ഗൂഗിളിലെ ആക്ടിവിറ്റി സെറ്റിങ്‌സില്‍ എന്തെല്ലാം ചെയ്യാം

Posted By: Archana V

ഗൂഗിളിനെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍, എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം എന്നില്ല. ജിമെയില്‍, ജിഡ്രൈവ്, മാപ്‌സ്, തുടങ്ങി പല ഗൂഗിള്‍ ഉത്പന്നങ്ങളും നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാവാം. ഇതിലൂടെ നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങളും ' മൈ ആക്ടിവിറ്റി ' എന്ന ഒറ്റ പേജില്‍ കാണാന്‍ കഴിയും.

ഗൂഗിളിലെ ആക്ടിവിറ്റി സെറ്റിങ്‌സില്‍ എന്തെല്ലാം ചെയ്യാം

എന്താണ് മൈആക്ടിവിറ്റി

കാലങ്ങളായി ഗൂഗിള്‍ ശേഖരിക്കുന്ന നിങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കാണാന്‍ കഴിയുന്ന ഹബ്ബാണിത്. സെര്‍ച്ച്, ഇമേജ് സെര്‍ച്ച്, മാപ്‌സ്, പ്ലെ, ഷോപ്പിങ്, യുട്യൂബ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവടെ നിങ്ങള്‍ക്ക് കാണാം.

ഗൂഗിളിലെ ആക്ടിവിറ്റി സെറ്റിങ്‌സില്‍ എന്തെല്ലാം ചെയ്യാം

മുകളില്‍ ഇടത് മൂലയിലായി കാണുന്ന മെനു ബട്ടണില്‍ ക്ലിക് ചെയ്താല്‍ ടൈംലൈനിലെ ഓരോ ഐറ്റത്തിന്റെയും ലിസ്റ്റ് കാണാന്‍ കഴിയും. എല്ലാവര്‍ക്കും ലഭ്യമാക്കുന്ന സേവനം മെച്ചപ്പെടുതത്തുന്നതിന് വേണ്ടി ഗൂഗിള്‍ നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിക്കുകയും നിങ്ങള്‍ക്ക് വ്യക്തിപരമായി മികച്ച അനുഭവം നല്‍കുകയും ചെയ്യും.

ഗൂഗിളിലെ ആക്ടിവിറ്റി സെറ്റിങ്‌സില്‍ എന്തെല്ലാം ചെയ്യാം

ഇത് ഡിലീറ്റ് ചെയ്യാന്‍ കഴിയുമോ?

മൈ ആക്ടിവിറ്റി പേജില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാം ഡിലീറ്റ് ചെയ്ത് കളയാന്‍ കഴിയും.

മൈ ആക്ടിവിറ്റി പേജില്‍ നിന്നും ഓരോന്നായി ഡിലീറ്റ് ചെയ്ത് കളയണം എന്നുണ്ടെങ്കില്‍ ഇതിന് അടുത്തായുള്ള മൂന്ന് ഡോട്ടുകള്‍ കണ്ടെത്തി അതില്‍ ക്ലിക് ചെയ്യുക അതിന് ശേഷം ഡിലീറ്റില്‍ ക്ലിക് ചെയ്യുക.

ഗൂഗിളിലെ ആക്ടിവിറ്റി സെറ്റിങ്‌സില്‍ എന്തെല്ലാം ചെയ്യാം

കഴിഞ്ഞ മാസത്തെ, കഴിഞ്ഞ ആഴ്ചയിലെ എന്നിങ്ങനെ പ്രത്യേക ദിവസങ്ങളിലെ മാത്രമായാണ് ഡിലീറ്റ് ചെയ്യേണ്ടത് എങ്കില്‍ മൈ ആക്ടിവിറ്റി പേജിന്റെ മുകളില്‍ ഇടത് മൂലയിലുള്ള മെനു ബട്ടണില്‍ ക്ലിക് ചെയ്യുക. അതിന് ശേഷം ഡിലീറ്റ് ആക്ടിവിറ്റിയില്‍ ക്ലിക് ചെയ്യുക.

സാധാരണ സിം മൈക്രോ സിം ആക്കാം!

ഇന്ന്,ഇന്നലെ, കഴിഞ്ഞ 7 ദിവസങ്ങളിലെ, കഴിഞ്ഞ 30 ദിവസങ്ങളിലെ അല്ലെങ്കില്‍ പൂര്‍ണമായും എന്നിങ്ങനെ ഏത് കാലയളവിലെയും ആക്ടിവിറ്റി തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം.

ഗൂഗിളിലെ ആക്ടിവിറ്റി സെറ്റിങ്‌സില്‍ എന്തെല്ലാം ചെയ്യാം

യുട്യൂബ് പോലെ ഏതെങ്കിലും ആപ്പിലെ ആക്ടിവിറ്റി ഡിലീറ്റ് ചെയ്യണം എന്നുണ്ടെങ്കില്‍ മൈ ആക്ടിവിറ്റി പേജില്‍ പോയി സെര്‍ച്ച് ബോക്‌സിന് താഴെ വരുന്ന ഡേറ്റ് & പ്രോഡക്ട് ഉപയോഗിച്ചുള്ള ഫില്‍ട്ടറില്‍ ക്ലിക് ചെയ്യുക. ഇനി നിങ്ങള്‍ക്ക് വേണ്ട പ്രോഡക്ടും ഡിലീറ്റ് ചെയ്യേണ്ട ആക്ടിവിറ്റിയും തിരഞ്ഞെടുക്കുക . പിന്നീട് സെര്‍ച്ച് ബട്ടണില്‍ ക്ലിക് ചെയ്യുക.

ഇത് നിര്‍ത്താന്‍ കഴിയുമോ ?

കഴിയും. മുകളില്‍ ഇടത് മൂലയിലുള്ള മെനുവില്‍ ക്ലിക് ചെയ്യുക. ഇനി ആക്ടിവിറ്റി കണ്‍ട്രോളില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ വെബ്& ആപ്പ് ആക്ടിവിറ്റി , ലൊക്കേഷന്‍ ഹിസ്റ്ററി, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, വോയ്‌സ്& ഓഡിയോ ആക്ടിവിറ്റി, യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി, യുട്യൂബ് വാച്ച് ഹിസ്റ്ററി എന്നിവ അടങ്ങിയ ലിസ്റ്റ് കാണാന്‍ കഴിയും. ഇവ പിന്തുടരണം എന്നില്ലെങ്കില്‍ ഓപ്ഷന് അടുത്ത് കാണുന്ന ടോഗിള്‍ ടേണ്‍ ഓഫ് ചെയ്യുക.

Read more about:
English summary
Does Google know about you? Yes! Up to certain extent? No, everything! Shocking right? Yes, if you use most of the Google products including Gmail, Gdrive, Maps and more. Check out here for more infromation

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot