പവര്‍ ബട്ടണിലെ ചിഹ്നത്തിന്റെ അര്‍ത്ഥമെന്ത്?

|

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓണ്‍ ആക്കാനും ഓഫ് ചെയ്യാനും ഉപയോഗിക്കുന്ന പവര്‍ ബട്ടണിലെ ചിഹ്നം അറിയാത്തവരുണ്ടാകില്ല. ആദ്യകാലങ്ങളില്‍ ഉപകരണങ്ങളില്‍ ഈ ചിഹ്നം ഇല്ലായിരുന്നു. ഓണ്‍, ഓഫ് എന്ന് പവര്‍ ബട്ടണുകളില്‍ എഴുതുകയായിരുന്നു പതിവ്.

 

ചിഹ്നം

ചിഹ്നം

1973 മുതലാണ് ഇന്ന് നമ്മള്‍ കാണുന്ന ചിഹ്നം പ്രചാരത്തില്‍ വന്നത്. അന്താരാഷ്ട്ര ഇലക്ട്രോകെമിക്കല്‍ കമ്മീഷനാണ് പവര്‍ ചിഹ്നം 'ഓണ്‍' ആക്കിയത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളുടെ കൂട്ടത്തില്‍ കമ്മീഷന്‍ ഇത് കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

വെറുമൊരു ചിഹ്നമല്ല

വെറുമൊരു ചിഹ്നമല്ല

വെറുമൊരു ചിഹ്നമല്ല ഇത്. പവര്‍ ചിഹ്നത്തിന് അര്‍ത്ഥമുണ്ട്. ചിഹ്നത്തിലെ വൃത്തം പൂജ്യത്തെയും (ഓഫ് ആയ അവസ്ഥ) വര ഒന്നിനെയും (ഓണ്‍ ആയ അവസ്ഥ) സൂചിപ്പിക്കുന്നു.

 ബട്ടണിലെ ഓണ്‍, ഓഫ്

ബട്ടണിലെ ഓണ്‍, ഓഫ്

പവര്‍ ബട്ടണിലെ എഴുത്ത് ഒഴിവാക്കി ചിഹ്നം നല്‍കിയതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു, ഭാഷയുടെ പരിമിതി മറകടക്കുക. ബട്ടണിലെ ഓണ്‍, ഓഫ് എന്നിവ മനസ്സിലാക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്ന കാലത്താണ് ചിഹ്നം പ്രത്യക്ഷപ്പെട്ടത്. ഡിജിറ്റല്‍ യൂസര്‍ ഇന്റര്‍ഫേസുകളിലും ഇപ്പോള്‍ പവര്‍ ചിഹ്നം ഉപയോഗിക്കുന്നു.

ഓഫ്/ ഓണ്‍
 

ഓഫ്/ ഓണ്‍

പവര്‍ ബട്ടണുമായി ബന്ധപ്പെട്ട ഒന്നിലധികം ചിഹ്നങ്ങളുണ്ട്. വരയുടെ പകുതി മാത്രം വൃത്തത്തിന് അകത്താണെങ്കില്‍ ഉപകരണം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിട്ടില്ലെന്ന് മനസ്സിലാക്കാം. ഉപകരണം സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ആയിട്ടേയുള്ളൂ. വര പൂര്‍ണ്ണമായും വൃത്തത്തിന് ഉള്ളിലാണെങ്കില്‍ ഉപകരണം പൂര്‍ണ്ണമായും ഓഫ്/ ഓണ്‍ ആയിക്കഴിഞ്ഞു.

രാജ്യത്ത് പ്രളയത്തെ കുറിച്ചു മുന്നറിയിപ്പ് നൽകാൻ ഗൂഗിൾ! സൗകര്യം ഉടൻ!രാജ്യത്ത് പ്രളയത്തെ കുറിച്ചു മുന്നറിയിപ്പ് നൽകാൻ ഗൂഗിൾ! സൗകര്യം ഉടൻ!


Most Read Articles
Best Mobiles in India

Read more about:
English summary
What is the meaning of the symbol on the power button?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X