ഐഫോണിലെ ക്യാമറയ്ക്കും ഫ്‌ളാഷിനും ഇടയിലെ ചെറിയ സുഷിരം എന്താണ്?

Written By:

ആപ്പിള്‍ ക്രമാനുഗതമായി അതിന്റെ ഫോണുകള്‍ക്ക് കൂടുതല്‍ ആവേശകരമായ സവിശേഷതകള്‍ കൊണ്ടു വന്നിരിക്കുകയാണ്. കുറേ കാലമായി ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിലെ പല കാര്യങ്ങളും നിങ്ങള്‍ അറിയാതെ പോകുകയാണ്.

ഐഫോണിലെ ക്യാമറയ്ക്കും ഫ്‌ളാഷിനും ഇടയിലെ ചെറിയ സുഷിരം എന്താണ്?

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മൊബൈല്‍ നമ്പര്‍ മറയ്ക്കാം!

പല കാര്യങ്ങളും അബദ്ധത്തില്‍ ചെയ്തു മനസ്സിലാക്കുന്നവരും ഉണ്ട്. എന്നാല്‍ ഐഫോണില്‍ പലരും അറിയാതെ പോകുന്ന ഒരു കാര്യം ഉണ്ട്, അതായത് ക്യാമറയ്ക്കും ഫ്‌ളാഷനും ഇടയില്‍ കാണുന്ന ആ ചെറിയ സുഷിതം. എന്താണ് ആ സുഷിരം?

നിങ്ങള്‍ അതിനെ കുറിച്ച് പല തവണ ആലോചിച്ചിട്ടില്ലേ? ഉണ്ടാകും. ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ഇതിനെ കുറിച്ച് ഒരു ലേഖനം തയ്യാറിക്കിയിട്ടുണ്ട്.

എന്താണ് ഐഫോണില്‍ കാണുന്ന ആ സുഷിരം എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 5നു ശേഷമാണ് ഈ മാറ്റം

ഐഫോണ്‍ 5നു ശേഷം ഇറങ്ങിയ ഫോണുകള്‍ക്കാണ് ഇത്തരത്തിലൊരു മാറ്റം സംഭവിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഇത്തരമൊരു സവിശേഷത ഐഫോണുകളില്‍ ഇല്ലായിരുന്നു.

ഈ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനില്‍ ഏതു തിരഞ്ഞെടുക്കും?

ഫോണിലെ ഈ ചെറിയ സുഷിരത്തിന്റെ പ്രയോജനം?

ഈ ചെറിയ സുഷിരം ഒരു മൈക്രോ ഫോണ്‍ ആണ്. 'റിയര്‍ മൈക്രോഫോണ്‍' എന്നാണ് ഇതിന്റെ പേര്. ശബ്ദകോലാഹങ്ങളെ ഇല്ലാതാക്കുക എന്ന ധര്‍മ്മമാണ് ഇത് നിര്‍വ്വഹിക്കുന്നത്.

ശബ്ദത്തിനു മൂര്‍ച്ച നല്‍കുന്നു

പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന ശബ്ദലോഹങ്ങളെ ഒഴിവാക്കി നല്ല മൂര്‍ച്ചയുളള ശബ്ദം നല്‍കാന്‍ സഹായിക്കുന്നു. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സമയത്തും വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോഴും ഫേസ് ടൈം കോള്‍ ചെയ്യുമ്പോഴും ഈ ചെറിയ സുഷിരം മറ്റു ശബ്ദങ്ങളെ ഒഴിവാക്കിത്തരും.

മൂന്നു മൈക്രോ ഫോണുകള്‍!

ഐഫോണ്‍ 5നു ശേഷം ഇറങ്ങുന്ന എല്ലാ ഐഫോണുകള്‍ക്കും മൂന്നു മൈക്രോഫോണുകളാണുളളത്. ഒന്നാമത്തേത് ഏറ്റവും താഴെ, രണ്ടാമത്തേത് പിന്നില്‍, മൂന്നാമത്തേത് സ്പീക്കര്‍ ഗ്രില്ലിന്റെ അടിയിലായും.

അസ്യൂസ് സെന്‍ഫോണ്‍ AR 8ജിബി റാം: മറ്റു ഫോണുകളുമായി താരതമ്യം ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Every iPhone since the iPhone 5 has had a tiny black dot between the lens and flash.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot