പ്ലാസ്മ ടി.വി.യും എല്‍.സി.ഡി. ടിവിയും തമ്മിലുള്ള വ്യത്യാസമെന്ത്?

Posted By:

അടുത്ത കാലത്തായി ടെലിവിഷന്‍ വിപണിയില്‍ സ്ഥിരമായി കേള്‍ക്കുന്നതാണ് പ്ലാസ്മ ടി.വി., എല്‍.സി.ഡി ടി.വി. എന്നിവ. എന്താണ് ഈ ടി.വി. കളുടെ പ്രത്യേകത. രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്. കാഴ്ചയ്ക്ക് രണ്ടു ടി.വി.കളും ഏകദേശം ഒരുപോലെയാണ്. പരന്നതും പിന്നിലേക്ക് ഒട്ടും തള്ളിനില്‍ക്കാത്തതുമായ ഡിസൈന്‍. എന്നാല്‍ പ്ലാസ്മ ടി.വി.ക്ക് എല്‍.സി.ഡിയേക്കാള്‍ അല്‍പം വില കൂടുകയും ചെയ്യും. എന്താണ് ഇതിനു കാരണം. ഈ രണ്ടു ടി.വികളും തമ്മിലുള്ള വ്യത്യാസമെന്താണ്. അതെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

പ്ലാസ്മ ടി.വി.

ഫ് ളൂരസെന്റ് ബള്‍ബുകളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് പ്ലാസ്മ ടി.വിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ഫോസ്ഫറസ് കോട്ടിംങ്ങോടു കൂടിയ ചെറിയ പ്ലാസ്മ സെല്ലുകളാണ് ഡിസ്‌പ്ലെ സാധ്യമാക്കുന്നത്. അതായത് ചെറിയ ചെറിയ പ്ലാസ്മ സെല്ലുകള്‍ അടുക്കി വയ്ക്കും. ഒരോ സെല്ലിനും ഇടയിലായി ഗ്ലാസ് പാനല്‍ കൊണ്ടുള്ള ചെറിയ വിടവ് ഉണ്ടാവും. അതില്‍ നിയോണ്‍-ക്‌സിനോണ്‍ ഗാസ് നിറയ്ക്കും. ടി.വി. പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഗാസ് ചാര്‍ജ് ആവും. ഇ ഗാസ് ഫോസ്ഫറസ് സെല്ലുകളില്‍ പ്രവേശിക്കുമ്പോഴാണ് ചിത്രങ്ങള്‍ കാണുന്നത്.

എല്‍.സി.ഡി. ടി.വി.

പ്ലാസ്മയില്‍ നിന്ന് വ്യത്യസതമായ സാങ്കേതിക വിദ്യയാണ് എല്‍.സി.ഡി ടി.വിയില്‍ ഉപയോഗിക്കുന്നത്. സുതാര്യമായ രണ്ടു പാളികള്‍ ചേര്‍ത്തു വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരു പാളിയില്‍ ലിക്വിഡ് ക്രിസ്റ്റലുകള്‍ പതിച്ചിട്ടുണ്ടാകും. ഈ ക്രിസ്റ്റലുകളിലൂടെ വെളിച്ചം കടത്തിവിടുമ്പോഴാണ് ചിത്രങ്ങള്‍ രൂപപ്പെടുന്നത്. ഈ ചിത്രങ്ങള്‍ സുതാര്യമായ രണ്ടാമത്തെ പാളിയിലേക്ക് പ്രവേശിക്കുമ്പോള്‍ നമുക്ക് ചിത്രങ്ങള്‍ ദൃശ്യമാവും.

ഇരു ടി.വികളുടെയും ഗുണങ്ങളും ദോഷങ്ങളും അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Plasma TV

ഫ് ളൂരസെന്റ് ബള്‍ബുകളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് പ്ലാസ്മ ടി.വിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ഫോസ്ഫറസ് കോട്ടിംങ്ങോടു കൂടിയ ചെറിയ പ്ലാസ്മ സെല്ലുകളാണ് ഡിസ്‌പ്ലെ സാധ്യമാക്കുന്നത്. അതായത് ചെറിയ ചെറിയ പ്ലാസ്മ സെല്ലുകള്‍ അടുക്കി വയ്ക്കും. ഒരോ സെല്ലിനും ഇടയിലായി ഗ്ലാസ് പാനല്‍ കൊണ്ടുള്ള ചെറിയ വിടവ് ഉണ്ടാവും. അതില്‍ നിയോണ്‍-ക്‌സിനോണ്‍ ഗാസ് നിറയ്ക്കും. ടി.വി. പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഗാസ് ചാര്‍ജ് ആവും. ഇ ഗാസ് ഫോസ്ഫറസ് സെല്ലുകളില്‍ പ്രവേശിക്കുമ്പോഴാണ് ചിത്രങ്ങള്‍ കാണുന്നത്.

LCD TV

പ്ലാസ്മയില്‍ നിന്ന് വ്യത്യസതമായ സാങ്കേതിക വിദ്യയാണ് എല്‍.സി.ഡി ടി.വിയില്‍ ഉപയോഗിക്കുന്നത്. സുതാര്യമായ രണ്ടു പാളികള്‍ ചേര്‍ത്തു വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരു പാളിയില്‍ ലിക്വിഡ് ക്രിസ്റ്റലുകള്‍ പതിച്ചിട്ടുണ്ടാകും. ഈ ക്രിസ്റ്റലുകളിലൂടെ വെളിച്ചം കടത്തിവിടുമ്പോഴാണ് ചിത്രങ്ങള്‍ രൂപപ്പെടുന്നത്. ഈ ചിത്രങ്ങള്‍ സുതാര്യമായ രണ്ടാമത്തെ പാളിയിലേക്ക് പ്രവേശിക്കുമ്പോള്‍ നമുക്ക് ചിത്രങ്ങള്‍ ദൃശ്യമാവും.

ADVANTAGES of Plasma TV

1. മികച്ച പിക്ചര്‍ ക്വാളിറ്റി

2. കൃത്യമായ നിറവിന്യാസം

3. ഏതു വശത്തു നിന്നു നോക്കുമ്പോഴും വ്യക്തമായി ചിത്രങ്ങള്‍ കാണാം.

Disadvantages of Plasma TV

എല്‍.സി.ഡി. ടിവിയുടെ അത്ര ബ്രൈറ്റ്‌നസ് പ്ലാസ്മ ടി.വിക്കില്ല

സ്‌ക്രീന്‍ പ്രതലം കൂടുതല്‍ പ്രതിഫലിക്കും. അതായത് പുറത്തുനിന്നുള്ള വെളിച്ചം പതിക്കുമ്പോള്‍ സ്‌ക്രീനില്‍ പ്രതിഫലനം വരും.

പ്ലാസ്മ ടി.വി. പെട്ടെന്ന് ചൂടു പിടിക്കും. പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ എനര്‍ജിയും ആ്വവശ്യമാണ്.

ഡിസ്‌പ്ലെയുടെ ആയുസ് കുറവാണ്. 60000 മണിക്കൂര്‍ ആണ് പ്ലാസ്മ ടി.വി. കളുടെ ഡിസ്‌പ്ലെയുടെ ആയുസ്.

Advantages of LCD TV

1.എല്‍.സി.ഡി ടി.വികള്‍ എത്ര സമയം പ്രവര്‍ത്തിച്ചാലും ചൂട് കുറവായിരിക്കും.

2. പ്ലാസ്മ ടി.വി. യേക്കാള്‍ ബ്രൈറ്റ്‌നസ് കൂടുതലാണ്.

3. ബാഹ്യമായ വെളിച്ചം കൊണ്ടുള്ള പ്രതിഫലനം കുറവാണ്.

4. ഭാരം കുറവാണ്.

Disadvantages of LCD TV

1. വശങ്ങളില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ വ്യക്തത കുറയും

2. ഉള്ളിലുള്ള ഏതെങ്കിലും ക്രിസ്റ്റലുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ സ്‌ക്രീനില്‍ കറുത്തതോ വെളുത്തതോ ആയ കുത്തുകള്‍ പ്രത്യക്ഷപ്പെടും. മാത്രമല്ല, ഒരു ക്രിസ്റ്റല്‍ തകരാറിലായാലും സ്‌ക്രീന്‍ മുഴുവനായി മാറ്റേണ്ടി വരും.

3. പ്ലാസ്മ ടി.വിയേക്കാള്‍ വില കൂടുതലാണ് എല്‍.സി.ഡിക്ക്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
പ്ലാസ്മ ടി.വി.യും എല്‍.സി.ഡി. ടിവിയും തമ്മിലുള്ള വ്യത്യാസമെന്ത്?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot