Home
News

ഇതെന്ത് തേങ്ങയാണ് എന്ന് ഇനി ചോദിക്കേണ്ട, എല്ലാം 'സാം' പറഞ്ഞുതരും! ചിത്രത്തിലെ വസ്തുക്കളെ തിരിച്ചറിയാൻ എഐ ടൂൾ

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ബാർഡും ​മൈക്രോസോഫ്ടിന്റെ പുതിയ ബിങ്ങും മിഡ്ജേർണി കോർപ്പറേഷന്റെ മിഡ്ജേർണിയുമെല്ലാം എഐ എന്ന 'മാന്ത്രികവടി' ഉപയോഗിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയും കൂടുതൽ അ‌ദ്ഭുത പ്രവൃത്തികൾ കാണിക്കാൻ തയാറെടുക്കുകയുമാണ്. ലോകം ഇങ്ങനെ എഐയുടെ ചർച്ചകളിൽ മുഴുകി നിൽക്കുമ്പോൾ അ‌തിൽനിന്ന് മാറി നിൽക്കാൻ മെറ്റയ്ക്കും സാധിക്കില്ല.

ചെറിയ ടെക്നോളജി കമ്പനികൾ പോലും എഐ ഗവേഷണത്തിന് മുന്നിട്ടിറങ്ങുമ്പോൾ ലോകമാകെ ആരാധകരും ഉപയോക്താക്കളുമുള്ള, ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും വാട്സ്ആപ്പിന്റെയുമൊക്കെ മാതൃകമ്പനിയായ മെറ്റ വെറുതെയിരുന്നാൽ ശരിയാകില്ലല്ലോ. അ‌തിനാൽത്തന്നെ മാർക്ക് സക്കർബർഗിന്റെ മെറ്റയും എഐ പോരാട്ടത്തിലേക്ക് രണ്ടും കൽപ്പിച്ച് എടുത്തുചാടി. ഒടുവിൽ അ‌തിന് ഫലമുണ്ടായിരിക്കുകയാണ് എന്ന് മെറ്റയുടെ ബ്ലോഗ്പോസ്റ്റ് വ്യക്തമാക്കുന്നു.

ഇതെന്ത് തേങ്ങയാണ് എന്ന് ഇനി ചോദിക്കേണ്ട, എല്ലാം 'സാം' പറഞ്ഞുതരും!

സെഗ്മന്റ് എനിതിങ് മോഡൽ അഥവാ 'സാം' എന്ന് പേരിട്ടിരിക്കുന്ന പുത്തൻ എഐ മോഡൽ അ‌വതരിപ്പിച്ചുകൊണ്ടാണ് മെറ്റ തങ്ങളുടെ എഐ കരുത്ത് തെളിയിച്ചിരിക്കുന്നത്. ഒരു ഇമേജിനുള്ളിലെ ഓരോ വസ്തുവിനെയും തിരിച്ചറിയാൻ കഴിയുന്ന ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ആണ് സാം എന്നാണ് മെറ്റ ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ചിത്രങ്ങളിലെ ആളുകളെ തിരിച്ചറിഞ്ഞ് പോസ്‌റ്റുകളിൽ ടാഗ് ചെയ്യാനും ഉള്ളടക്കം മോഡറേറ്റ് ചെയ്യാനും ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പോസ്റ്റുകൾ ശുപാർശ ചെയ്യാനും മെറ്റ ഇതിനകം തന്നെ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എങ്കിലും സാമിന്റെ വരവ് അ‌ത്തരം സാങ്കേതികവിദ്യയിലേക്കുള്ള കടന്നുചെല്ലൽ ഏറെ വിശാലമാക്കുമെന്ന് മെറ്റ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.

ഇതെന്ത് തേങ്ങയാണ് എന്ന് ഇനി ചോദിക്കേണ്ട, എല്ലാം 'സാം' പറഞ്ഞുതരും!

സെഗ്‌മെന്റ് എനിതിംഗ് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെ ബുധനാഴ്ചയാണ് മെറ്റയുടെ ഗവേഷണ വിഭാഗം SAM (സെഗ്‌മെന്റ് എനിതിംഗ് മോഡൽ) അവതരിപ്പിച്ചത്. സാം മോഡലും ഡാറ്റാസെറ്റും ഒരു നോൺ-കൊമേഴ്‌സ്യൽ ലൈസൻസിന് കീഴിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഈ പ്രോട്ടോടൈപ്പിലേക്ക് സ്വന്തം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഉപയോക്താക്കൾ അത് ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സമ്മതിക്കേണ്ടതുണ്ട്.

തങ്ങളുടെ ആപ്പുകളിൽ ഈ വർഷംതന്നെ സാമിന്റെ സേവനം കാര്യക്ഷമമായി ഉൾപ്പെടുത്താൻ ശ്രമിച്ചുവരികയാണെന്നും മെറ്റ വ്യക്തമാക്കുന്നുണ്ട്. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് ഉൾപ്പെടെ സാമിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് മെറ്റയുടെ ശ്രമം. ജനറേറ്റീവ് എഐ ഉപയോഗിച്ച് വസ്തുക്കളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനപ്പുറം പുത്തൻ കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യാനും ഡാറ്റയുടെ വർഗീകരണത്തിനായും ഉപയോഗപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്.

മെറ്റയുടെ ആപ്പുകളിൽ ഇത്തരം സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നത് ഈ വർഷം മുൻഗണന നൽകുമെന്ന് സിഇഒ മാർക്ക് സക്കർബർഗും പറഞ്ഞിട്ടുണ്ട്. കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ജനറേറ്റീവ് എഐ ടൂളുകളുടെ ഉദാഹരണങ്ങളിൽ ഒന്ന് ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് സർറിയൽ വീഡിയോകൾ സൃഷ്ടിക്കുക എന്നതാണ്. ഗദ്യത്തിൽ നിന്ന് കുട്ടികളുടെ പുസ്തകത്തിലേക്കുള്ള ചിത്രീകരണങ്ങൾ സൃഷ്ടിക്കുന്നതാണ് മറ്റൊന്ന്.

ഇതെന്ത് തേങ്ങയാണ് എന്ന് ഇനി ചോദിക്കേണ്ട, എല്ലാം 'സാം' പറഞ്ഞുതരും!

എഐ ഉപയോഗിച്ച് മുന്നേറാൻ മറ്റ് കമ്പനികൾ നടത്തുന്ന ശ്രമങ്ങൾകണ്ടാണ് ഫെയ്സ്ബുക്കും അ‌തിലേക്ക് എടുത്ത് ചാടിയിരിക്കുന്നത്. ഇതോടെ എഐ മത്സരം കൂടുതൽ മുറുകിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അ‌പാരമാണ് എന്ന് ടെക് കമ്പനികൾ തിരിച്ചറിയുന്നുണ്ട്. എന്നാൽ എഐ പരീക്ഷണങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന കമ്പനികൾ അ‌തിലെ അ‌പകടസാധ്യതകൾക്കുകൂടി തിരിച്ചറിയണം എന്ന ആവശ്യവും ശക്തമാണ്.

എന്നാൽ എഐ പരീക്ഷണം നിർത്തിവയ്ക്കണം എന്ന വാദങ്ങളെ എതിർത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് രംഗത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസന പ്രവർത്തനങ്ങൾ തടയുന്നത് വരാനിരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരമാവില്ല. എഐയെ എങ്ങനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത് എന്നും ബിൽ ഗേറ്റ്‌സ് പ്രതികരിച്ചു.

More from GizBot

Best Mobiles in India

English summary
Meta has announced a new AI model called the Segment Anything Model, or 'SAM'. SAM is a powerful AI model that can recognise every object within an image. Meta already uses similar technology to tag posts, moderate content, and recommend posts to Facebook and Instagram users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X