ഇത് പുതിയ ഇന്ത്യയുടെ ബിഎസ്എൻഎൽ; രണ്ടാം വരവിൽ മലയാളികൾക്കും ഗുണം; 4ജിക്ക് പിന്നാലെ 5ജിയുമെത്തും | BSNL

|

ബിഎസ്എൻഎൽ, ബിഎസ്എൻഎൽ എന്നിങ്ങനെ ആവർത്തിച്ച് പറയേണ്ടി വരുന്നത് അതീ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാണെന്നത് കൊണ്ട് തന്നെയാണ്. തലപ്പത്ത് ഇരിക്കുന്നവരുടെ കെടുകാര്യസ്ഥതയും ധൂർത്തും തുടങ്ങി കമ്പനിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണങ്ങൾ പലതാണ്. പൊതുമേഖല സ്ഥാപനത്തിൽ പണിയെടുക്കുന്നവർ കൂടുതൽ സമയവും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്നതും ഇന്ത്യൻ ടെലിക്കോം രംഗത്തിന്റെ നട്ടെല്ല് ആവേണ്ടിയിരുന്ന സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് കാരണമായ പ്രവണതയാണ്. എന്നാൽ BSNL മാറുകയാണ്. വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തി തന്നെയാണ് ബിഎസ്എൻഎല്ലിന്റെ രണ്ടാം വരവിന് വഴി വയ്ക്കുന്നതെന്നതിൽ തർക്കമില്ല.

 

രാഷ്ട്രീയ ഇച്ഛാശക്തി

രാഷ്ട്രീയ ഇച്ഛാശക്തി

ജീവനക്കാർ മുതൽ തലപ്പത്ത് ഇരിക്കുന്നവർ വരെയുള്ളവരുടെ അലസതയ്ക്ക് അറുതി വരുത്താൻ പണിയെടുക്കാത്തവർക്ക് പുറത്ത് പോകാമെന്ന വ്യക്തമായ സന്ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. "സർക്കാരി" മനോഭാവം കളഞ്ഞേക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് യോഗത്തിൽ ഇരുന്ന് ഉറങ്ങിപ്പോയ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കിയതും ഓർമ വേണം.

പാക്കേജുകൾ

ബിഎസ്എൻഎല്ലിനെ നന്നാക്കുകയെന്നത് കേന്ദ്ര സർക്കാരിനും ടെലിക്കോം വകുപ്പിനും അഭിമാനപ്രശ്നമാണ്. കോടാനുകോടികളാണ് കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ കേന്ദ്രം ബിഎസ്എൻഎല്ലിലേക്ക് ഒഴുക്കിയത്. പാക്കേജുകൾ നൽകി കമ്പനിയെ പേരിന് നിലനിർത്തുന്ന രീതിയുമായി തുടരാനില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടരെ തുടരെ 4ജി ലോഞ്ച് വൈകിയതിൽ സർക്കാരിന് തികഞ്ഞ അതൃപ്തിയുമുണ്ട്.

ചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plansചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plans

4ജിക്ക് പിന്നാലെ അതിവേഗം 5ജിയും
 

4ജിക്ക് പിന്നാലെ അതിവേഗം 5ജിയും

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈ മാറാൻ മടിയില്ലാത്ത നേതൃത്വമാണ് കേന്ദ്രത്തിലേതെന്നും ഓർമ വേണം. 2023 ബിഎസ്എൻഎൽ ചരിത്രത്തിലെ ഏറ്റവും നിർണായകമായ വർഷങ്ങളിൽ ഒന്നായിരിക്കും. 2023ന്റെ തുടക്കത്തിൽ തന്നെ ബിഎസ്എൻഎൽ 4ജിയും തുടർന്ന് ഏഴ് മാസത്തിനുള്ളിൽ 5ജിയും ലോഞ്ച് ചെയ്യുമെന്നാണ് സർക്കാർ പാർലമെന്റിൽ അറിയിച്ചിരിക്കുന്നത്. ടെലിക്കോം രംഗത്ത് പ്രവർത്തിക്കുന്നവർ ബിഎസ്എൻഎൽ ഉടൻ 4ജി ലോഞ്ച് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ബിഎസ്എൻഎൽ യൂസേഴ്സിന്റെ നെറ്റ്വർക്ക് പരാതികളെല്ലാം അടുത്ത വർഷം കൊണ്ട് തീരുമെന്ന് സാരം. ഇതിന് സാധിച്ചില്ലെങ്കിൽ കമ്പനി തലപ്പത്ത് നിന്നും താഴോട്ട് നിരവധി തലകൾ ഉരുളുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബിഎസ്എൻഎൽ 4ജി മലയാളികൾക്കും ഗുണം ചെയ്യും

ബിഎസ്എൻഎൽ 4ജി മലയാളികൾക്കും ഗുണം ചെയ്യും

രാജ്യത്ത് ഏറ്റവും കൂടുതൽ ബിഎസ്എൻഎൽ യൂസേഴ്സ് ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരു കോടിയിൽ പുറത്ത് യൂസേഴ്സാണ് നമ്മുടെ കൊച്ച് സംസ്ഥാനത്ത് ബിഎസ്എൻഎല്ലിന് ഉള്ളത്. രാജ്യത്ത് ഏറ്റവും നല്ല ബിഎസ്എൻഎൽ നെറ്റ്വർക്ക് ഉള്ള സംസ്ഥാനങ്ങളിൽ ഒന്ന് കൂടിയാണ് കേരളം. കേരളത്തിൽ ബിഎസ്എൻഎൽ 4ജിയെത്തുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങൾ യൂസ് ചെയ്യാനുള്ള സാഹചര്യം കൂടിയാണ് മലയാളികൾക്ക് കൈവരുന്നത്. 5ജിയിലും സമാനമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. ആ രീതിക്ക് അടുത്ത കാലത്തൊന്നും മാറ്റം വരാനും സാധ്യതയില്ല.

സ്വകാര്യ കമ്പനികളുടെ കൊള്ളയിൽ നിന്നും രക്ഷപ്പെടാം

സ്വകാര്യ കമ്പനികളുടെ കൊള്ളയിൽ നിന്നും രക്ഷപ്പെടാം

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന നിരവധി യൂസേഴ്സുണ്ട്. നിലവിൽ മറ്റ് പല കമ്പനികളുടെയും സിം കാർഡുകൾ ഉപയോഗിക്കുന്നവർ പതുക്കെ ബിഎസ്എൻഎല്ലിലേക്ക് മാറുമെന്ന് സാരം. സ്വകാര്യ ടെലിക്കോം കമ്പനികളുടെ കൊള്ളയിൽ പൊറുതിമുട്ടിയിരിക്കുന്നവർക്ക് ബിഎസ്എൻഎൽ 4ജി നല്ലൊരു ആൾട്ടർനേറ്റീവ് ഓപ്ഷൻ ആകും.

റീചാർജ് പ്ലാനുകൾ

കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ പലതും സ്വകാര്യ കമ്പനികൾ നിർത്തലാക്കിയെന്നറിയാമല്ലോ. ഒപ്പം ചെലവുകൾ ഉയർന്നതോടെ പ്ലാൻ നിരക്കുകൾ വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ. ഭാവിയിൽ റീചാർജിനായി ധാരാളം പണം ചിലവാക്കേണ്ടി വരുന്ന എയർടെൽ, വിഐ, ജിയോ യൂസേഴ്സ് സ്വാഭാവികമായും കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎൽ സെലക്റ്റ് ചെയ്യുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.

അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്

നെറ്റ്വർക്ക് കൺജങ്ഷനിൽ നിന്നും രക്ഷപ്പെടാം

നെറ്റ്വർക്ക് കൺജങ്ഷനിൽ നിന്നും രക്ഷപ്പെടാം

രാജ്യത്തെ 4ജി നെറ്റ്വർക്കുകൾ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് "നെറ്റ്വർക്ക് കൺജങ്ഷൻ". ഒരേ സമയം ഒരുപാട് പേർ എത്തുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ ട്രാഫിക്കിൽ കുറേയെങ്കിലും ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കിലേക്ക് മാറുമെന്നാണ് കരുതുന്നത്. അതോടെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ 4ജി നെറ്റ്വർക്കിലെ തിരക്ക് കുറയുകയും ചെയ്യും.

സ്വകാര്യ ടെലിക്കോം കമ്പനികൾ

സ്വകാര്യ ടെലിക്കോം കമ്പനികൾ 4ജി സേവനം നൽകാത്ത നിരവധി പ്രദേശങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഈ മേഖലകളിൽ 4ജി നെറ്റ്വർക്ക് എത്തിക്കുകയെന്നത് പൊതുമേഖല ടെലിക്കോം സ്ഥാപനം എന്ന നിലയിൽ ബിഎസ്എൻഎല്ലിന്റെ ഉത്തരവാദിത്തമാണ്. ഇതിലൂടെ കൂടുതൽ യൂസേഴ്സിനെ സ്വന്തമാക്കാനും ബിഎസ്എൻഎല്ലിന് കഴിയും. സർക്കാർ പറയുന്ന സമയക്രമം പാലിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞാൽ ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളിൽ 5ജി നെറ്റ്വർക്ക് ലോഞ്ചിനും ബിഎസ്എൻഎല്ലിന് സാധിക്കണം. അത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്..!

Best Mobiles in India

English summary
BSNL is one of the most prominent public sector undertakings in the country. There are many reasons for the current state of the company, starting with the mismanagement and wastefulness of those at the helm. But BSNL is changing. There is no doubt that clear political will is paving the way for BSNL's second coming.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X