എന്താണ്‌ എന്‍ക്രിപ്‌റ്റഡ്‌ ഗൂഗിള്‍ സെര്‍ച്ചിന്റെ ഗുണങ്ങള്‍

By: Archana V

ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിനില്‍ എന്‍ക്രിപ്‌റ്റഡ്‌ സെര്‍ച്ചിനുള്ള അവസരം നല്‍കി തുടങ്ങിയത്‌ അടുത്ത കാലത്താണ്‌ . ഇതിലൂടെ ഓണ്‍ലൈന്‍ ബാങ്കിങിനും മറ്റും ഉപയോഗിക്കുന്ന വെബ്‌ സുരക്ഷ സംവിധാനമായ https:// ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക്‌ സാധിക്കും.

എന്താണ്‌ എന്‍ക്രിപ്‌റ്റഡ്‌ ഗൂഗിള്‍ സെര്‍ച്ചിന്റെ ഗുണങ്ങള്‍

യൂസര്‍ ബ്രൗസറില്‍ നിന്നും ഗൂഗിള്‍ സെര്‍വറിലേക്ക്‌ അയക്കുന്ന ഡേറ്റ https:// എന്‍ക്രിപ്‌റ്റ്‌ ചെയ്യും അതിനാല്‍ ഇതിനിടയിലൂടെ മറ്റാര്‍ക്കുമിത്‌ മനസ്സിലാക്കാന്‍ സാധിക്കില്ല.

എന്‍ക്രിപ്‌റ്റഡ്‌ ഗൂഗിള്‍ സെര്‍ച്ചിന്റെ ഗുണങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സുരക്ഷ

https:// ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായ മാര്‍ഗത്തിലൂടെ സംരക്ഷിക്കുകയും നിങ്ങളുടെ സെര്‍ച്ച്‌ റിസള്‍ട്ട്‌ പേജില്‍ നെറ്റ്‌വര്‍ക്കിലുള്ള മൂന്നാമതൊരാള്‍ ഇടപെടുന്നത്‌ തടയുകയും ചെയ്യും.

ഓട്ടോഫില്‍ ഉണ്ടാവില്ല

ഗൂഗിള്‍ എന്‍ക്രിപ്‌റ്റഡ്‌ സെര്‍ച്ച്‌ വഴി എന്തെങ്കിലും തിരയുകയാണെങ്കില്‍ ഹിസ്റ്ററിയില്‍ സൂക്ഷിക്കുകയില്ല. അതായത്‌ പിന്നീട്‌ എപ്പോഴെങ്കിലും തിരയുമ്പോള്‍ തനിയെ പൂരിപ്പിക്കപ്പെടില്ല.

ആമസോണിലെ നോക്കിയ 6 ഫ്‌ളാഷ് സെയില്‍ നിങ്ങള്‍ക്കു നഷ്ടമായോ? വിഷമിക്കേണ്ട, ഈ ഫോണുകള്‍ വാങ്ങാം!

ഉയര്‍ന്ന റാങ്കിങ്‌

ഇപ്പോള്‍ ഗൂഗിളിന്റെ ആദ്യ പേജിലെ മിക്കവാറും സൈറ്റുകള്‍ HTTPS ആണ്‌, മറ്റുള്ളതിനേക്കാള്‍ ഗൂഗിള്‍ ഇവയ്‌ക്കാണ്‌ മുന്‍ണന നല്‍കുന്നത്‌. ഉപയോക്താക്കള്‍ക്ക്‌ മികച്ച അനുഭവം ഉറപ്പു നല്‍കാനാണ്‌ ഗൂഗിള്‍ ശ്രമിക്കുക. നിങ്ങളുടെ സൈറ്റ്‌ സുരക്ഷിതമല്ലെങ്കില്‍ സമാനമായ മറ്റ്‌ സൈറ്റുകളാല്‍ പിന്തള്ളപ്പെടും.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം

വെബ്‌സൈറ്റ്‌ സുരക്ഷിതമാണന്നും ഡേറ്റ സുരക്ഷിതമാണന്നും ഉള്ള ആത്മവിശ്വാസം ഉപഭോക്താക്കള്‍ക്ക്‌ നല്‍കാന്‍ ഇത്‌ സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A few years ago, Google started running encrypted searches on its flagship search engine site, allowing the users to search using https. Lets check out the advantages of it.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot