Home
News

കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ

സ്മാർട്ട്ഫോണുകൾ ഇന്ന് നമ്മളിൽ പലരുടെയും ശരീരത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് പറയാറുണ്ട്. ഏത് സമയം നോക്കിയാലും ​കൈയിൽ സ്മാർട്ട്ഫോണുമായി നടക്കുന്നവർ ധാരാളം. എന്നാൽ ഇത്തരത്തിൽ അ‌മിതമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ ഭയപ്പെടുത്തുന്ന പുതിയ ഒരു ആശങ്കകൂടി ഇപ്പോൾ പുതിയതായി എത്തിയിരിക്കുന്നു, ഐഫോൺ ഫിംഗർ എന്നാണിതിന്റെ പേര്.

സ്മാർട്ട്ഫോണിന്റെ ഉപയോഗം നമ്മുടെ ശാരീരിക അ‌വസ്ഥകളെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ? ആന്തരികവും മാനസികവുമായ ചില ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടാക്കും എന്ന് നാം വിശ്വദിക്കുന്നുണ്ട്. എന്നാൽ സ്മാർട്ട്ഫോൺ ഉപയോഗം ശാരീരിക ഘടനയെത്തന്നെ മാറ്റിമറിക്കുമോ എന്ന ​ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ ചോദ്യത്തിന് കരുത്തേകുന്നത് ഐഫോൺ ഫിംഗർ എന്ന പദമാണ്.

ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ'

സ്മാർട്ട്ഫോ​ൺ ഉപയോക്താക്കൾക്കിടയിലും ടെക്​നോളജി മേഖലയിലാകെയും ഇപ്പോൾ ഉയർന്നുകേൾക്കുന്ന പദമാണ് ഐഫോൺ ഫിംഗർ (iPhone finger). ദി ടിജെ ഷോ എന്ന പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്‌തപ്പോഴാണ് ഐഫോൺ ഫിംഗർ എന്ന അ‌വസ്ഥയെക്കുറിച്ചും പദപ്രയോഗത്തെക്കുറിച്ചും പൊതുസമൂഹം കേൾക്കുന്നത്. ഇപ്പോൾ അ‌ടുത്തിടെയായി ഇന്റർനെറ്റിലും ഐഫോൺ ഫിംഗർ എന്ന പദം കൂടുതൽ ​ഹൈ​ലൈറ്റ് ചെയ്യപ്പെടുന്നുണ്ട്.

സ്‌മാർട്ട്‌ഫോണുകളുടെ, പ്രത്യേകിച്ച് ഐഫോണുകളുടെ നീണ്ടുനിൽക്കുന്ന ഉപയോഗം, ചെറുവിരലിൽ ഒരു അടയാളമോ ഇൻഡൻ്റേഷനോ അവശേഷിപ്പിച്ചേക്കാം. ഇങ്ങനെ ഉണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കാനാണ് ഐഫോൺ ഫിംഗർ എന്ന പദം ഉപയോഗിക്കുന്നത്. ഒരു ​കൈകൊണ്ട് ഉപയോഗിക്കുമ്പോഴും മറ്റും ചിലർ സ്മാർട്ട്ഫോൺ താങ്ങുന്നത് ചെറുവിരലിൽ ആയിരിക്കും. ഇത്തരത്തിൽ തുടർച്ചയായി ഫോൺ ഉപയോഗിക്കുന്നത് വിരലിൽ മാറ്റം ഉണ്ടാക്കും എന്നാണ് ചിലർ പറയുന്നത്.

ഇങ്ങനെയുള്ള ഫോൺ ഉപയോഗം മൂലം ചെറുവിരലിന് ഉണ്ടാകുന്ന മാറ്റത്തെ, അ‌ല്ലെങ്കിൽ ​വൈകല്യത്തെ സൂചിപ്പിക്കാനാണ് ഐഫോൺ ഫിംഗർ എന്ന പദം പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നത്. ദി ടിജെ ഷോയിൽ ചിലർ അ‌മിതമായ ഐഫോൺ ഉപയോഗം മൂലം തങ്ങളുടെ ചെറുവിരലിൽ ഉണ്ടായ മാറ്റം ചൂണ്ടിക്കാട്ടി. അ‌ന്നുമുതൽ ആരോഗ്യ വിദഗ്ധർക്കിടയിലും സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിലും ഐഫോൺ ഫിംഗർ സംബന്ധിച്ച ചർച്ചകൾ നടക്കുന്നു.

ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്ന ഈ മാറ്റത്തെക്കുറിച്ച് സ്മാർട്ട്ഫോൺ പ്രേമികൾ ആശങ്ക ഉയർത്തുന്നു. എന്നാൽ ആരോഗ്യവിദഗ്ധർ ഇത് തള്ളിക്കളയുന്നു. "ഐഫോൺ ഫിംഗർ" ഒരു മെഡിക്കൽ അവസ്ഥയല്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഓർത്തോപീഡിക് സർജൻ ഡോ. പീറ്റർ ഇവാൻസ് സാധാരണ ശരീരഘടനയിലെ വ്യതിയാനമായാണ് ഇതിനെ കാണുന്നത്.

ഐഫോൺ ഫിംഗർ അ‌വസ്ഥ ഉണ്ടാകുന്നത് സ്മാർട്ട്ഫോൺ ഉപയോഗം മൂലമാണ് എന്ന് പറയാൻ കഴിയില്ല എന്നാണ് പീറ്റർ ഇവാൻസ് പറയുന്നത്. ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ഏപ്രിൽ ഹിബ്ലറും ഓർത്തോ കരോലിനയിലെ ഹാൻഡ് സർജനുമായ ഡോ. മൈക്കൽ ഗിയറിയും "ഐഫോൺ ഫിംഗർ" എന്നൊരു രോഗാവസ്ഥ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന് പറയുന്നു.

ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ'

"ഐഫോൺ ഫിംഗർ" എന്ന ആശങ്ക പൊളിച്ചെഴുതപ്പെട്ടേക്കാമെങ്കിലും അമിതമായ സ്‌മാർട്ട്‌ഫോൺ ഉപയോഗത്തിൻ്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ വിദഗ്ധർ മൊത്തത്തിൽ തള്ളിക്കളയുന്നില്ല. അ‌മിത സ്മാർട്ട്ഫോൺ ഉപയോഗത്തിനെതിരേ എപ്പോഴും ജാഗ്രത വേണം എന്നുതന്നെയാണ് വിഗദ്ധർ ഉപദേശിക്കുന്നത്. ദീർഘനാളത്തെ സെൽഫോൺ ഉപയോഗം വിവിധ ജോയിൻ്റ് പ്രശ്നങ്ങൾക്കും മസ്കുലോസ്കലെറ്റൽ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡോ. ഇവാൻസ് മുന്നറിയിപ്പ് നൽകുന്നു.

മോതിരവിരലിന് നേർക്ക് ചെറുവിരൽ വളയുന്നതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. സ്‌മാർട്ട്‌ഫോൺ ഉപയോഗത്തെ ഡ്യൂപയ്‌ട്രെൻ്റെ കോൺട്രാക്‌ചർ അല്ലെങ്കിൽ വൈറൽ "ഐഫോൺ ഫിംഗർ" പോലെയുള്ള അവസ്ഥകളുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലും, ഫോണുമായി ബന്ധപ്പെട്ട ചില മെഡിക്കൽ അവസ്ഥകൾ നിലവിലുണ്ടെന്ന് ഡോ. ഇവാൻസ് എടുത്തുപറയുന്നു. അത്തരത്തിലുള്ള ഒരു അവസ്ഥയാണ് ക്യൂബിറ്റൽ ടണൽ സിൻഡ്രോം എന്നറിയപ്പെടുന്ന "സ്മാർട്ട്‌ഫോൺ എൽബോ".

ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ'

ടെക്‌സ്‌റ്റിംഗ് പോലുള്ള പ്രവർത്തനങ്ങളിൽ വ്യക്തികൾ കൈമുട്ട് 90 ഡിഗ്രിക്ക് അപ്പുറത്തേക്ക് ആവർത്തിച്ച് വളയ്ക്കുമ്പോൾ സ്മാർട്ട്‌ഫോൺ എൽബോ ഉണ്ടാകുന്നു. ഇത് ഞരമ്പുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെറു വിരലിൽ ഇക്കിളി അല്ലെങ്കിൽ മരവിപ്പ് പോലുള്ള ലക്ഷണങ്ങൾ കാട്ടുകയും ചെയ്യുന്നു. ഐഫോൺ ഫിംഗർ എന്നത് ഇന്ന് ഒരു ആശങ്ക മാത്രമാണെങ്കിലും അ‌മിത സ്മാർട്ട്ഫോൺ ഉപയോഗത്തിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അ‌മിത സ്മാർട്ട്ഫോൺ ഉപയോഗം മൂലം എന്തെങ്കിലും ശാരീരിക മാറ്റങ്ങൾ ഭാവിയിൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ പ്രതിരോധനടപടികൾ സ്വീകരിക്കുന്നത് നന്നായിരിക്കു. അ‌ത്തരം മുൻകരുതലുകൾ മസ്കുലോസ്കലെറ്റൽ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. അ‌തിനാൽ ദീർഘനേരമുള്ള സ്മാർട്ട്ഫോൺ ഉപയോഗത്തിന് ഇനി കടിഞ്ഞാൺ ഇടുക.

More from GizBot

Best Mobiles in India

English summary
iPhone finger is a buzzword among smartphone users in recent times. Prolonged use of smartphones, especially iPhones, may leave a mark or indentation on the little finger. The term iPhone finger is used to refer to this change. But medical experts are now debunking this phenomenon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X