Home
News

വൈഫൈ 6 സാങ്കേതികവിദ്യയും മാറിയ വൈഫൈ അനുഭവവും

വൈഫൈ 6 സാങ്കേതികവിദ്യയെക്കുറിച്ച് ലോകം കേട്ട് തുടങ്ങുന്നത് 2018 മുതലാണ്. വൈഫൈ അലയൻസ് ആണ് നെക്സ്റ്റ് ജനറേഷൻ വൈഫൈയെക്കുറിച്ച് അന്ന് പ്രഖ്യാപനം നടത്തിയത്. 802.11ax സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു വൈഫൈ 6 ടെക്നോളജി വികസിപ്പിച്ചെടുത്തതും. 2018 മുതൽ കേൾക്കുന്നതാണെങ്കിലും വൈഫൈ 6 സാങ്കേതിക വിദ്യ ഇന്നും സാർവത്രികം ആയിട്ടില്ല. വെഫൈ 6ന് സപ്പോർട്ട് നൽകുന്ന ഡിവൈസുകളും കുറവാണ്.

വൈഫൈ

അടുത്ത കാലം വരെ വളരെ കുറച്ച് സ്മാർട്ട്ഫോണുകൾ മാത്രമാണ് വിപണിയിൽ വൈഫൈ 6 സപ്പോർട്ടുമായി എത്തിയിരുന്നത്. എന്നാൽ 2022ന്റെ തുടക്കത്തോടെ ഇതിനൊരു മാറ്റവും വന്നിട്ടുണ്ട്. വൈഫൈ 6 സപ്പോർട്ടുള്ള നിരവധി സ്മാർട്ട്ഫോണുകളും ധാരാളം വൈഫൈ 6 റൂട്ടറുകളും ഈ കുറഞ്ഞ കാലയളവിൽ വിപണിയിൽ എത്തി. വൈഫൈ 6, വൈഫൈ 6ഇ സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

വൈഫൈ 6

അതിവേഗ ഇന്റർനെറ്റാണ് വൈഫൈ 6ന്റെ ഏറ്റവും വലിയ ആകർഷണം, കൂടിയ ത്രൂപുട്ട് ( ഒരു സമയം ട്രാൻസ്ഫർ ചെയ്യുന്ന ഡാറ്റ ), മികച്ച യൂസർ എക്സ്പീരിയൻസ് എന്നിവയും വൈഫൈ 6 ഡിവൈസുകളുടെ പ്രാഥമിക നേട്ടങ്ങൾ ആണ്. ഹയർ ഡെൻസിറ്റി സാഹചര്യങ്ങളിൽ വൈഫൈ 6 ഡിവൈസുകൾ കൂടുതൽ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്നു. അനുയോജ്യമായ ഡിവൈസുകളുടെ ബാറ്ററി ലൈഫ് ഉയർത്താനും ഡിവൈസുകളുടെ ശേഷി കൂട്ടാനും സഹായിക്കും. മുൻഗാമികളേക്കാൾ ഉയർന്ന ഡാറ്റാ ട്രാൻസ്ഫർ നിരക്കുകളും വൈഫൈ 6 ഡിവൈസുകൾ നൽകുന്നു.

വൈഫൈ 6 വ്യത്യസ്തമാകുന്നത് എങ്ങനെ?

വൈഫൈ 6 വ്യത്യസ്തമാകുന്നത് എങ്ങനെ?

വൈഫൈ 5 ഡിവൈസുകളിലെ ത്രൂപുട്ട് ( ഒരു സമയം ട്രാൻസ്ഫർ ചെയ്യുന്ന ഡാറ്റ ) 3.5 ജിബിപിഎസ് ആണ്. അതേ സമയം വൈഫൈ 6ന് ഒന്നിൽ കൂടുതൽ ചാനലുകളുടെ സഹായത്തോടെ 9.6 ജിബിപിഎസ് ത്രൂപുട്ട് കെവരിക്കാൻ കഴിയുന്നു. നിലവിൽ ഉള്ള വൈഫൈ 5 ഡിവൈസുകളെക്കാൾ 250 ശതമാനം കൂടുതൽ വേഗം കൈവരിക്കാൻ വൈഫൈ 6 ഡിവൈസുകൾക്ക് കഴിയും എന്നാണ് ഇതിന് അർഥം.

വൈഫൈ 6 അതിവേഗത്തിന് കാരണം

വൈഫൈ 6 അതിവേഗത്തിന് കാരണം

ഓർത്തോഗണൽ ഫ്രീക്വൻസി ഡിവിഷൻ മൾട്ടിപ്പിൾ ആക്‌സസ് (ഒഎഫ്ഡിഎംഎ), മൾട്ടി യൂസർ, മൾട്ടിപ്പിൾ ഇൻപുട്ട്, മൾട്ടിപ്പിൾ ഔട്ട്‌പുട്ട് (എംയു - മിമോ), ബീം ഫോർമിങ്, 1024 ക്വാഡ്രേച്ചർ മോഡുലേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളാണ് വൈഫൈ 6ന്റെ ഉയർന്ന സ്പീഡ് നൽകുന്നത്. ഉദാഹരണത്തിന്, ഒരേ സമയം നിരവധി ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് ആക്സസ് പോയിന്റുകൾ അനുവദിക്കുന്ന സാങ്കേതികവിദ്യയാണ് ഒഎഫ്ഡിഎംഎ.

മിമോ

അത് പോലെ എംയു - മിമോ ( എംയു - എംഐഎംഒ ) സാങ്കേതികവിദ്യ നിരവധി ഡിവൈസുകളും ആയി ആശയ വിനിമയം നടത്താൻ അനുവദിക്കുന്നു. ഐഒടി സെൻസറുകൾ പോലെ കുറഞ്ഞ ബാൻഡ്‌വിഡ്ത്ത് ശേഷിയുള്ള ചെറിയ പാക്കറ്റ് ആപ്ലിക്കേഷനുകൾക്ക് ഒഎഫ്ഡിഎംഎ അനുയോജ്യമാണ്. അതേ സമയം മിഷൻ ക്രിട്ടിക്കൽ വോയ്‌സ് കോളുകൾ, വീഡിയോ സ്ട്രീമിങ് എന്നിവ പോലെ ഉയർന്ന ബാൻഡ്‌വിഡ്ത്ത് ആപ്ലിക്കേഷനുകളിൽ എംയു - മിമോ ശേഷിയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

സിഗ്നലുകൾ

നെറ്റ്‌വർക്കിൽ ഉടനീളം സിഗ്നലുകൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിന് പകരം ഒരു സ്പെസിഫിക് ഡിവൈസ് ടാർഗറ്റ് ചെയ്യാൻ ബീംഫോർമിങ് സാങ്കേതികവിദ്യ വൈഫൈ 6 റൂട്ടറിനെ അനുവദിക്കുന്നു, അതിന്റെ ഫലമായി വേഗതയേറിയതും സ്ഥിരതയുള്ളതുമായ വൈഫൈ കണക്ഷൻ ലഭിക്കും.ക്യുഎഎം രണ്ട് ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ (എഎം) സിഗ്നലുകൾ ഒരൊറ്റ ചാനലിലേക്ക് ക്ലബ് ചെയ്യുന്നു. ഇത് ആ യുണിഫൈഡ് ചാനലിന്റെ ബാൻഡ്‌വിഡ്ത്ത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വൈഫൈ 6ഇ

വൈഫൈ 6ഇ

വൈഫൈ 6ഇ സപ്പോർട്ട് ലഭിക്കുന്ന ഡിവൈസുകളിൽ നെറ്റ്‌വർക്ക് തിരക്കും ഡ്രോപ്പ് സിഗ്നലുകളും കുറയ്ക്കുന്നതിന് നിരവധി വൈഫൈ ചാനലുകൾ ഉള്ള ഒരു പുതിയ ബാൻഡ് ലഭ്യമാണ്. 6 ഗിഗാഹെർട്സ് ബാൻഡിൽ ലൈസൻസില്ലാത്ത ബ്രോഡ്കാസ്റ്റ് അനുവദിക്കാനുള്ള എഫ് സി സിയുടെ തീരുമാനത്തെ തുടർന്നാണ് വൈഫൈ 6ഇ ലോഞ്ച് ആയത്. ഈ തീരുമാനം വൈഫൈ ഉപയോഗത്തിനും ഐഒടി ഡിവൈസുകൾക്കും ലഭ്യമായ ബാൻഡ്‌വിഡ്‌ത്തിന്റെ അളവ് കൂട്ടുന്നു. ലൈസൻസ് ഇല്ലാത്ത ഉപയോഗത്തിന് നിലവിൽ 6 ഗിഗാഹെർട്സ് ബാൻഡിൽ 1,200 മെഗാഹെർട്സ് സ്പെക്‌ട്രം ആണ് ലഭ്യമായിട്ടുള്ളത്.

വൈഫൈ റൂട്ടറുകൾ

വൈഫൈ 6 സപ്പോർട്ട് ലഭിക്കുന്ന എല്ലാ ഡിവൈസുകളും വൈഫൈ 6ഇയുമായി പൊരുത്തപ്പെടില്ല എന്നത് ശ്രദ്ധിക്കേണ്ട വിഷയം ആണ്. വൈഫൈ 6, വൈഫൈ 6ഇ എന്നിവയുടെ സാധ്യതകൾ പൂർണമായി മനസ്സിലാക്കാൻ, അനുയോജ്യമായ വൈഫൈ റൂട്ടറുകൾ, മെഷ് സിസ്റ്റങ്ങൾ , ന്യൂ ജനറേഷൻ വൈഫൈയ്ക്കും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷനും സപ്പോർട്ട് ലഭിക്കുന്ന ഡിവൈസുകൾ എന്നിവ ആവശ്യമാണ്.

ഓൺലൈൻ

ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോം രീതിയും ജീവിതത്തിന്റെ ഭാഗമാകുന്ന കാലഘട്ടമാണ് ഇത്. ബ്രോഡ്ബാന്റ് കണക്ഷൻ ഉണ്ടെങ്കിലും വൈഫൈ മോഡം മികച്ച വേഗത നൽകുന്നില്ലെങ്കിൽ കാര്യങ്ങൾ കുഴപ്പത്തിലാകും. നെറ്റ്വർക്കിലെ പ്രശ്നങ്ങൾ അല്ലാതെ തന്നെ പല കാരണങ്ങൾ കൊണ്ടും വൈഫൈ വേഗത കുറയാറുണ്ട്. ഇത്തരം സാഹചര്യത്തിൽ വൈഫൈ വേഗത ലഭിക്കുന്നുണ്ടോ എന്നറിയാൻ വിവിധ സ്പീഡ് ടെസ്റ്റ് ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്. ബ്രോഡ്ബാന്റിൽ നിന്നുള്ള വൈഫൈ വേഗത വർധിപ്പിക്കാനുള്ള ചില വഴികൾ അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
The world has been hearing about Wi-Fi 6 technology since 2018. The WiFi Alliance then announced the next generation WiFi. Wi-Fi 6 technology was developed based on 802.11ax technology. Although heard from 2018, WiFi 6 technology is still not universal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X