ഗാഡ്ജറ്റുകളിലെ ഐപി റേറ്റിങുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

സ്മാർട്ട്ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും ഒക്കെയുള്ള ഐപി റേറ്റിങുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. പല ഗാഡ്ജറ്റുകളിലും ഐപി55, ഐപി65, ഐപി67 എന്നിങ്ങനെയുള്ള വിവിധ റേറ്റിങുകൾ കാണാൻ കഴിയും. ഐപി റേറ്റിങുകളെക്കുറിച്ച് അറിയുന്നവരും അറിയാത്തവരും നമ്മുക്കിടയിൽ ഉണ്ട്. ഐപി റേറ്റിങുകളെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തവർക്ക് വേണ്ടിയാണ് ഈ ലേഖനം. ഇലക്ട്രോണിക് ഡിവൈസുകൾക്ക് നൽകുന്ന ഒരു ബേസിക്ക് റേറ്റിങ് പരാമീറ്ററാണ് ഐപി റേറ്റിങുകൾ. ഇത് നിങ്ങളുടെ ഡിവൈസിന് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സംരക്ഷണം റേറ്റ് ചെയ്യുന്നു. എന്താണ് ഐപി റേറ്റിങുകൾ എന്നും വിവിധ ഐപി റേറ്റിങുകൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നും മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

എന്താണ് ഐപി റേറ്റിങ്

എന്താണ് ഐപി റേറ്റിങ്

ഇലക്ട്രോണിക്സ് ഡിവൈസുകൾക്ക് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സംരക്ഷണം കമ്പനികൾ ഉറപ്പാക്കാറുണ്ട്. ഇതിന്റെ ശേഷി അളക്കുന്നതിന് സാർവത്രികമായി അംഗീകരിക്കപ്പെട്ട യൂണിറ്റാണ് ഐപി റേറ്റിങ്. നിങ്ങളുടെ കയ്യിലുള്ള ഏത് ഗാഡ്ജറ്റിനും ഈ റേറ്റിങ് ഉണ്ടായിരിക്കും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഗാഡ്ജറ്റിന്റെ ബോഡിക്കുള്ളിലെ ഇലക്ട്രിക്ക് പാർട്ടുകൾക്ക് എത്ര മാത്രം സംരക്ഷണം ഉണ്ടെന്നുള്ളതാണ് ഈ റേറ്റിങ് വ്യക്തമാക്കുന്നത്.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

ഐപി റേറ്റിങ്
 

ഡിവൈസിലെ ഐപി റേറ്റിങ് അതിൽ ലഭ്യമായിരിക്കുന്ന പ്രൊട്ടക്ഷന്റെ റഫറൻസ് മാത്രമാണെന്നത് യൂസേഴ്സ് മനസിലാക്കണം. ഐപി റേറ്റിങ് ഉള്ള ഡിവൈസുകൾക്ക് കേടുപാടുകൾ ഉണ്ടാകില്ല എന്നൊരു ധാരണ പാടില്ല. മാത്രമല്ല വ്യത്യസ്ത ഐപി റേറ്റിങുകൾ ഉള്ള ഡിവൈസുകൾ വ്യത്യസ്തമായ പ്രതിരോധം ഓഫർ ചെയ്യുന്നു. ഐപി68 റേറ്റിങ് ഉള്ള ഡിവൈസിന്, ഐപി55 റേറ്റിങ് ഉള്ള ഡിവൈസിനെക്കാളും പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം ലഭിക്കും. ഐപി റേറ്റിങ് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് ഗാഡ്ജറ്റുകൾക്ക് സംരക്ഷണം നൽകുന്നത്. കോഫി, മദ്യം എന്നിവ പോലെയുള്ള മറ്റ് ലിക്വിഡുകൾ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തരുത്.

റഫറൻസ്

ഐപി റേറ്റിങുകൾ വെള്ളത്തിനും പൊടിക്കും എതിരായ പ്രൊട്ടക്ഷന്റെ സ്റ്റാൻഡേർഡ് മെഷർമെന്റ് ആണ്. അന്താരാഷ്ട്ര ഇലക്ട്രോ ടെക്നിക്കൽ കമ്മീഷനാണ് (ഐഇസി) ഇത് ഔദ്യോഗികമായി സ്റ്റാൻഡേർഡൈസ്ഡ് ചെയ്യുന്നത്. ഒരു ഇലക്ട്രോണിക് ഡിവൈസിന് ഐപി റേറ്റിങ് നൽകുന്നതിന് മുമ്പ് അതി നിരവധി ലാബ് പരിശോധനകൾക്ക് വിധേയം ആകാറുണ്ട്. ഐപി റേറ്റിങിന്റെ മെഷർമെന്റുകളെക്കുറിച്ച് കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

സ്റ്റാൻഡേർഡ് മെഷർമെന്റ്

എല്ലാ ഐപി റേറ്റിങും ഐപി68, ഐപി55 എന്നിങ്ങനെയുള്ള രണ്ട് നമ്പരുകളിലാണ് വരുന്നത്. ആദ്യത്തെ അക്കം പൊടിയിൽ നിന്നും കണികകളിൽ നിന്നുമുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു. 0 മുതൽ 6 വരെയുളള സ്കെയിലിൽ ആണ് ഇത് വരുന്നത്. 6 ആണ് ഏറ്റവും ഉയർന്ന റേറ്റിങ്. രണ്ടാമത്തെ അക്കം ജല പ്രതിരോധത്തെ പ്രതിനിധീകരിക്കുന്നു. 0 മുതൽ 8 വരെയുള്ള സ്കെയിലിൽ ആണ് ഇത് വരുന്നത്. എട്ട് ആണ് ഏറ്റവും കൂടിയ റേറ്റിങ്. ഒരു ഡിവൈസിന് ലഭ്യമാകുന്ന ഏറ്റവും ഉയർന്ന ഐപി റേറ്റിങ് ആണ് ഐപി68. വിവിധ ഐപി റേറ്റിങുകളും അവ അർഥമാക്കുന്നത് എന്തെന്നും അറിയാൻ തുടർന്ന് വായിക്കുക.

പ്രൊട്ടക്ഷൻ
  • ഐപി68 റേറ്റിങ് - 1.5 മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ മുങ്ങിക്കിടന്നാലും 30 മിനിറ്റ് വരെ സംരക്ഷണം ലഭിക്കുന്നു. പൊടിയിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കും.
  • ഐപി67 റേറ്റിങ് - 1 മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ മുങ്ങിക്കിടന്നാലും 30 മിനിറ്റ് വരെ സംരക്ഷണം ലഭിക്കുന്നു. പൊടിയിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കും.
  • ഐപി55 റേറ്റിങ് - വിയർപ്പിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.
  • ഐപിഎക്സ്5 റേറ്റിങ് - പൊടിയിൽ നിന്നും യാതൊരു സംരക്ഷണവും ഇല്ല. വെള്ളത്തിനെതിരെ അൽപ്പം പ്രൊട്ടക്ഷനും ലഭിക്കുന്നു.
  • സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾസൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
You may have heard of IP ratings on smartphones and smartwatches. Many gadgets have different ratings like IP55, IP65 and IP67. IP ratings are a basic rating parameter assigned to electronic devices. This rates your device's protection from dust and water.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X