നിങ്ങളുടെ ആന്‍ഡ്രോയിഡ് ബാറ്ററിയുടെ ഊര്‍ജം എളുപ്പത്തില്‍ നഷ്ടമാകുന്നതെങ്ങനെ..!

Written By:

നിങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണിന്റെ ബാറ്ററി ഒരു ദിവസം പൂര്‍ണമായി ഉപയോഗിക്കാന്‍ പവര്‍ബാങ്കുകളെ ആശ്രയിക്കാറുണ്ടോ? നിങ്ങളുടെ ഫോണിന്റെ ബാറ്ററി കാര്‍ന്ന് എടുക്കുന്നവ ഏതെന്ന് കണ്ടുപിടിക്കാനും, ഫോണിന്റെ സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ഈട് ബാറ്ററിക്ക് നല്‍കുവാനും ആന്‍ഡ്രോയിഡില്‍ സാധിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റിലുളള ഫോണുകളെ അടിസ്ഥാനമാക്കിയാണ് ഇവിടെ ബാറ്ററിയുടെ പ്രവര്‍ത്തനം എങ്ങനെ ദീര്‍ഘിപ്പിക്കാം എന്ന് പരിശോധിക്കുന്നത്. കിറ്റ്കാറ്റിന് മുന്‍പുളളവയോ ശേഷമുളളവയോ ആയ ആന്‍ഡ്രോയിഡ് ഒഎസ്സുകളില്‍ ഓപ്ഷനുകള്‍ക്ക് നേരിയ വ്യത്യാസം ഉണ്ടായിരിക്കും എന്നത് കൂടി ശ്രദ്ധിക്കുക.

100 കോടി ആന്‍ഡ്രോയിഡ് ഫോണുകളെ നശിപ്പിക്കാനായി ബഗ് എത്തുന്നു..!

നിങ്ങളുടെ ബാറ്ററിയുടെ പ്രവര്‍ത്തനങ്ങളെ കൊല്ലുന്ന പ്രവര്‍ത്തനങ്ങളെ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ്

Settings > Battery എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് ഏതൊക്കെ ആപുകളും സവിശേഷതകളും ആണ് ബാറ്ററി ഊര്‍ജം വലിച്ചെടുക്കുന്നതെന്ന് കണ്ടെത്താവുന്നതാണ്. ഏറ്റവും കൂടുതല്‍ ബാറ്ററി വ്യയം ആവശ്യപ്പെടുന്ന ആപുകള്‍ അപ്രാപ്തമാക്കുന്നതാണ് നല്ലത്.

 

ആന്‍ഡ്രോയിഡ്

Settings > Display > Brightness എന്നതില്‍ പോയി ഫോണിന്റെ ബ്രൈറ്റ്‌നസ് കുറച്ച് നിങ്ങള്‍ക്ക് ബാറ്ററി ഊര്‍ജം കാര്യമായി സംരക്ഷിക്കാവുന്നതാണ്.

 

ആന്‍ഡ്രോയിഡ്

Settings > Bluetooth എന്നതില്‍ പോയി ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത് ഓഫ് ആക്കിയിടാന്‍ ശ്രദ്ധിക്കുക.

 

ആന്‍ഡ്രോയിഡ്

Settings > Location എന്നതില്‍ പോയി ജിപിഎസ് സ്ഥാന നിര്‍ണയം എന്നത് ബാറ്ററി സേവിങ്‌സ് എന്ന മോഡിലേക്ക് മാറ്റുക.

 

ആന്‍ഡ്രോയിഡ്

ഗൂഗിള്‍ സെറ്റിങ്‌സില്‍ പോയി Search & Now > Voice എന്നതില്‍ ചെന്ന് ഹോട്ട്‌വേര്‍ഡ് ഡിറ്റക്ഷന്‍ എന്നത് അണ്‍ചെക്ക് ചെയ്യുക. ഇത് ബാറ്ററി ഊര്‍ജം കൂടുതല്‍ ആവശ്യപ്പെടുന്ന ഓകെ ഗൂഗിള്‍ പോലുളള ശബ്ദതിരയലുകളെ അപ്രാപ്തമാക്കുന്നതാണ്.

 

ആന്‍ഡ്രോയിഡ്

സെറ്റിങ്‌സില്‍ പോയി അക്കൗണ്ട്‌സ് എന്നതില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ അക്കൗണ്ട് ക്ലിക്ക് ചെയ്യുക. ഗൂഗിള്‍ സമന്വയം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനായി നിങ്ങളുടെ ഈമെയില്‍ വിലാസത്തില്‍ ക്ലിക്ക് ചെയ്യുക. ഫോട്ടോകള്‍ തുടങ്ങിയ അധിക ഡാറ്റാ ഉപയോഗം ആവശ്യപ്പെടുന്നവ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് സമന്വയിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി അണ്‍ചെക്ക് ചെയ്യുക.

 

ആന്‍ഡ്രോയിഡ്

വിഡ്ജറ്റ്‌സിലെ പവര്‍ കണ്‍ട്രോള്‍ എന്നത് തിരഞ്ഞെടുത്ത്, നിങ്ങളുടെ സ്‌ക്രീനില്‍ എവിടെയാണോ വയ്‌ക്കേണ്ടത് അവിടെ വയ്ക്കുന്നതിനായി ഇഴയ്ക്കുക. സെറ്റിങ്‌സില്‍ മെനുകളിലൂടെ ചൂഴ്ന്ന് എടുക്കേണ്ടതിന് പകരം വൈഫൈ, ബ്ലൂടൂത്ത്, ലൊക്കേഷന്‍ സെറ്റിങ്‌സ് എന്നിവ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്നതിന് വിഡ്ജറ്റ് സഹായിക്കുന്നതാണ്.

 

ആന്‍ഡ്രോയിഡ്

നിങ്ങളുടെ ആപുകള്‍ കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണ്. മുന്‍ പതിപ്പുകളേക്കാള്‍ ബഗുകള്‍ കുറഞ്ഞതും ബാറ്ററിയുടെ ഊര്‍ജം താരതമ്യേന കുറച്ച് വലിച്ചെടുക്കുന്നതും ആയിരിക്കും പരിഷ്‌ക്കരിച്ച ആപുകള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി മൈ ആപ്‌സ് സെക്ഷന്‍ എന്നതില്‍ ചെന്നാല്‍, ഈ പട്ടികയില്‍ ഏറ്റവും ആദ്യം ഉളള ആപുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടവ ആയിരിക്കും.

 

ആന്‍ഡ്രോയിഡ്

നിങ്ങള്‍ ഒരു ആപ് ഉപയോഗിക്കുന്നില്ലെങ്കിലും, അത് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ച് ബാറ്ററി വ്യയം ഉണ്ടാക്കുന്നതാണ്. Settings > Apps എന്നതില്‍ പോയി നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആപുകള്‍ ടാപ് ചെയ്ത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

 

ആന്‍ഡ്രോയിഡ്

ഹോം സ്‌ക്രീനിന്റെ ഏറ്റവും താഴെയായുളള റീസന്റ് ആപ്‌സ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് നിലവില്‍ ഡിവൈസില്‍ പ്രവര്‍ത്തിക്കുന്ന ആപുകള്‍ കണ്ടെത്താവുന്നതാണ്. ഒന്നിലധികം ആപുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നത് ബാറ്ററിയുടെ ഊര്‍ജം അധികം ചിലവാക്കുമെന്നതിനാല്‍, ഉപയോഗിക്കാത്ത ആപുകള്‍ ഉണ്ടെങ്കില്‍ അവ സൈ്വപ് ചെയ്ത് ക്ലോസ് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
What's Draining Your Android Battery?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot