എന്താണ് HD വീഡിയോ?

Posted By: Super

എന്താണ്  HD വീഡിയോ?

എച്ച് ഡി വീഡിയോ അഥവാ ഹൈ-ഡെഫിനിഷന്‍ വീഡിയോ എന്നത് ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒരു സാങ്കേതിക പദമാണ്. ക്യാമറ വാങ്ങുമ്പോഴും, ഫോണ്‍ വാങ്ങുമ്പോഴും, ടിവി വാങ്ങുമ്പോഴുമെല്ലാം പലകുറി കേള്‍ക്കുന്ന ഈ പദം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്താണെന്നറിയാമോ ?

സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷന്‍ (എസ്ഡി) വീഡിയോയേക്കാള്‍ ഉയര്‍ന്ന റെസല്യൂഷനുള്ള എല്ലാ വീഡിയോകളെയും എച്ച്ഡി വീഡിയോ എന്ന് വിളിയ്ക്കാം. സാധാരണയായി 1280X720 പിക്‌സല്‍സ് (720p)റെസല്യൂഷനുള്ള  വീഡിയോകളോ, 1920x1080 പിക്‌സല്‍സ് (1080p)   റെസല്യൂഷനുള്ള വീഡിയോകളോ ആണ് എച്ച്ഡി വീഡിയോകളായി നമ്മള്‍ കാണാറുള്ളത്. ഇതില്‍ തന്നെ 1920x1080 പിക്‌സല്‍സ് റെസല്യൂഷനുള്ള വീഡിയോകളെയാണ് സമ്പൂര്‍ണ എച്ച്ഡി എന്ന് വിളിയ്ക്കുന്നത്. പല ക്യാമറകളുടെയും, ഫോണുകളുടെയും പരസ്യത്തില്‍ ഫുള്‍ എച്ചഡി എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്.

എന്താണ്  HD വീഡിയോ?

പിക്‌സല്‍ എന്നാല്‍ ഒരു ഡിജിറ്റല്‍ ചിത്രത്തിന്റെ അല്ലെങ്കില്‍ ഫ്രെയിമിന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റാണ്. ഒരു ഡിജിറ്റല്‍ ദൃശ്യത്തില്‍ നമുക്ക് നിയന്ത്രിയ്ക്കാനാകുന്ന ഏറ്റവും ചെറിയ ഘടകവും കൂടാണിത്. ഒരു പിക്‌സല്‍ യഥാര്‍ത്ഥ ചിത്രത്തിന്റെ  സാമ്പിളാണ്. സ്വാഭാവികമായും ഈ സാമ്പിളുകളുടെ എണ്ണം കൂടുമ്പോള്‍ ചിത്രത്തിന്റെ തെളിച്ചവും, മിഴിവും വര്‍ദ്ധിയ്ക്കും. അതുകൊണ്ടാണ് കൂടുതല്‍ പിക്‌സല്‍ റേറ്റ് ഉള്ള വീഡിയോകള്‍ ഹൈ-ഡെഫിനിഷനാകുന്നത്. സ്‌ക്രീനുകളുടെ ദൃശ്യ സാധ്യതകളും പിക്‌സല്‍ റേറ്റിനെ ആശ്രയിച്ചാണിരിയ്ക്കുന്നത്.

20 ഫോട്ടോഷോപ്പ് വിസ്മയങ്ങള്‍

എച്ച്ഡി ഫോര്‍മാറ്റ് സാധാരണയായി സിനിമകള്‍, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ്, ഇന്റര്‍നെറ്റ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലാണ് വ്യാപകമായി ഉപയോഗിയ്ക്കുന്നത്. എച്ച്ഡി വീഡിയോകള്‍ കാണുന്നതിന് എച്ച്ഡി ഫോര്‍മാറ്റ് പിന്താങ്ങുന്ന, യോജിച്ച റെസല്യൂഷനുള്ള ഉപകരണങ്ങള്‍ ആവശ്യമാണ്. മാത്രമല്ല ഇത്തരം വീഡിയോകള്‍ സൂക്ഷിയ്ക്കുന്നതിന് ബ്ലൂ റേ ഡിസ്‌ക്കുകള്‍ പോലെയുള്ള വര്‍ദ്ധിച്ച സ്‌റ്റോറേജ് സൗകര്യം ആവശ്യമാണ്. ഡിവിഡിയിലും മറ്റും പൂര്‍ണമായ ഗുണമേന്മയോടെ ഇത്തരം വീഡിയോകള്‍ ആസ്വദിയ്ക്കാനാകില്ല.

എന്താണ്  HD വീഡിയോ?

HDCAM, HDCAM-SR, DVCPRO HD, D5 HD, XDCAM HD, HDV, AVCHD തുടങ്ങിയവ ഇപ്പോള്‍ ഉപയോഗത്തിലുള്ള ചില പ്രധാന എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് ഫോര്‍മാറ്റുകളാണ്.

സ്റ്റാന്‍ഡേര്‍ഡ് ഹൈ-ഡെഫിനിഷന്‍ വീഡിയോ മോഡുകള്‍ : 720p (1280 x 720), 1080i (1920 x 1080ഇന്റര്‍ലേസ്ഡ്‌), and 1080p (1920 x 1080)

എക്‌സ്ട്രാ ഹൈ-ഡെഫിനിഷന്‍ വീഡിയോ മോഡുകള്‍ : 2k (2048×1536), 2160p (3840×2160), 4k (4096×3072), 2540p (4520×2540), and 4320p (7680×4320)

 

എല്‍ സി ഡിയും എല്‍ ഇ ഡിയും തമ്മില്‍ എന്താണ് വ്യത്യാസം?

ബ്ലൂ റേയും ഡിവിഡിയും തമ്മില്‍ എന്താണ് വ്യത്യാസം ?

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot