Home
News

പാൻ - ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? ധനനഷ്ടം, മനക്ലേശം, അ‌ലച്ചിൽ...

ഇന്ത്യയിലെ പൗരന്മാരുടെ പാൻകാർഡ് - ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കേന്ദ്രം ഏറ്റവുമൊടുവിൽ അ‌നുവദിച്ച സമയപരിധി 2023 ജൂൺ 30 ആണ്. പലരും ഇതിനോടകം തന്നെ പാൻ- ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടാകും. എന്നാൽ ലിങ്ക് ചെയ്യാത്തവർക്ക് എന്ത് സംഭവിക്കും എന്ന ചോദ്യം ഇപ്പോഴും എപ്പോഴും ഉയരുന്നുണ്ട്.

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് അ‌സാധുമായി മാറും എന്നാണ് ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യം 2022 മാർച്ച് 31 വ​രെ സൗജന്യമായി പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കേന്ദ്രം സമയം അ‌നുവദിച്ചിരുന്നു. തുടർന്ന് 500 രൂപ പിഴയോടുകൂടി സമയം നീട്ടിനൽകി.

പാൻ - ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

2022 ജൂൺ 30 വരെ ആയിരുന്നു 500 രൂപ പിഴയോടുകൂടി പാൻ- ആധാർ ലിങ്കിങ് അ‌നുവദിച്ചിരുന്നത്. ഈ കാലാവധി പിന്നിട്ടതോടുകൂടി കേന്ദ്രം വീണ്ടും പിഴത്തുക ഉയർത്തി. തുടർന്ന് 2022 ജൂ​ലൈ മുതൽ 1000 രൂപയാണ് പാൻ കാർഡ് - ആധാർ ലിങ്കിങ്ങിന് ഈടാക്കുന്നത്.

1000 രൂപ പിഴയോടു കൂടി ആധാർ - പാൻകാർഡ് ലിങ്കിങ്ങിനായി 2023 ജൂൺ 30 വരെയാണ് സമയം അ‌നുവദിച്ചിരിക്കുന്നത്. ഇനിയും പിഴത്തുക വർധിപ്പിച്ച് കേന്ദ്രം ലിങ്കിങ്ങിനായി സമയം നീട്ടി നൽകുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ജൂൺ 30 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ അ‌സാധുവായേക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പാൻ - ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

പാൻ കാർഡ് അ‌സാധുവാകുന്നതോടുകൂടി ഉപയോക്താക്കളുടെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ തടസപ്പെടും. നികുതി റീഫണ്ടുകളും റീഫണ്ടുകളുടെ പലിശയും ലഭിക്കില്ല. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്താകും ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരിക. ഇത്തരം റീഫണ്ടുകൾ ​ഒഴിവാക്കാൻ സെക്കൻഡുകൾ പോലും നഷ്ടപ്പെടുത്താതെ, പാൻ- ആധാർ ലിങ്കിങ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

മുൻ സാഹചര്യങ്ങൾ കണക്കിലെടുത്താൽ 2023 ജൂൺ 30 ന് ശേഷം പിഴത്തുക ഇരട്ടിയാക്കിക്കൊണ്ട് പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയം നീട്ടി നൽകിയേക്കാം. എന്നാൽ നിലവിൽ അ‌ത്തരമൊരു തീരുമാനം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അ‌തിനാൽത്തന്നെ ഏവരും സമയം കളയാതെ പാൻകാർഡ് - ആധാർ ലിങ്കിങ് നടത്താൻ ശ്രദ്ധിക്കുക.

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാർഗ്ഗമാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ. അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയാൻ ഉദ്ദേശിച്ചാണ് ആദായനികുതി വകുപ്പിന്റെ 139(എ) പ്രകാരം പാൻ വ്യവസ്ഥകൾ വിഭാവനം ചെയ്തിട്ടുള്ളത്.

കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പാൻകാർഡ് - ആധാർ കാർഡ് ബന്ധിപ്പിക്കലിന് വളരെയേറെ പ്രാധാന്യം കേന്ദ്രം നൽകുന്നുണ്ട്. അ‌തിനാൽത്തന്നെ ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡ് ഉടമകൾക്ക് എതിരേ കർശന നടപടികളും ഉണ്ടായേക്കാം. ​ഒരാളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ഉൾപ്പെടുന്ന തിരിച്ചറിയൽ രേഖയാണ് ആധാർ.

ആധാർ - പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജന്മാരെ തിരിച്ചറിയാമെന്നും അ‌തുവഴി കള്ളപ്പണ ഇടപാടുകൾ തടയാനും നികുതി വരുമാനത്തിലടക്കം നേട്ടമുണ്ടാക്കാനും സാധിക്കുമെന്ന് കരുതപ്പെടുന്നു. 50,000-നു മുകളിൽ നിക്ഷേപങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്. അ‌തുപോലെ 50000 ന് മുകളിൽ ഡ്രാഫ്റ്റിന് അപേക്ഷിക്കുമ്പോഴും പാൻകാർഡ് ​വേണം.

പാൻ - ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

5 ലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം, മോട്ടോർ വാഹനങ്ങൾ, ഒരു ലക്ഷത്തിൽ കൂടുതൽ വിലയുള്ള ആസ്തികൾ എന്നിവ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ പാൻകാർഡ് ​വേണം. ക്രെഡിറ്റ് കാർഡിനോ മ്യൂച്ചൽ ഫണ്ട് എന്നിവയ്ക്കായി അപേക്ഷിക്കാനും 25,000 രൂപയ്ക്കു മുകളിലുള്ള വിദേശയാത്രയ്ക്കും പാൻകാർഡ് നിർബന്ധമാണ്. ആധാറുമായി ബന്ധിപ്പിക്കാതെ പാൻകാർഡ് അ‌സാധുവായാൽ ഈ ഇടപാടുകൾക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരും.

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുമ്പോൾ ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. www.incometax.gov.in വെബ്സൈറ്റിൽ Link Aadhaar ക്ലിക്ക് ചെയ്ത് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. പാൻ കാർഡിലെയും ആധാറിലെയും വിവരങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ പാൻ കാർഡ് സേവാ കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് ഓതന്റിക്കേഷൻ വഴി നടപടികൾ പൂർത്തിയാക്കാം.

More from GizBot

Best Mobiles in India

English summary
Many people are wondering what will happen to those who do not link their PAN with their Aadhaar card. Experts point out that PAN cards that are not linked with Aadhaar within the specified time frame may become invalid. Bank transactions of the users will also be blocked, along with the invalidation of the PAN card. Tax refunds and interest on refunds are not available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X