4,600 രൂപ വില വരുന്ന ആപ്പിൾ വാട്ടർ ബോട്ടിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഒരു വാട്ടർ ബോട്ടിലിന് എത്ര രൂപ വരെ നൽകാം. 4,600 രൂപ വരെയെന്നാണ് ആപ്പിൾ പറയുന്നത്. അതേ 4,600 രൂപയോളം വില വരുന്ന ഹൈടെക് വാട്ടർ ബോട്ടിലുകൾ പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. ഹൈഡ്രേറ്റ്സ്പാർക്ക് സീരീസിലാണ് ആപ്പിൾ വാട്ടർ ബോട്ടിലുകൾ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ 1,900 രൂപ വിലയിൽ പോളിഷിങ് തുണി പുറത്തിറക്കിയും ആപ്പിൾ ഞെട്ടിച്ചിരുന്നു. ഈ പോളിഷിങ് ക്ലോത്തിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് നോക്കാം. ആപ്പിളിന്റെ ഹൈഡ്രേറ്റ്സ്പാർക്ക് വാട്ടർ ബോട്ടിലുകളേക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഹൈഡ്രേറ്റ്സ്പാർക്ക്

ഹൈഡ്രേറ്റ്സ്പാർക്ക് വാട്ടർ ബോട്ടിൽ ആപ്പിളിന്റെ വെബ്‌സൈറ്റിലും റീട്ടെയിൽ സ്റ്റോറുകളിലും 59.95 ഡോളർ ( ഏകദേശം 4,600 രൂപ ) വിലയിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു. നിലവിൽ യുഎസ് വിപണിയിൽ മാത്രമാണ് ഹൈഡ്രേറ്റ്സ്പാർക്ക് വാട്ടർ ബോട്ടിലുകൾ ലഭ്യമാകുന്നത്. സവിശേഷമായ ഫീച്ചറുകളും ഹൈഡ്രേറ്റ്സ്പാർക്ക് വാട്ടർ ബോട്ടിലുകളിൽ നൽകിയിരിക്കുന്നു. ഹൈഡ്രേറ്റ്സ്പാർക്ക് വാട്ടർ ബോട്ടിലുകൾക്ക് നിങ്ങൾ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താൻ കഴിയും. ഈ കണക്ക് ആപ്പിൾ ഹെൽത്തുമായി സംയോജിപ്പിക്കാനും സാധിക്കും.

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽപോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽ

വാട്ടർ ബോട്ടിലുകൾ

ഹൈഡ്രേറ്റ്സ്പാർക്ക് പ്രോ, ഹൈഡ്രേറ്റ്സ്പാർക്ക് പ്രോ സ്റ്റീൽ, ഹൈഡ്രേറ്റ്സ്പാർക്ക് 3 എന്നീ വേരിയന്റുകളിലാണ് ഈ വാട്ടർ ബോട്ടിലുകൾ വിപണിയിൽ എത്തുന്നത്. വാട്ടർ ബോട്ടിലിന്റെ അടിയിൽ എൽഇഡി സെൻസറും ഉണ്ട്. ഈ സെൻസർ നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് മനസിലാക്കുകയും ബ്ലൂടൂത്ത് കണക്ഷനിലൂടെ ആപ്പിൾ ഹെൽത്ത് സംവിധാനത്തെ അറിയിക്കുകയും ചെയ്യുന്നു. ഹൈഡ്രേറ്റ്സ്പാർക്ക് പ്രോ കറുപ്പ്, പച്ച നിറങ്ങളിൽ സമാന സവിശേഷതകളും പായ്ക്ക് ചെയ്യുന്നു. ഹൈഡ്രേറ്റ്സ്പാർക്ക് 3 സ്മാർട്ട് വാട്ടർ ബോട്ടിൽ കറുപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലും വിപണിയിൽ എത്തുന്നു. ആപ്പിൾ നിലവിൽ യുഎസിലെ ഓൺലൈൻ സ്റ്റോറുകളിലും റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട് വാട്ടർ ബോട്ടിലുകൾ വിൽക്കുന്നുണ്ട്.

ഹൈഡ്രേറ്റ്സ്പാർക്ക് സ്മാർട്ട് വാട്ടർ ബോട്ടിലുകളുടെ പ്രവർത്തനം

ഹൈഡ്രേറ്റ്സ്പാർക്ക് സ്മാർട്ട് വാട്ടർ ബോട്ടിലുകളുടെ പ്രവർത്തനം

വാട്ടർ ബോട്ടിലിലെ വെള്ളത്തിന്റെ അളവ് ബ്ലൂടൂത്ത് വഴി ഹൈഡ്രേറ്റ് ആപ്പിലേക്ക് സമന്വയിപ്പിച്ചാണ് ഡെയിലി വാട്ടർ ഇൻടേക്ക് ട്രാക്ക് ചെയ്യുന്നത്. യൂസറിന്റെ ശരീരത്തെയും ആക്റ്റിവിറ്റിയും അടിസ്ഥാനമാക്കി യൂസറിനായി പേഴ്സണലൈസ്ഡ് ഹൈഡ്രേഷൻ മാപ്പ് സെറ്റ് ചെയ്യാനും ഹൈഡ്രേറ്റ്സ്പാർക്ക് സ്മാർട്ട് വാട്ടർ ബോട്ടിലുകൾക്ക് കഴിയുന്നു. ഹൈഡ്രേറ്റ്സ്പാർക്ക് സ്മാർട്ട് വാട്ടർ ബോട്ടിലുകളിലെ സെൻസർ പക്ക് യൂസർ ഒരു ദിവസം എത്ര മില്ലി ലിറ്റർ വെള്ളം കുടിക്കുന്നുവെന്ന് ട്രാക്ക് ചെയ്യുന്നു. ശേഷം ഇത് ഐപാഡ്, ഐഫോൺ, ആപ്പിൾ വാച്ച് മുതലായ ഗാഡ്ജറ്റുകളിലൂടെ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു.

നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ?നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ?

അക്കൌണ്ട്

അക്കൌണ്ട്

ഉപയോക്താവ് ഒരു അക്കൌണ്ട് സൃഷ്ടിച്ച് കഴിഞ്ഞാൽ ഹൈഡ്രേറ്റ്സ്പാർക്ക് ആപ്പിന് ആപ്പിൾ ഹെൽത്ത് ആക്സസ് ചെയ്യാനും അവിടെ നിന്നുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും കഴിയുന്നു. വ്യക്തിഗത വിവരങ്ങളിൽ സ്റ്റെപ്പ് ഡാറ്റ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. ഈ ഡാറ്റ ഉപയോഗിച്ച് ഡെയിലി ഹൈഡ്രേഷൻ ഡാറ്റയും സെറ്റ് ചെയ്യാൻ കഴിയുന്നു. ഹൈഡ്രേറ്റ്സ്പാർക്ക് ആപ്പ് റെക്കോർഡ് ചെയ്യുന്ന ഹൈൽത്ത് ഡാറ്റ തിരികെ ആപ്പിൾ ഹെൽത്ത് സംവിധാനത്തിലേക്കും എത്തുന്നു. ആപ്പിളിന്റെ 1900 രൂപ വിലയുള്ള പോളിഷിങ് ക്ലോത്തിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ആപ്പിളിന്റെ പോളിഷിങ് ക്ലോത്ത്

ആപ്പിളിന്റെ പോളിഷിങ് ക്ലോത്ത്

1900 രൂപ വിലയിലാണ് ആപ്പിൾ പോളിഷിങ് തുണി വിൽക്കുന്നത്. ഈ പോളിഷിങ് തുണി സാധാരണ പോളിഷിങ് തുണികളിൽ നിന്നും വ്യത്യസ്തമാണ്. ഇതിൽ ആപ്പിൾ ബ്രാന്റിങ് ഉണ്ട്. ഗാഡ്ജറ്റുകളിൽ പതിയുന്ന വിരലടയാളവും മറ്റും തുടയ്ക്കാനുള്ള മികച്ച ടെക്സ്റ്ററും ഈ ക്ലോത്തിൽ ലഭ്യമാണ്. പോളിഷിങ് ക്ലോത്ത് നിർമ്മിച്ചിരിക്കുന്നത് "മൃദുവും ഉരച്ചിലുകളില്ലാത്തതുമായ മെറ്റീരിയലിൽ" നിന്നാണ് എന്ന് ആപ്പിൾ പറയുന്നത്. നാനോ ടെക്‌സ്ചർ ഗ്ലാസ് ഉള്ളവ ഉൾപ്പെടെയുള്ള നിങ്ങളുടെ ആപ്പിൾ ഡിവൈസുകളിലെ ഏത് ഡിസ്‌പ്ലെയും വൃത്തിയാക്കാൻ ഈ ക്ലോത്തുകൾ ഉപയോഗിക്കാൻ കഴിയും.

ഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നുഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നു

പോളിഷിങ് തുണി

പുതിയ മാക്ബുക്ക് പ്രോയുടെ ടിയർഡൌൺ റിവ്യൂവിൽ ഈ തുണിയെ പറ്റിയും വിവരിക്കുന്നുണ്ട്. ഐപാഡിന്റെ സ്മാർട്ട് കവറിൽ കാണുന്ന ഇൻസൈഡ് ലൈനിങിനോട് സാമ്യമുള്ളതാണ് പുതിയ പോളിഷിങ് തുണിയെന്നും റിവ്യൂസ് പറയുന്നു. തുണി ഉപയോഗിക്കാൻ കഴിയാത്തവിധം വൃത്തികെട്ടതായി മാറിയാൽ, നിങ്ങൾ പുതിയൊരെണ്ണം വാങ്ങേണ്ടി വരും. എന്തായാലും ഇത്തരമൊരു പ്രൊഡക്ട് വിപണിയിലെത്തിച്ച ആപ്പിൾ തുണിക്ക് നൽകിയ വില എല്ലാവരെയും അതിശയിപ്പിക്കുന്നത് തന്നെയാണ്.

Best Mobiles in India

English summary
How much can you pay for a bottle of water? Apple says it is up to Rs 4,600. Apple has released the same high-tech water bottles that cost around Rs 4,600. Apple has launched water bottles in the Hydratespark series. Earlier, Apple had launched a polishing cloth for Rs 1,900.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X