ആപ്പിളില്‍ നിന്നുളള അല്‍ഭുതങ്ങള്‍ ജൂണില്‍ എത്തും...!

Written By:

ആപ്പിളില്‍ നിന്നും അടുത്ത അല്‍ഭുതം ജൂണ്‍ ആദ്യം എത്തും. സന്‍ഫ്രാന്‍സിസ്‌കോയില്‍ ജൂണ്‍ 8 മുതല്‍ 12 വരെ നടക്കുന്ന ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുക.

ആപ്പിളില്‍ നിന്നുളള അല്‍ഭുതങ്ങള്‍ ജൂണില്‍ എത്തും...!

വേള്‍ഡ് വൈഡ് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ് (WWDC) സന്‍ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കാനിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫ്രന്‍സിലാണ് ആപ്പിള്‍ മാക് കമ്പ്യൂട്ടറിന്റെ പുതിയ പതിപ്പും, ടാബുകള്‍ക്കും മൊബൈലുകള്‍ക്കും ഉള്ള ഐഒഎസ് 8 ഓപറേറ്റിങ് സിസ്റ്റവും അവതരിപ്പിച്ചത്.

നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം: ഇന്ത്യ അറിയേണ്ടത്...!

ആപ്പിളില്‍ നിന്നുളള അല്‍ഭുതങ്ങള്‍ ജൂണില്‍ എത്തും...!

അതുകൊണ്ട് തന്നെ പുതിയ കോണ്‍ഫ്രന്‍സില്‍ ഒരു വലിയ പുറത്തിറക്കല്‍ ഉണ്ടാകുമെന്ന് ആപ്പിള്‍ വ്യക്തമാക്കി കഴിഞ്ഞു. ഐപാഡിന്റെ പുതിയ പതിപ്പാണ് ആപ്പിളില്‍ നിന്ന് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ആപ്പിളില്‍ നിന്നുളള അല്‍ഭുതങ്ങള്‍ ജൂണില്‍ എത്തും...!

എന്നാല്‍ ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പ് ഇറക്കാനും ചിലപ്പോള്‍ ടിം കുക്ക് മടിച്ചേക്കില്ല. ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി, മാക്ക് സിസ്റ്റം എന്നിവയുടെ പുതിയ പതിപ്പുകളിലേക്കാണ് എല്ലാ നിരീക്ഷകരും കണ്ണ് നട്ട് ഇരിക്കുന്നത്.

Read more about:
English summary
What to expect at Apple's WWDC 2015 event.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot