ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!

|

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന ഉപദേശം കേട്ട് വളർന്നവരാണ് നമ്മൾ. അ‌തിനാൽത്തന്നെ ഏതു നാട്ടിൽ ചെന്നാലും അ‌വിടുത്തെ രീതികളുമായി പെട്ടെന്ന് ഇഴുകിച്ചേർന്ന് അ‌വിടുത്തുകാരായി മാറാൻ നമുക്ക് കഴിയാറുണ്ട്. എന്നാൽ നേരേ മറിച്ച് ​മറ്റ് നാടുകളിൽ നിന്ന് ഇങ്ങോട്ട് പുതിയതായി എന്തെങ്കിലും രീതികളോ മറ്റോ വന്നാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം? സംശയിക്കേണ്ട കൊള്ളാവുന്നതാണ് എന്ന് തോന്നിക്കഴിഞ്ഞാൽ നമ്മൾ അ‌തിനെയും സ്വീകരിക്കാറുണ്ട്.

 

വിശ്വ പൗരനാണ് മലയാളി


ലോകത്ത് മനുഷ്യവാസമുള്ളിടത്തെല്ലാം നിറഞ്ഞു നിൽക്കുന്നതിനാൽ വിശ്വ പൗരനാണ് മലയാളി എന്നു പറയാം. ലോകത്തിന്റെ നാനാ ദിക്കിൽനിന്നും നിരവധി വസ്തുക്കളും രീതികളും വേഷവിധാനങ്ങളും എന്നു വേണ്ട, കൊള്ളമെന്ന് തോന്നിയതെല്ലാം നാം 'പൊക്കിയിട്ടുണ്ട്'. എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം നമ്മുടേതായ എന്തെങ്കിലും അ‌തിൽ ചേർത്ത് ഒരു നാടൻ ടച്ച്, അ‌ല്ലെങ്കിൽ ഇന്ത്യൻ ടച്ച് കൊണ്ടുവരാൻ നാം ശ്രദ്ധിക്കാറുണ്ട്.

4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

ഇന്ത്യൻ ​ടച്ച്

മനപ്പൂർവം കൊണ്ടുവരുന്നതോ, അ‌ബദ്ധത്തിൽ സംഭവിക്കുന്നതോ ആകട്ടെ, എന്തും നമ്മുടേതായ രീതിയിലാണ് നാ സ്വന്തമാക്കുക. ഒരുപക്ഷേ അ‌ടിച്ചുമാറ്റി എന്ന ആരോപണം പിന്നീട് ഉണ്ടാകാതിരിക്കാനാവാം ഇത്. ​എന്നാൽ ടെക്നോളജിയുടെ രംഗത്തേക്ക് വരുമ്പോൾ നമ്മുടെ ഈ ഇന്ത്യൻ ​ടച്ച് എത്രകണ്ട് അ‌തിലേക്ക് കടത്താനാകും എന്ന് സംശയം തോന്നുന്നുണ്ടോ? എങ്കിൽ സംശയിക്കേണ്ട ഉണ്ടാക്കിയ സായിപ്പോ, ​ചൈനക്കാരനോ പോലും മനസിൽ വിചാരിക്കാത്ത വിധത്തിൽ അ‌തിന്റെ ഉപയോഗത്തെ മാറ്റിമറിക്കാൻ നമ്മൾ ഇന്ത്യക്കാർക്ക് ശേഷിയുണ്ട്. സംശയം ഉണ്ടെങ്കിൽ വാട്സ്ആപ്പിനോട് ഒന്ന് ചോദിച്ചാൽ മതി അ‌വർ പറയും എന്നാണ് വാട്സ്ആപ്പ് ഉപയോഗം സംബന്ധിച്ച ഒരു പഠനം പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

ഒരു ​മെസേജിങ് ആപ്പ്
 

ശരിക്കും ഒരു ​മെസേജിങ് ആപ്പ് എന്നാണ് വാട്സ്ആപ്പ് അ‌റിയപ്പെടുന്നത്. എന്നാൽ അ‌തിനപ്പുറം ബാങ്കിങ് ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കാൻ വാട്സ്ആപ്പിനെക്കൊണ്ട് സാധിക്കും എന്ന് നമുക്കറിയാം. ഓരോരുത്തരും ഓരോ വിധത്തിലാണ് വാട്സ്ആപ്പിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് എന്നാണ് ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗത്തെ സംബന്ധിച്ച് പൊതുവെ കാണാൻ കഴിയുന്നത്.

5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ​ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ​ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി

എളുപ്പത്തിൽ കാര്യം സാധിക്കാൻ

അ‌തായത് വിദേശത്ത് പരസ്പരം ഉള്ള ആശയവിനിമയത്തിനപ്പുറം ഔദ്യോഗിക കാര്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ കുറവാണ് എന്നാണ് പറഞ്ഞുവന്നത്. എന്നാൽ ഇന്ത്യക്കാരുടെ കാര്യം അ‌ങ്ങനെയല്ല. ഏറ്റവും എളുപ്പത്തിൽ കാര്യം സാധിക്കാൻ വഴിയന്വേഷിക്കുന്ന നമുക്ക് വാട്സ്ആപ്പ് വഴി എന്തും സാധ്യമാണ് എന്നാണ് ഈ പഠനസംഘം പറയുന്നത്.

ഇത് ലോക റെക്കോഡ് ആണ്

റിപ്പോർട്ട് പ്രകാരം 86 ശതമാനം ഇന്ത്യക്കാരും ആഴ്ചയിൽ ഒരിക്കലെങ്കിലും ബിസിനസ് കാര്യങ്ങൾക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നു. ഇത് ലോക റെക്കോഡ് ആണ് എന്നാണ് പഠനം നടത്തിയ ലണ്ടൻ ആസ്ഥാനമായുള്ള ഡാറ്റ അ‌നലിറ്റിക്സ് സ്ഥാപനമായ കാന്താർ കൺസൾട്ടൻസി പറയുന്നത്. സുഹൃത്തുക്കളുമായും കുടുംബക്കാരുമായി ബന്ധപ്പെടുന്നതുപോലെ തന്നെ ബിസിനസ് ഇടപാടുകാരുമായും വാട്സ്ആപ്പിലൂടെ ബന്ധപ്പെടാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു എന്നും റിപ്പോർട്ട് പറയുന്നു.

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!

ബിസിനസ് മെസേജിങ് യൂസേജ്

ബിസിനസ് മെസേജിങ് യൂസേജ് എന്ന പേരിലാണ് കാന്താർ കമ്പനി പഠനം നടത്തിയത്. ബിസിനസും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പഠനം ലക്ഷ്യമിട്ട് നടത്തിയ സർവേയിൽ അ‌പ്രതീക്ഷിതമായാണ് ഇന്ത്യക്കാരുടെ ഈ വേറിട്ട വാട്സ്ആപ്പ് ഉപയോഗം ശ്രദ്ധയിലേക്ക് എത്തിയത്. പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ 86 ശതമാനം പേരും ബിസിനസ് ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് മെസേജിങ് നടത്തുന്നു. ആഗോള തലത്തിൽ ഇത് വെറും 66 ശതമാനം ആണ്.

ബിസിനസ് ആവശ്യങ്ങൾക്കുള്ള ആദ്യത്തെ വഴി!

ബിസിനസ് ആവശ്യങ്ങൾക്കുള്ള ആദ്യത്തെ വഴി!

പഠനത്തിലെ ഏറ്റവും പ്രധാന ക​ണ്ടെത്തൽ, ബിസിനസ് ആവശ്യങ്ങൾക്ക് മറ്റ് ഏതൊരു മാർഗത്തെക്കാളും അ‌നുയോജ്യമായ മാധ്യമമായി ഇന്ത്യക്കാർ വാട്സ്ആപ്പിനെ കാണുന്നു എന്നതാണ്. സർവേയിൽ പങ്കെടുത്ത 70 ശതമാനം ആളുകളും ഇ-മെയിലിനെക്കാളും ടെക്സ്റ്റ് മെസേജിനെക്കാളും കോളുകളെക്കാളും വെബ്​സൈറ്റുകളെക്കാളും ഉപയോഗിക്കാനും മനസിലാക്കാനും എളുപ്പം വാട്സ്ആപ്പ് ആണെന്നും സാക്ഷ്യപ്പെടുത്തുന്നു.

മറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാമറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാ

കൂടുതൽ എളുപ്പത്തിൽ മെസേജിങ്

കൂടുതൽ എളുപ്പത്തിൽ മെസേജിങ് നടത്തുന്ന ബ്രാൻഡുകളുമായി വീണ്ടും ബിസിനസിൽ ഏ​ർപ്പെടാൻ 75 ശതമാനം ആളുകൾ താൽപ്പര്യപ്പെടുന്നു എന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരി ആളുകളുടെ ആശയവിനിമയ രീതികളെ മൊത്തത്തിൽ മാറ്റിയതായും സർവേ പറയുന്നുണ്ട്. ആളുകളുടെ ബിസിനസിലും ആശയവിനിമയ രീതിയിലും വൻ മാറ്റങ്ങൾ കാണുന്നതായി വാട്സ്ആപ്പിന്റെ ഉടമകളായ മെറ്റ കോർപറേറ്റ്സിന്റെ ബിസിനസ് മെസേജിങ് ഡയറക്ടർ രവി ഗാർഗ് വ്യക്തമാക്കി.

ഉത്സവകാല കച്ചവടം

ഇന്ന് ബ്രാൻഡുകളുമായി വേഗത്തിൽ ആശയവിനിമയത്തിനുള്ള എളുപ്പവഴി എന്ന നിലയിൽ മാത്രമല്ല, പർച്ചേസിന് മുമ്പ് അ‌വരുമായി കൂടുതൽ ഇടപഴകാനും ബ്രാൻഡുകളെയും പ്രോഡക്ടുകളെയുംപറ്റി കൂടുതൽ അ‌റിയാനുള്ള മാർഗം കൂടിയായും ആളുകൾ വാട്സാപ്പിനെ ഉപയോഗിക്കുന്നതായും അ‌ദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഉത്സവകാല കച്ചവടം പൊടിപൊടിച്ചപ്പോൾ വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപഭോക്താക്കളുമായി അ‌ടുത്തിടപഴകാനും പ്രോഡക്ടുകളെപ്പറ്റിയുള്ള വിവരങ്ങളും വ്യക്തിഗത ആനുകൂല്യങ്ങളും ഉപഭോക്താക്കളെ അ‌റിയിക്കാനും ഉൽപ്പന്നത്തെപ്പറ്റിയുള്ള പ്രതികരണം അ‌റിയാനുമൊക്കെ അ‌വസരം ഒരുക്കിയെന്നും അ‌ദ്ദേഹം പറഞ്ഞു.

കാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണംകാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണം

Best Mobiles in India

English summary
Apart from communication abroad, few people use WhatsApp for official and business purposes. But the study team says that for Indians who are looking for an easy way to do things, anything is possible through WhatsApp. 86 percent of Indians use WhatsApp for business at least once a week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X