എന്താണ് മെഗാപിക്‌സൽ ? അറിയേണ്ടതെല്ലാം...

|

സ്മാർട്ട്‌ഫോൺ, ഡിജിറ്റൽ ക്യാമറ അടക്കമുള്ള വസ്തുക്കൾ വാങ്ങുമ്പോൾ നാം ഏവരും ക്യാമറ ക്വാളിറ്റി നോക്കാറുണ്ട്. ക്യാമറ ക്വാളിറ്റി നോക്കുന്നതാകട്ടെ എത്ര മെഗാപിക്‌സൽ എന്ന് അന്വേഷിച്ചിട്ടാകും. ഇതല്ലാതെ എന്താണീ മെഗാപിക്‌സൽ എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? മെഗാപിക്‌സലിനെക്കുറിച്ച് ജിസ്‌ബോട്ട് വായനക്കാർക്കായി വിവരിക്കുകയാണ് ഈ എഴുത്തിലൂടെ.

 

എന്താണ് എം.പി

എന്താണ് എം.പി

മെഗാപിക്‌സൽ എന്നതിന്റെ ഷോർട്ട് ഫോമാണ് എം.പി. ഒരു മില്ല്യൺ പിക്‌സലുകൾക്ക് തുല്യമാണ് ഒരു മെഗാപിക്‌സൽ എന്നത്. ഒരു ഡിജിറ്റൽ ഇമേജിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് പിക്‌സൽ. ഒരു ചിത്രത്തിൽ എത്ര മെഗാപിക്‌സലുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ റെസലൂഷൻ. കൂടുതൽ മെഗാപിക്‌സലുള്ള ഫോട്ടോയ്ക്ക് കൂടുതൽ റെസലൂഷനുണ്ടാകും. മികച്ച രീതിയിലുള്ള ഫോട്ടോകളെടുക്കാൻ മികച്ച മെഗാപിക്‌സൽ ശേഷിയുള്ള ക്യാമറ വേണം.

മെഗാപിക്‌സലിന്റെ സാങ്കേതികവശം

മെഗാപിക്‌സലിന്റെ സാങ്കേതികവശം

ഒരു ഡിജിറ്റൽ ക്യാമറയിൽ ഇമേജ് സെൻസറാണ് ഫോട്ടോകൾ പകർത്തുന്നത്. ഇമേജ് സെൻസറെന്നത് ഒരുതരം ചിപ്പാണ്. എത്രത്തോളം ലൈറ്റ് ലെൻസിലൂടെ കടന്നുപോകുന്നു എന്നതാണ് സെൻസറിലെ ചിപ്പ് അളക്കുന്നത്. സെൻസറിലാകട്ടെ ചെറിയ റെസീപ്റ്ററുകൾ ഘടിപ്പിച്ചിരിക്കും.

ഇതിനെയാണ് പിക്‌സലെന്നു പറയുന്നത്.

റെസലൂഷനെന്നും പറയുന്നു.
 

റെസലൂഷനെന്നും പറയുന്നു.

ഇത്തരത്തിൽ ഓരോ റെസീപ്റ്ററും ചിപ്പ്‌സെറ്റിൽ വീഴുന്ന ലൈറ്റിനെ അളക്കും. എത്രത്തോളം റെസീപ്റ്ററുണ്ടോ അത് മെഗാപിക്‌സലിനെ സ്വാധീനിക്കും. ഇതിനെ റെസലൂഷനെന്നും പറയുന്നു.

എം.പി കൺഫ്യൂഷൻ ഒഴിവാക്കുക

എം.പി കൺഫ്യൂഷൻ ഒഴിവാക്കുക

20 മെഗാപിക്‌സൽ ക്യാമറയെക്കാൾ ക്വാളിറ്റി കാണും 30 മെഗാപിക്‌സൽ ക്യാമറയ്ക്ക്. ഇത്് ഇമേജ് സെൻസറുകളുടെ കഴിവാണ്. മെഗാപിക്‌സൽ കൂടുംതോറം റെസലൂഷനും വർദ്ധിക്കും. അത് മികച്ച ചിത്രങ്ങൾ പകർത്താൻ ക്യാമറയെ സഹായിക്കും.

 മികച്ച ചിത്രങ്ങളെടുക്കാൻ

മികച്ച ചിത്രങ്ങളെടുക്കാൻ

വലിയ സെൻസറുള്ള ക്യാമറയ്ക്ക് കൂടുതൽ ലൈറ്റ് റെസീപ്റ്ററുകൾ കാണും. അതിനാൽത്തന്നെ കുടുതൽ ലൈറ്റിനെ കടത്തിവിട്ട് മികച്ച ചിത്രങ്ങളെടുക്കാൻ സഹായിക്കും. മെഗാപിക്‌സൽ കുറഞ്ഞ ക്യാമറകളിൽ വലിപ്പം കുറഞ്ഞ ലൈറ്റ് സെൻസറുകളാകും ഘടിപ്പിച്ചിട്ടുണ്ടാവുക.

സെൻസറുകൾക്ക് വലിയ പങ്കുണ്ട്.

സെൻസറുകൾക്ക് വലിയ പങ്കുണ്ട്.

ചിത്രങ്ങളിലെ നോയിസ് കുറയ്ക്കുന്നതിനും സെൻസറുകൾക്ക് വലിയ പങ്കുണ്ട്. നോയിസെന്നാൽ ഗ്രെയിൻസാണ്. അതായത് കുറഞ്ഞ ലൈറ്റുള്ള പ്രദേശങ്ങളിൽ ചെന്ന് ഫോട്ടോയെടുത്താൽ ചില ഫോണുകളിൽ ഗ്രയിൻസ് കൂടുതലുള്ളതായി അനുഭവപ്പെടാറുണ്ട്. കാരണം ലൈറ്റ് റെസീപ്റ്ററുകളുടെ അഭാവമാണ്.

കൂടുതലായി ശ്രദ്ധിക്കണം.

കൂടുതലായി ശ്രദ്ധിക്കണം.

ചുരുക്കിപറഞ്ഞാൽ ഒരു ക്യാമറയുടെ മെഗാപിക്‌സലാണ് അതിന്റെ ക്വാളിറ്റിയെ നിയന്ത്രിക്കുന്നത്. ഉദ്ദാഹരണത്തിന് നിക്കോൺ ഡി810ന് 36 മെഗാപിക്‌സൽ റെസലൂഷനാണുള്ളത്. അതിനാൽത്തന്നെ ഈ ക്യാമറയിലെടുക്കുന്ന ചിത്രങ്ങൾ അതിമനോഹരങ്ങളായിരിക്കും. ഇത്തരത്തിൽ സ്മാർട്ട്‌ഫോണും ക്യാമറകളും വാങ്ങുന്നവർ മെഗാപിക്‌സൽ കൂടുതലായി ശ്രദ്ധിക്കണം.

എം.പി സെറ്റിങ്ങ്‌സ് മാറ്റാൻ

എം.പി സെറ്റിങ്ങ്‌സ് മാറ്റാൻ

നിലവിൽ വിപണിയിലുള്ള ഡിജിറ്റൽ ക്യാമറകളിലെല്ലാം മെഗാപിക്‌സൽ ക്വാളിറ്റി കുറയ്ക്കാനും കൂട്ടാനുമുള്ള സൗകര്യമുണ്ട്. അതായത് 20 മെഗാപിക്‌സലുള്ള ക്യാമറ റെസലൂഷനെ 12, 8, 6, 0.3 മെഗാപിക്‌സലുകളായി കുറയ്ക്കാനാകും. എന്നാൽ കമ്പനി ഇത്തരത്തിൽ കുറഞ്ഞ ക്വാളിറ്റിയിൽ ചിത്രങ്ങളെടുക്കാൻ പ്രയരിപ്പിക്കാറില്ല. കാരണം അത് അവരുടെ ബ്രാൻഡിനെ ബാധിക്കും.

Best Mobiles in India

Read more about:
English summary
What Is a Megapixel?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X