഫോണുമായി കണക്റ്റ് ചെയ്താണ് ഇത് സാധ്യമാവുന്നത്.

 

ഐ ബേബി മോണിറ്റര്‍

ചെറിയ കുട്ടികളെ വീട്ടിലുരുത്തി ജോലിക്കു പോകുന്ന രക്ഷിതാക്കള്‍ക്ക് ഉപയോഗപ്രദമായ ഉപകരണമാണ് ഇത്. എത്ര ദൂരെയിരുന്നും കുട്ടിയുടെ ചലനങ്ങള്‍ മനസിലാക്കാന്‍ ഐ ബേബി മോണിറ്റര്‍ സഹായിക്കും. കുട്ടി ഓരോ തവണ ചലിക്കുമ്പോഴും സെന്‍സറുകള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും മോണിറ്ററുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഐ ഫോണിലേക്ക് ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്യും.

 

 

സ്മാര്‍ട്‌ബേബി മോണിറ്റര്‍

ഐ ബേബി മോണിറ്ററിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്. ഐ ബേബി മോണിറ്റര്‍ കുട്ടിയുടെ ചിത്രം മാത്രമാണ് പകര്‍ത്തുക എങ്കില്‍ സ്മാര്‍ട് ബേബി മോണിറ്ററിന് ഒരു മുറി മുഴുവനായി ക്യാമറയില്‍ പകര്‍ത്താന്‍ സാധിക്കും. കൂടാതെ നൈറ്റ് മോഡ് പയോഗിച്ച് രാത്രിയിലും ചിത്രങ്ങളെടുക്കാം.

 

 

ഐ ഹെല്‍ത് വയര്‍ലെസ് പള്‍സ് ഓക്‌സിമീറ്റര്‍

പള്‍സ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ അറിയാന്‍ സഹായിക്കുന്ന ഉപകരണമാണ് ഇത്. ഐ ഫോണുമായി കണക്റ്റ് ചെയ്താണ് ഇതും പ്രവര്‍ത്തിക്കുന്നത്.

 

 

വയര്‍ലെസ് ആം ബാന്‍ഡ്

ബ്ലഡ് പ്രഷര്‍ അളക്കാനുള്ള ഉപകരണമാണ് ഐ ഹെല്‍തിന്റെ ഈ വയര്‍ലെസ് ആം ബാന്‍ഡ്. ഐ ഫോണുമായി കണക്റ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

 

 

ലൈട്രോ ക്യാമറ

ഒറ്റക്ലിക്കില്‍ ഒരു ഫോട്ടോ എടുക്കുകയും പിന്നീട് പോയന്റ് ഓഫ് ഫോക്കസ് മാറ്റാനും കഴിയുന്ന ഈ ഉപകരണത്തിന് പക്ഷേ ഉപഭോക്താക്കള്‍ക്കിടയില്‍ അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.

 

 

ബ്ലുടൂത്ത് മൗസ്

സാധാരണ ബ്ലൂടൂത്ത് മൗസുകളേക്കാള്‍ ഉപയോഗിക്കാന്‍ സൗകര്യപ്രദമായ ഒന്നാണ് ഇത്. ദീര്‍ഘ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.

 

 

എക്‌സ്‌റ്റേണല്‍ DJ കണ്‍ട്രോളര്‍

ഐ ഫോണിലും ഐ പാഡിലും ലൈവ് മ്യൂസിക് റീമിക്‌സിംഗിന് സഹായിക്കുന്ന DJ ആപ്ലിക്കേഷനുകള്‍ നേരത്തെയുള്ളതാണ്. എന്നാല്‍ അവയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് എക്‌സ്‌റ്റേണല്‍ DJ കണ്‍ട്രോളര്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot