Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 9 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
WiFi Calling: വൈഫൈ കോളിങ് സിമ്പിളാണ്, പിന്നെ പവർഫുൾ ആണ്; അറിയാം അടിപൊളി ഫീച്ചറിനെക്കുറിച്ച്
ഇന്നത്തെ മിക്കവാറും സ്മാർട്ട്ഫോണുകളിലും കാണുന്ന ഫീച്ചറുകളിൽ ഒന്നാണ് വൈഫൈ കോളിങ് ഫീച്ചർ. പേര് കേൾക്കുമ്പോൾ ഒരു ബേസിക് ഐഡിയ കിട്ടുമെങ്കിലും ഇതെന്താണെന്നോ ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ മിക്കവാറും യൂസേഴ്സിനും ധാരണയുണ്ടാകില്ല. എന്താണ് വൈഫൈ കോളിങ്ങെന്നും അത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അറിയാൻ തുടർന്ന് വായിക്കുക (WiFi Calling).

വിപണിയിൽ ലഭ്യമാകുന്ന ഏതാണ്ട് എല്ലാ സ്മാർട്ട്ഫോണുകളിലും വൈഫൈ കോളിങ് ഫീച്ചർ ലഭ്യമാണ്. മോശം നെറ്റ്വർക്ക് കവറേജ് ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കാണ് ഈ സൌകര്യം ഏറെ പ്രയോജനപ്പെടുത്താൻ കഴിയുക. ഓഫീസിൽ അല്ലെങ്കിൽ വീട്ടിൽ വൈഫൈ ആക്സസ് ഉള്ള യൂസേഴ്സിനാണ് ഫീച്ചർ ഏറ്റവും കൂടുതൽ ഉപയോഗപ്രദമാകുക. വോഡഫോൺ ഐഡിയ ( വിഐ ) യൂസേഴ്സിന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴും വൈഫൈ കോളിങ് സൌകര്യം ലഭ്യമല്ല.

വൈഫൈ കോളിങ്
വിഒവൈഫൈ ( വോയ്‌സ് ഓവർ വൈഫൈ ) കോളിങ് എന്നാണ് പൊതുവെ ഈ ഫീച്ചറിന് നൽകിയിരിക്കുന്ന പേര്. നിങ്ങൾ ചിന്തിച്ചത് പോലെ തന്നെ വൈഫൈ നെറ്റ്വർക്ക് ഉപയോഗിച്ച് വോയ്സ് കോളുകളും വീഡിയോ കോളുകളും ചെയ്യാൻ യൂസേഴ്സിന് സാധിക്കും. നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന കാരിയറിന്റെ നെറ്റ്വർക്കിലൂടെയല്ല ഇത്തരം കോളുകൾ കണക്റ്റ് ചെയ്യപ്പെടുന്നത്.

ഇന്റർനെറ്റിലൂടെയാണ് വൈഫൈ കോളിങ് കണക്റ്റ് ആകുന്നത്. മോശം നെറ്റ്വർക്ക് ആണെങ്കിലും നല്ലൊരു വൈഫൈ കണക്റ്റിവിറ്റി ഉണ്ടെങ്കിൽ നിങ്ങൾക്ക് മികച്ച കോളിങ് എക്സ്പീരിയൻസ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കും. വളരെ സിമ്പിളായി പറഞ്ഞാൽ വൈഫൈ കോളിങ് ഫീച്ചർ ഉപയോഗിക്കാൻ സ്റ്റേബിൾ നെറ്റ് കണക്ഷൻ മാത്രം മതി.

വൈഫൈ കോളിങിന് ആപ്പുകൾ ആവശ്യമില്ല
കാരിയർ സപ്പോർട്ടഡ് വൈഫൈ കോളിങ് ഫീച്ചർ നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ നിന്നും ഡയറക്ട് ആയി കോളുകൾ ചെയ്യാൻ വേണ്ടി തയ്യാറാക്കിയവയാണ്. കോളുകൾ സെല്ലുല്ലാർ നെറ്റ്വർക്കിൽ നിന്നും വൈഫൈ നെറ്റ്വർക്കിലേക്ക് സ്വിച്ച് ചെയ്താണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. തേർഡ് പാർട്ടി ആപ്പുകളോ സർവീസുകളോ ഈ ഫീച്ചർ യൂസ് ചെയ്യുന്നതിന് ആവശ്യമില്ലെന്നതാണ് യാഥാർഥ്യം. ഐഫോണുകളും ആൻഡ്രോയിഡ് ഡിവൈസുകളും വൈഫൈ കോളിങ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്നു.

വൈഫൈ കോളിങിന്റെ പ്രയോജനങ്ങൾ
വൈഫൈ കോളിങിന് പ്രത്യേക ചാർജുകൾ ഒന്നും തന്നെ നൽകേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ആകർഷണം. അതേ സമയം സ്റ്റേബിളായിട്ടുള്ള വൈഫൈ കണക്ഷൻ ആവശ്യമാണ്. ഇതിനായി വീട്ടിലായാലും ഓഫീസിലായാലും ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കണം. ഇപ്പോൾ തന്നെ വൈഫൈ കണക്ഷൻ ഉള്ളവർക്ക് ഈ ചിലവും വരുന്നില്ല. വൈഫൈ കോളിങ് ഏതാണ്ട് സുരക്ഷിതമാണെന്നുമാണ് വയ്പ്.

വളരെ മോശം നെറ്റ്വർക്ക് കവറേജ് ഉള്ള വിദൂര സ്ഥലങ്ങളിൽ നിന്ന് വരെ വോയ്സ് കോളുകൾ ചെയ്യാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. അധിക ഹാർഡ്വെയറുകൾ പോലും ആവശ്യമില്ല. ഇപ്പോൾ തന്നെ ഫോൺ എടുത്തിട്ട് എവിടെ, വൈഫൈ കോളിങ് എവിടെ എന്ന ചോദ്യം ചോദിക്കരുത്. മിക്ക ഡിവൈസുകളിലും ഇത് ഡിഫോൾട്ട് ആയി ആക്റ്റിവേറ്റഡ് ആയിരിക്കില്ല.

ഈ ഫീച്ചറിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം പലരും ഇത് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടാവില്ല. നിങ്ങളുടെ ഡിവൈസിന്റെ സെറ്റിങ്സ് മെനുവിൽ നിന്നും വൈഫൈ കോളിങ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. വൈഫൈ കണക്റ്റിവിറ്റി ഉപയോഗിക്കാത്തവരും മികച്ച നെറ്റ്വവർക്ക് ഉള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരും ഈ ഫീച്ചർ ഉപയോഗിക്കാൻ ഉള്ള സാധ്യതയും കുറവാണ്.

രാജ്യത്തെ എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളും തങ്ങളുടെ യൂസേഴ്സിന് ഇപ്പോൾ തന്നെ വൈഫൈ കോളിങ് സേവനം നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ( പല കാര്യത്തിലും എന്ന പോലെ ) പിന്നിലായി പോയത് വോഡാഫോൺ ഐഡിയ മാത്രമാണ്. ഇത് കമ്പനിയുടെ യൂസേഴ്സിന് ഈ ഫീച്ചർ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു.

രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ബ്രോഡ്ബാൻഡ് കണക്ഷൻ എത്തുന്ന കാലമാണ്. ടെലിക്കോം കമ്പനികൾ ഈ സാഹചര്യം ഉപയോഗിച്ച് തങ്ങളുടെ എല്ലാ യൂസേഴ്സിനും വൈഫൈ കോളിങ് സൌകര്യം നൽകുകയാണ് വേണ്ടത്. കമ്പനികൾ പുഷ് ചെയ്യുന്നതിന് അനുസരിച്ച് യൂസേഴ്സും ഈ ഫീച്ചർ ഉപയോഗിക്കാൻ തയ്യാറാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470