ലോകത്തിലെ ആദ്യ 15TB ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പുറത്തിറക്കി വെസ്റ്റേണ്‍ ഡിജിറ്റല്‍!!

|

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളായ വെസ്റ്റേണ്‍ ഡിജിറ്റല്‍ ലോകത്തിലെ ആദ്യത്തെ 15TB അള്‍ട്രാസ്റ്റാര്‍ DC HC620 ഹോസ്റ്റ് മാനേജ്ഡ് SMR ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പുറത്തിറങ്ങി. 3.5 മില്ലീമീറ്റര്‍ ഫോം ഫാക്ടറോട് കൂടിയ ഹാര്‍ഡ് ഡിസ്‌ക് ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് വേണ്ടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ഇന്ത്യയില്‍ സാന്‍ഡിസ്‌കിന്റെ 400 GB എക്‌സ്ട്രീം UHS-I മൈക്രോ SDXC കാര്‍ഡ് വില്‍പ്പനയ്ക്ക് എത്തിക്കാനും വെസ്റ്റേണ്‍ ഡിജിറ്റല്‍ തീരുമാനിച്ചു.

 

15 TB SMR HDD-യുടെ സവിശേഷതകള്‍

15 TB SMR HDD-യുടെ സവിശേഷതകള്‍

നേരത്തേ വെസ്റ്റേണ്‍ ഡിജിറ്റല്‍ വിപണിയിലെത്തിച്ച 14TB SMR ഹാര്‍ഡ് ഡിസ്‌കിന്റെ അതേ ആര്‍പിഎം തന്നെയാണ് ഇതിനുമുള്ളത്. മിനിറ്റില്‍ 7200 തവണ ഇത് കറങ്ങും. നിര്‍ദ്ദേശം നല്‍കി ശരാശരി 4.16 മൈക്രോ സെക്കന്റിനകം വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇതിന് കഴിയും. SATA മോഡലിന്റെ ഡാറ്റാ ട്രാന്‍സ്ഫര്‍ നിരക്ക് 600 MBps ആണ്. SAS മോഡലില്‍ ഇത് 1200 MBps ആയി ഉയരും. വില, ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

സാന്‍ഡിസ്‌ക് എക്‌സ്ട്രീം 400 GB മൈക്രോ എസ്ഡി കാര്‍ഡ്

സാന്‍ഡിസ്‌ക് എക്‌സ്ട്രീം 400 GB മൈക്രോ എസ്ഡി കാര്‍ഡ്

സാന്‍ഡിസ്‌ക് എക്‌സ്ട്രീം 400 GB മൈക്രോ എസ്ഡി കാര്‍ഡിന്റെ ഇന്ത്യയിലെ വില 22000 രൂപയാണ്. 400 GB സംഭരണശേഷിയുള്ള കാര്‍ഡിന്റെ പരമാവധി റീഡ് സ്പീഡ് 160 MBps-ഉം റൈറ്റ് സ്പീഡ് 90 MBps-ഉം ആണ്. മികച്ച വേഗത ഉറപ്പാക്കുന്നതിനായി വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇതില്‍ 3D NAND സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

എസ്ഡി കാര്‍ഡ്
 

എസ്ഡി കാര്‍ഡ്

ആപ്ലിക്കേഷന്‍ പെര്‍ഫോര്‍മന്‍സ് ക്ലാസ് 2-ല്‍ പെടുന്ന എസ്ഡി കാര്‍ഡ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെയാണ്. ആപ്പുകളുടെ വേഗത കൂട്ടാന്‍ ഇത് സഹായിക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന എംഡബ്ല്യുസി 2018-ല്‍ ആണ് എസ്ഡി കാര്‍ഡ് പുറത്തിറക്കിയത്.

മൈക്രോ എസ്ഡി

മൈക്രോ എസ്ഡി

400 GB മൈക്രോ എസ്ഡി കാര്‍ഡിന് ജലം, താപനില, എക്‌സ്‌റേ എന്നിവയെ അതിജീവിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല ഇത് ഷോക്ക് പ്രൂഫുമാണ്. 4K HDR മൊബൈല്‍ വീഡിയോ റെക്കോഡിംഗിനും ഇത് അനുയോജ്യമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

400 GB മൈക്രോ എസ്ഡി കാര്‍ഡ് ഇന്ത്യയിലെത്തിക്കുന്നതിന്റെ പ്രഖ്യാപനത്തിനൊപ്പം വെസ്റ്റേണ്‍ ഡിജിറ്റല്‍ iNAND MC EU321 ഫ്‌ളാഷ് ഡ്രൈവ് കൂടി പുറത്തിറക്കി. മൊബൈല്‍ ഉത്പാദകര്‍ക്ക് വേണ്ടിയുള്ള ഡ്രൈവില്‍ 96-ലേയര്‍ 3D NAND സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 4K വീഡിയോ, സ്ലോമോഷന്‍ വീഡിയോ, ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രാഫി, വെര്‍ച്വല്‍ റിയാലിറ്റി, എഐ മുതലായവയെ പിന്തുണയ്ക്കാന്‍ ഇതിന് കഴിയും.

ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇനി പാട്ടുകള്‍ ചേര്‍ക്കാം..എങ്ങനെ?ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇനി പാട്ടുകള്‍ ചേര്‍ക്കാം..എങ്ങനെ?

Best Mobiles in India

Read more about:
English summary
Western Digital Unveils World's First 15TB HDD, Brings 400GB SanDisk Extreme microSD Card to India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X