'ഫോര്‍ട്ട്‌നൈറ്റ്' കളിക്കാന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വേണ്ടത് എന്തെല്ലാം?

By GizBot Bureau
|

ആന്‍ഡ്രോയിഡില്‍ ഫോര്‍ട്ട്‌നൈറ്റ് അധികം വൈകാതെ എത്തും. ഈ വാര്‍ത്ത അറിയുമ്പോള്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ആദ്യം ചോദ്യം, എന്റെ ഫോണില്‍ ഇത് കളിക്കാന്‍ കഴിയുമോ എന്നായിരിക്കും.

'ഫോര്‍ട്ട്‌നൈറ്റ്' കളിക്കാന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വേണ്ടത് എന

ഗാലക്‌സി നോട്ട് 9-ല്‍ ഫോര്‍ട്ട്‌നൈറ്റ് ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന് പുറമെ ഗെയിം ലഭ്യമാകുന്ന മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടിക ഔദ്യോഗികമായ പുറത്തുവന്നുകഴിഞ്ഞു. പക്ഷെ ആരാധകര്‍ ഇതിലൊന്നും തൃപ്തരല്ല. സ്വന്തം ഫോണില്‍ ഗെയിം കളിക്കാന്‍ കഴിയുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഫോര്‍ട്ട്‌നൈറ്റ് കളിക്കാന്‍ ഫോണില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സൗകര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

64 ബിറ്റ് ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് അല്ലെങ്കില്‍ അതിന് ശേഷമുള്ളവ

3GB ഫ്രീ സ്റ്റോറേജ് സ്‌പെയ്‌സ്

കുറഞ്ഞത് 3GB റാം

ജിപിയു അഡ്രിനോ 530 അല്ലെങ്കില്‍ അതിനെക്കാള്‍ മികച്ചത്, Mali-G71 MP 20, Mali-G72 MP12

എന്നാല്‍ പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അത്ര ആശ്വാസകരമല്ല. നേരത്തേ പുറത്തുവന്ന ഗെയിം കളിക്കാന്‍ കഴിയുന്ന ഫോണുകളുടെ പട്ടികയില്‍ മാറ്റം വന്നേക്കാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 520, എക്‌സിനോസ് 8895 എന്നിവ മുതല്‍ മുകളിലോട്ടുളള ഫോണുകളില്‍ ഗെയിം പ്രവര്‍ത്തിക്കും. അതിനാല്‍ സാംസങ് ഗാലക്‌സി S7, ഗൂഗിള്‍ പിക്‌സല്‍, വണ്‍പ്ലസ് 3T ഉപയോക്താക്കള്‍ പേടിക്കേണ്ടതില്ല.

അഡ്രിനോ 505, Mali-T720 തുടങ്ങിയ ജിപിയുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഫോര്‍ട്ട്‌നൈറ്റ് കളിക്കാന്‍ കഴിയില്ല. പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണുകളില്‍ ഗെയിം ലഭ്യമാകാതെ വരുന്നത് ഫോര്‍ട്ട്‌നൈറ്റിന്റെ സൃഷ്ടാക്കളായ എപിക് ഗെയിംസിനും തലവേദയാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

RuPay, UPI ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി 20% GST ക്യാഷ്ബാക്ക്! ഒപ്പം പെട്രോളും ഡീസലിനും കിഴിവ്!RuPay, UPI ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി 20% GST ക്യാഷ്ബാക്ക്! ഒപ്പം പെട്രോളും ഡീസലിനും കിഴിവ്!

Best Mobiles in India

Read more about:
English summary
What do you need in your smartphone to play 'Fortnite'?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X