എന്താണ് ക്യൂ.ആര്‍ കോഡ്? ഇതിന്റെ പ്രവര്‍ത്തനം എന്ത്?
ഒരായിരം വാചകത്തില്‍ ഒതുക്കാവുന്നതല്ല ഈ കോഡ്. ഇനി നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു ക്യൂ.ആര്‍ കോഡ്.
കറുപ്പും വെളുപ്പും അടങ്ങിയ ഒരു സ്റ്റാമ്പിന്റെ അത്ര വലുപ്പമുളള ഒരു ചതുരം എന്നു പറയാം ക്യൂ.ആര്‍ കോഡ്. എന്നാല്‍ ഒരായിരം വാചകത്തില്‍ ഒതുക്കാവുന്നതല്ല ഈ കോഡ്. ഇനി നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു ക്യൂ.ആര്‍ കോഡ്.

എവിടെ നോക്കിയാലും ക്യൂ.ആര്‍ കോഡ്
ഇനി കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന്‍ പോകുന്നു ക്യൂ.ആര്‍ കോഡുകള്‍, അതായത് പത്രങ്ങളില്‍, ചുമരുകളില്‍ എല്ലാം നിറയാന്‍ പോകുന്നു ഇത്.

ക്വുക് റെസ്‌പോണ്ട്
ഒരു പ്രത്യേക രീതിയിലുളള ദ്വിമാന മാട്രിക്‌സ് ബാര്‍ കോഡുകളാണ് ക്യൂ.ആര്‍ കോഡുകള്‍ അഥവ ക്വിക് റെസ്‌പോണ്ടുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറു മടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യൂ.ആര്‍ കോഡുകള്‍ക്കാകും.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ക്യൂ.ആര്‍ റീഡര്‍ ആപ്ലിക്കേഷന്‍
ക്യൂ.ആര്‍ റീഡര്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുളള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. ഇത് ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുളള ലിങ്കോ വീഡിയയോ ആകാം.

വെബ്‌സൈറ്റ് ലിങ്കുകള്‍
ഏതിന്റെ എങ്കിലും ലിങ്കുകള്‍ കിട്ടിയാല്‍ അത് തെറ്റു കൂടാതെ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതിനു പകരം ക്യൂ.ആര്‍ കോഡ് നല്‍കുകയാണെങ്കില്‍ ആവശ്യക്കാര്‍ക്ക് മൊബൈലില്‍ ഫോട്ടോ എടുത്താല്‍ ആ ലിങ്കിലേക്ക് ഉടന്‍ പ്രവേശിക്കാനാകുന്നതാണ്.

വാട്ട്‌സാപ്പ് ക്യൂ.ആര്‍ കോഡ്
വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്ട്‌സാപ്പ് വെബ് ഉപയോഗിക്കുന്നവക്കറിയാം. വാട്ട്‌സാപ്പ് സൈറ്റ് തുറന്ന് ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പില്‍ സന്ദേശങ്ങള്‍ മറയ്ക്കാന്‍ സാധിക്കും.

വിസിറ്റിങ്ങ് ക്യൂ.ആര്‍ കോഡ്
നമ്മുടെ അഡ്രസ്സും ഫോണ്‍ നമ്പറും ഈമെയില്‍ എന്നിവ അടങ്ങുന്ന ക്യൂ.ആര്‍ കോടുകള്‍ അടങ്ങിയ വിസിറ്റിങ്ങ് കാര്‍ഡുകള്‍ ഉണ്ട്. ഫോണില്‍ ഒരു ഫോട്ടോ എടുത്താല്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് മൊബൈലില്‍ ലഭിക്കും.


Click it and Unblock the Notifications








