എന്താണ് ഹൈപ്പര്‍ലൂപ്പ് ?

By Archana V
|

ചൊവ്വയിലേക്കുള്ള വിനോദ യാത്ര മുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിങ് കാര്‍ വരെയുള്ള നവീന ആശയങ്ങള്‍ നടപ്പിലാക്കാനായി പ്രവര്‍ത്തിക്കുന്ന എലോന്‍ മസ്‌കിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം.

എന്താണ് ഹൈപ്പര്‍ ലൂപ്പ്?

എന്താണ് ഹൈപ്പര്‍ ലൂപ്പ്?

ഭൂമിക്കടിയിലോ മുകളിലോ നിര്‍മ്മിക്കുന്ന പ്രത്യേക അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ട്യൂബാണ് ഹൈപ്പര്‍ ലൂപ്പ്. ഇതിലായിരിക്കും വാഹനം മുന്നോട്ട് ചലിക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആളുകള്‍ക്ക് ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കാനുള്ള പ്രത്യേക യാത്രാ സംവിധാനമാണിത്.

ഈ മാര്‍ഗ്ഗത്തിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍(745എംപിഎച്ച്) വേഗതയില്‍ യാത്ര സാധ്യമാകും . എലന്‍ മാസ്‌ക് ഈ ആശയം അവതരിപ്പിക്കുന്നത് 2013 ല്‍ ആണ്. ഈ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് ലോസ്ഏഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള 380 മൈല്‍ ( 610 കിലോമീറ്റര്‍ ) ദൂരം 30 മിനുട്ടില്‍ പിന്നിടാം കഴിയുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഇതില്‍ അന്തരീക്ഷ മര്‍ദ്ദത്തിന് പകരം മാഗ്‌ലേവിലേത് പോലെ രണ്ട് ഇലക്ട്രോമാഗ്നെറ്റിക് മോട്ടറോുകളാണ് ക്യാപ്‌സ്യൂളിനെ മുന്നോട്ട് ചലിപ്പിക്കുക. ട്യൂബിനകത്തെ വായു നീക്കം ചെയ്തിരിക്കും. മര്‍ദ്ദം കുറഞ്ഞ വായു മാത്രമായിരിക്കും ഉണ്ടായിരിക്കുക.

ക്യാപ്‌സ്യൂളിന്റെ മുന്‍വശത്ത് ഒരു കംപ്രസ്സര്‍ ഫാന്‍ ഉണ്ടായിരിക്കും, ഇത് ട്യൂബിലെ വായുവിനെ പുറകിലേക്ക് തിരിച്ച് വിടുകയും വായു വാഹിനികളിലേക്ക് അയക്കുകയും ചെയ്യും , സ്‌കീ പാഡില്‍ പോലുള്ള ഇവ ഘര്‍ഷണം കുറയ്ക്കുന്നതിനായി ക്യാപ്‌സൂളുകളെ ട്യൂബിന്റെ ഉപരിതലത്തിന് മുകളിലേക്ക് ഉയര്‍ത്തും .

കാലാവസ്ഥയെയും ഭൂമികുലുക്കത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്യൂബ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്യാപ്‌സ്യൂളുകള്‍ക്കായി പ്രത്യേക ട്രാക് ഇല്ലാത്തതിനാല്‍ ട്യൂബിന്റെ ഭാഗങ്ങള്‍ ട്രെയ്ന്‍ വളയ്ക്കുന്നതിന് അനുസരിച്ച് ചലിപ്പിക്കാം.

സിസ്റ്റത്തിന് ആവശ്യമായ ഊര്‍ജം ടണലിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പാനുലുകളില്‍ നിന്നും ലഭിക്കുമെന്നും മസ്‌ക് പറയുന്നു.

ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ XL 2 എന്നീ ഫോണുകള്‍ എത്തി!ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ XL 2 എന്നീ ഫോണുകള്‍ എത്തി!

ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍

ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍

കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ ആവുകയാണെങ്കില്‍ വിജയവാഡ, അമരാവതി നഗരഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ ആദ്യ ഹൈപ്പര്‍ലൂപ്പ് സാധ്യമാകും.

ഇതിലൂടെ അഞ്ച് മിനുട്ട് കൊണ്ട് 35 കിലോമീറ്റര്‍ പിന്നിടാന്‍ കഴിയും. പദ്ധതിയുടെ ചെലവ് എത്രയാകുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇതിനെ കുറിച്ച് വളരെ പെട്ടെന്ന് വിവരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


Best Mobiles in India

Read more about:
English summary
Elon Musk works on various innovative projects ranging from Mars colonization, automated driving cars and the recent one to add to the list is none other than Hyperloop transportation system.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X