ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ!!

Written By:

ഹാക്കിങ്ങ് അല്ലെങ്കില്‍ ഹാക്കര്‍ എന്ന വാക്കിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എവിടേയും ഹാക്കിങ്ങ് നടക്കുന്ന കാലമാണിപ്പോള്‍. 1960ല്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് ടെക്‌നോളജിയുടെ ടെക്‌മോഡല്‍ റെയില്‍റോഡ് ക്ലബിലും ആര്‍ട്ടിഫിഷ്യല്‍ ലബോറട്ടറിയിലുമാണ് ഹാക്കിങ്ങ് എന്ന വാക്ക് രൂപം കൊണ്ടത്.

വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം!

ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ!!

ഒരു സിസ്റ്റത്തിന്റേയോ കമ്പ്യൂട്ടറിന്റേയോ ആന്തരിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ആഴത്തില്‍ അറിവു നേടുന്നവരെയാണ് നമ്മള്‍ ഹാക്കര്‍ എന്നു വിളിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ കുറ്റവാളികളോ കളളന്‍മാരോ അല്ല.

ഇപ്പോള്‍ പല രീതിയിലും ഹാക്കിങ്ങ് നടക്കാറുണ്ട്. നമ്മുടെ പേഴ്‌സണല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതിയും അല്ലാതെ സാധാരണ രീതികള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ശൃംഗലകളിലേക്ക് പ്രവേശിക്കുന്നവരെ നെറ്റ്വര്‍ക്ക് ഹാക്കര്‍ എന്നും വിളിക്കുന്നു.

പേഴ്‌സണല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനാല്‍ ഹാക്കര്‍മാരെ ആരും ഇഷ്ടപ്പെടാറില്ല. വിവിധ ലക്ഷ്യങ്ങള്‍ക്കാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.

പല രീതിയിലുളള ഹാക്കര്‍മാരെ അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹാക്കര്‍മാരുടെ പേര് നിശ്ചയിക്കുന്നത് ഇങ്ങനെ

ഹാക്കര്‍മാരുടെ പ്രവര്‍ത്തന രീതിയേയും ലക്ഷ്യത്തേയും അടിസ്ഥാനമാക്കിയാണ് ഹാക്കിങ്ങിന്റെ പേര് നിര്‍വചിക്കുന്നത്. പല തരത്തിലുളള ഹാക്കര്‍മാറാണ് ഇപ്പോള്‍ ഉളളത്.

എന്താണ് ഇന്റല്‍ ഒപ്‌ടേന്‍ മെമ്മറി

ബ്ലാക്ക് ഹാറ്റ് ഹാക്കര്‍

ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റു കമ്പ്യൂട്ടറുകളിലേക്കോ സര്‍വ്വറുകളിലേക്കോ അനുവാദമില്ലാതെ നുഴഞ്ഞു കയറി മറ്റുളളവരുടെ വിവരങ്ങള്‍ ചോര്‍ന്ന് എടുക്കുന്നവരെയാണ് ബ്ലാക്ക് ഹാറ്റ് ഹാക്കര്‍മാര്‍ എന്നു പറയുന്നത്. എത്തിക്കല്‍ ഹാക്കിങ്ങിന് വിപരീതമാണ് ഈ ഹാക്കിങ്ങ്. ഇവര്‍ വൈറസുകളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

എത്തിക്കല്‍ ഹാക്കിങ്ങ്

എത്തിക്കല്‍ ഹാക്കിങ്ങിന്റെ മറ്റൊരു പേരാണ് വൈറ്റ് ഹാക്കിങ്ങ്. കമ്പ്യൂട്ടര്‍ ശൃംഖലകളുടേയും ഇന്റര്‍നെറ്റിന്റേയും അനുബന്ധസാമഗ്രികളുടേയും സുഗമമായ നടത്തിപ്പിനും സുരക്ഷിതത്വത്തിനും വേണ്ടി വൈറസുകളും നുഴഞ്ഞു കയറ്റക്കാരും വരാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ കണ്ടെത്തുകയും അവ തടയുകയും ചെയ്യുന്നു.

ഗ്രേ ഹാറ്റ് ഹാക്ക്

വൈറ്റ് ഹാക്ക്, ബ്ലാക്ക് ഹാക്ക് എന്നിവ കൂടി ചേര്‍ന്നതാണ് ഗ്രേ ഹാക്കര്‍മാര്‍. ഇവര്‍ നെറ്റ്വര്‍ക്കുകളെ ബ്ലാക്ക് ഹാക്കര്‍മാരില്‍ നിന്നും സംരക്ഷിക്കുന്നു. എന്നാല്‍ അക്രമി ആരെന്ന് അറിയാതെയാണ് ആക്രമണം നടത്തുന്നത്. ഇങ്ങനെ നടത്തുന്ന ആക്രമണത്തെ പെനിട്രേഷന്‍ ടെസ്റ്റ് എന്നു പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As the hacker is among the most skilled information technology disciplines, it requires a wide knowledge of IT technologies and techniques.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot