ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

Written By:

റിലയന്‍സ് ജിയോ ഒരിക്കല്‍ കൂടി ലോക ശ്രദ്ധ നേടാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വേണ്ടി ഓഫറുമായി എത്തിയരിക്കുന്നു. എന്നാല്‍ ഈ ഒരു സേവനം ഏപ്രില്‍ ഒന്നിനു ശേഷമായിരിക്കും സ്ഥിരീകരിക്കുന്നത്.

ഹാപ്പി ന്യൂ ഇയര്‍ ഓഫറിനു ശേഷം പ്രൈം മെമ്പര്‍ഷിപ്പ് ആയതിനു ശേഷമായിരിക്കും ജിയോ ഓഫറുകള്‍ ലഭിക്കുന്നത്.

'ഹാപ്പി ബര്‍ത്ത്‌ഡേ വാട്ട്‌സാപ്പ്' പുതിയ സ്റ്റാറ്റസ് ഫീച്ചല്‍ ആഗോളതലത്തില്‍ തല്‍സമയം!

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ആകണമെങ്കില്‍ 99 രൂപയക്കു റീച്ചാര്‍ജ്ജ് ചെയ്യാം ഒരു വര്‍ഷത്തേക്ക്. ഇനി പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല എങ്കില്‍ എന്തു സംഭവിക്കും?

എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയ്ക്ക് ഞെട്ടിക്കുന്ന താരിഫ് പ്ലാനുകള്‍: കാണാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രൈം മെമ്പര്‍ഷിപ്പ്

വളരെ കുറഞ്ഞ വിലക്കാണ് ഉപഭോക്താക്കള്‍ക്ക് പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുന്നത്. 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ലഭിക്കും. പ്രൈം മെമ്പര്‍ഷിപ്പ് ആയിക്കഴിഞ്ഞാല്‍ പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ കഴിയുമ്പോള്‍ തന്നെ ജിയോയുടെ എല്ലാം സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകളും ഉടന്‍ തന്നെ നിങ്ങള്‍ക്ക് വീണ്ടും നേടാവുന്നതാണ്.

അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

303 രൂപയുടെ റീച്ചാര്‍ജ്ജില്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍?

പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 30 ജിബി ഡാറ്റയും ഹാപ്പി ന്യൂ ഇയറില്‍ ലഭിക്കുന്ന എല്ലാ സൗജന്യ സേവനങ്ങളും നോടാവുന്നതാണ്, അതായത് സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, സൗജന്യ ആപ്‌സുകള്‍ എന്നിങ്ങനെ.

മാര്‍ച്ച് 31 ആണ് അവസാന തീയതി!

മാര്‍ച്ച് 31 നാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ 31 നുളളില്‍ 99 രൂപയക്കു റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ഷിപ്പ് നേടാം.

12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!

നിലവിലെ പ്രീപെയ്ഡ് പ്ലാനുകള്‍

നിലവിലെ പ്രീപെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 19 രൂപ മുതല്‍ 2,499 രൂപ വരെയാണ്. അതില്‍ 1ജിബി മുതല്‍ 35ജിബി വരെ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതാണ്. രാത്രി പ്ലാനുകളും അണ്‍ലിമിറ്റഡ് ആണ്, അതു പോലെ വോയിസ് കോളുകളും സൗജന്യമാണ്.

ഓവല്‍ ആകൃതി, വര്‍ണ്ണാഭമായ നോക്കിയ 3310 ഇന്ത്യന്‍ തീരത്ത് മേയില്‍!

നിലവിലെ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍

പോസ്റ്റ്‌പെയ്ഡ് പ്ലോനുകള്‍ തുടങ്ങുന്നത് 149 രൂപ മുതല്‍ 4,999 രൂപ വരെയാണ്, 149 രൂപയുടെ പ്ലാനില്‍ 0.3 ജിബി അണ്‍ലിമിറ്റഡ് നൈറ്റ് 4ജി ഡാറ്റ, 0.7 ജിബി വൈഫൈ ഡാറ്റ, 100 എസ്എംഎസ്, വാലിഡിറ്റി 28 ദിവസം എന്നിവയാണ്.

എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം: ഈ ഘട്ടങ്ങള്‍ പാലിക്കുക!

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

നിങ്ങള്‍ ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ പോസ്റ്റ് പെയ്ഡ് അല്ലെങ്കില്‍ പ്രീ പെയ്ഡ് പ്ലാനിലേക്ക് പോര്‍ട്ട് ചെയ്യുന്നതാണ്. അതിനു ശേഷം ഡാറ്റയ്ക്കും മറ്റു സേവനങ്ങള്‍ക്കും പണം ഈടാക്കുന്നതാണ്, എന്നാല്‍ റോമിങ്ങ് ഉള്‍പ്പെടെ കോളുകള്‍ സൗജന്യമാണ്.

7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio Prime is a plan that extends the unlimited services offered by Reliance Jio under the Happy New Year Offer by another year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot