എന്താണ് സിജിഐ ?

സിജിഐ എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളെല്ലാവരും പല അവസരങ്ങളിലും സിജിഐ അത്ഭുതങ്ങള്‍ കണ്ടിട്ടുണ്ടാവും. സിജിഐ എന്നാല്‍ കമ്പ്യൂട്ടര്‍ ജെനറേറ്റഡ് ഇമേജറി. അതായത് ഒറിജിനലിനെ വെല്ലുന്ന ദൃശ്യ വിസ്മയങ്ങള്‍ തീര്‍ക്കാനുള്ള സാങ്കേതികവിദ്യയാണിത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ ഈ നൂതന മേഖല കല, അച്ചടി മാധ്യമം, വീഡിയോ ഗെയിമുകള്‍, സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, ആനിമേഷനുകള്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ കൃത്രിമദൃശ്യങ്ങളുടെ സൃഷ്ടിയ്ക്കായി ഉപയോഗിയ്ക്കുന്നു. ഈ ദൃശ്യങ്ങള്‍ ചലിയ്ക്കുന്നവയോ, അല്ലാത്തതോ ആകാം. 2ഡിയോ 3ഡിയോ ആകാം. പക്ഷെ സിജിഐ എന്ന പദം കൂടുതലായും സിനിമകളില്‍ 3ഡി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് രംഗങ്ങളും, സ്‌പെഷ്യല്‍ ഇഫക്ടുകളും സൃഷ്ടിയ്ക്കുന്ന സാങ്കേതികവിദ്യ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിയ്ക്കുന്നത്.

മായ, 3ഡി മാക്‌സ്, ലൈറ്റ്‌വേവ് തുടങ്ങിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് സിനിമകളിലും മറ്റും കമ്പ്യൂട്ടര്‍ നിര്‍മ്മിത ദൃശ്യങ്ങള്‍ സൃഷ്ടിയ്ക്കുന്നത്.അവതാര്‍, ടോയ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ ഓര്‍ത്താല്‍ തന്നെ ഈ സാങ്കേതികവിദ്യയുടെ അപാര സാധ്യതകള്‍ നമുക്ക് ഊഹിയ്ക്കാവുന്നതേയുള്ളു.
കെട്ടിടനിര്‍മ്മാണം, ആരോഗ്യ രംഗത്തെ പഠനങ്ങള്‍, വസ്ത്രങ്ങളുടെ രൂപകല്പന, ആനിമേഷന്‍ ചിത്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളില്‍ സിജിഐ ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്താണ് HD വീഡിയോ?
എന്താണ് ഡോള്‍ബി ഡിജിറ്റല്‍ ?
5 ഫേസ്ബുക്ക് കെട്ടുകഥകള്‍


Click it and Unblock the Notifications