എന്താണ് 4G+? പൊക്കോ F1ലെ 4G+ എന്ത്? 4ജി+ഉം 4ജിയും തമ്മിലുള്ള വിത്യാസം എന്ത്?

|

ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസറിൽ ഇന്ന് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ ഷവോമി Poco F1 ആണ് എന്ന് നിസ്സംശയം പറയാം. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ബേസ് വേരിയറ്റിന് 20,999 രൂപയാണ് വില വരുന്നത്.

 
എന്താണ് 4G+? പൊക്കോ F1ലെ 4G+ എന്ത്? 4ജി+ഉം 4ജിയും തമ്മിലുള്ള വിത്യാസം

Poco F1-ന്റെ പ്രധാനകാര്യങ്ങളിൽ ഒന്ന് 4G + നെറ്റ്വർക്കിനുള്ള പിന്തുണയായിരുന്നു. മറ്റ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഡൌൺലോഡ് വേഗത വാഗ്ദാനം ചെയ്യാനാവും 4G + നെറ്വർക്കുകൾക്ക്. അപ്പോൾ എന്താണ് 4G +. എന്താണ് ഇതിന് വെറും 4ജിയുമായുള്ള വിത്യാസം എന്നെല്ലാം നമുക്ക് ഇവിടെ മനസ്സിലാക്കാം.

 4G+

4G+

വളരെ ചുരുക്കം സ്മാർട്ട്ഫോണുകളിൽ മാത്രം ലഭ്യമായ ഏറ്റവും പുതിയ കണക്ടിവിറ്റി ഫീച്ചറാണ് 4G+, മൊബൈൽ നെറ്റ്വർക്കിലെ ഡൌൺലോഡ് വർദ്ധിപ്പിക്കുകയും വേഗത കൂട്ടുകയും ചെയ്യും എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

എന്താണ് 4G+?

എന്താണ് 4G+?

4G നെറ്റ്വർക്കിനെ അപേക്ഷിച്ച് വേഗതയേറിയ നെറ്റ്വർക്ക് പ്രകടനവും മികച്ച കവറേജും നൽകുന്നതിനായി റേഡിയോ ഫ്രീക്വൻസിയെ മാറ്റാൻ Poco F1-ലെ 4G + ന് സാധിക്കും. 4G കണക്ടിവിറ്റിയുള്ള സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് 275% അധികം ഡൌൺലോഡിംഗ് വേഗത ലഭ്യമാക്കുമെന്ന് ഗൂഗിൾ പറയുന്നു. 4G + VoLTE കോൾ ഡ്രോപ്പ് കുറച്ചുകൊണ്ട് VoLTE കോളുകൾ മെച്ചപ്പെടുത്തുകയുംചെയ്യും.

ഞങ്ങൾ നടത്തിയ പരീക്ഷണം
 

ഞങ്ങൾ നടത്തിയ പരീക്ഷണം

ഷവോമി Poco F1, വൺപ്ലസ് 6 എന്നിവയിൽ ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഒരു സ്പീഡ് ടെസ്റ്റ് നടത്തിനോക്കി. ഫലം അതിശയിപ്പിക്കുന്നതായിരുന്നു. പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoC ഉള്ള Poco F1 നൽകിയ ഫലം ഞങ്ങളെ തീർത്തും ഞെട്ടിക്കുക തന്നെ ചെയ്യുകയുണ്ടായി. കാരണം പലപ്പോഴും വൺപ്ലസ് 6ന്റെ അതെ വേഗതയോ സിജിലപ്പോൾ അതിൽ കുറവോ ചിലപ്പോൾ അതിൽ അധികമോ ആയി മാറി വന്നു. ഇത് ഉറപ്പിക്കാനായി പല തവണ ആവർത്തിച്ചു ഞങ്ങൾ ഈ പരീക്ഷണം നടത്തുകയും ചെയ്തു.

ഫലം അത്ഭുതപ്പെടുത്തി..

ഫലം അത്ഭുതപ്പെടുത്തി..

അപ്പോഴെല്ലാം തന്നെ സാരമായ ഒരു മാറ്റം ഞങ്ങൾക്ക് പ്രകടമായില്ല. ഈ സൗകര്യം വഴി അധിക വേഗത ലഭ്യമാകുമെന്ന് കമ്പനി വാഗ്ദാനം നൽകിയിട്ടും അത്തരമൊരു സൗകര്യം നേരിട്ട് അനുഭവിച്ചറിയാൻ പറ്റിയില്ല. ഒരുപക്ഷെ അപ്‌ഡേറ്റുകൾ വരുമ്പോൾ ശരിയായേക്കാം.

ജിയോ 10ജിബി ഫ്രീ ഡേറ്റ എങ്ങനെ നേടാം?ജിയോ 10ജിബി ഫ്രീ ഡേറ്റ എങ്ങനെ നേടാം?

Most Read Articles
Best Mobiles in India

Read more about:
English summary
What is 4G+ on the Poco F1? Difference between 4G and 4G+ explained

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X